'അവർക്ക് ശരിയെന്ന് തോന്നുന്നത് അവർ ചെയ്തു, ആ യൂട്യൂബ് ചാനൽ എന്റേതല്ല'; എല്ലാം വെളിപ്പെടുത്തി ഗബ്രി
ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ പറഞ്ഞുകേട്ട പേരുകൾ ജാസ്മിന്റെയും ഗബ്രിയുടേതുമാണ്. ഇരുവരും ഒരു കോമ്പോയായിട്ടാണ് ബി ബി ഹൗസിൽ നിന്നിരുന്നത്. ബി ബി വീടിനകത്തും പുറത്തുമൊക്കെ ഇവർക്കെതിരെ വിമർശനം ഉയർന്നുവന്നിരുന്നു. എന്താണ് ഇവർ തമ്മിലുള്ള ബന്ധം എന്നാണ് പ്രേക്ഷകർ ചോദിച്ചത്. എന്നാൽ തങ്ങൾ തമ്മിലുള്ള ബന്ധം എന്താണെന്ന് ഇരുവർക്കും വ്യക്തമാക്കാൻ കഴിഞ്ഞിരുന്നില്ല.
പ്രണയത്തിലേക്ക് എത്താതെ നോക്കുമെന്നാണ് ജാസ്മിൻ പറഞ്ഞത്. എന്നാൽ പിന്നീട് ജാസ്മിനുമായി റിലേഷനിൽ ആവാനോ വിവാഹം കഴിക്കാനോ പറ്റില്ലെന്ന് ഗബ്രി പറഞ്ഞിരുന്നു. ഗബ്രി പുറത്താകുന്നതിന് കുറച്ച് മുൻപാണ് ഇരുവരും തമ്മിൽ ചെറിയ അകലം ഉണ്ടായത്. എന്നാൽ ഗബ്രി പുറത്തായത് ജാസ്മിനെ വല്ലാതെ ബാധിച്ചിരുന്നു. കുറച്ച് ദിവസങ്ങൾ ജാസ്മിൻ വളരെ സങ്കടത്തിലായിരുന്നു. ഗബ്രിയുടെ ഓർമ്മയ്ക്ക് വേണ്ടി ഗബ്രിയുടെ മാലയും ഫോട്ടോയുമൊക്കെ ജാസ്മിൻ എടുത്തുവെച്ചിരുന്നു.

എന്നാൽ ജാസ്മിന്റെ ഉപ്പ വന്നപ്പോൾ അത് രണ്ടും ജാസ്മിന്റെ പക്കൽ നിന്നും വാങ്ങിവെച്ചു. ഇപ്പോൾ ആ സംഭവത്തെക്കുറിച്ചും തന്റെ മറ്റ് വിശേഷങ്ങളുമൊക്കെ പറയുകയാണ് ഗബ്രി. ആരാധകരുമായി വിശേഷങ്ങൾ പങ്കുവെയ്ക്കുമ്പോഴാണ് ഗബ്രി ഇക്കാര്യങ്ങൾ പറഞ്ഞത്. ജാസ്മിന്റെ ഉപ്പ ജാസ്മിന്റെ കയ്യിൽ നിന്നും ആ മാല മാറ്റിയപ്പോൾ വിഷമം തോന്നിയോ എന്നായിരുന്നു ചോദ്യം. അതിൽ വിഷമം തോന്നേണ്ട ആവശ്യമില്ല എന്നാണ് ഗബ്രി പറഞ്ഞത്. അതിന്റെ ആവശ്യമില്ല, അതൊക്കെ ഗെയിമിന്റെ ഭാഗമാണ്.
അതിനെക്കുറിച്ച് സംസാരിക്കേണ്ട എന്നാണ് ഞാൻ വിചാരിച്ചത്. എല്ലാ മാതാപിതാക്കളും അവരുടെ മക്കൾക്ക് ഏറ്റവും ബെസ്റ്റായ കാര്യമാണ് ചെയ്യാൻ ആഗ്രഹിക്കുന്നത്. അവർക്കും അതാണ് ചെയ്യേണ്ടത്. അതിൽ കുഴപ്പമില്ല. അവർക്ക് ചെയ്യേണ്ടത് അവർ ചെയ്യും. അതിൽ തെറ്റൊന്നുമില്ല. അവർക്ക് ശരി എന്ന് തോന്നുന്നത് അവർ ചെയ്തു. അതിൽ എനിക്ക് പ്രശ്‌നമൊന്നുമില്ല. ഞാൻ എപ്പോഴും ജാസ്മിന്റെ നല്ല സുഹൃത്തായിരിക്കുമെന്നും ഗബ്രി പറയുന്നു.
അതേ സമയം യൂട്യൂബ് ചാനൽ തുടങ്ങുന്നതിനെക്കുറിച്ച് ഗബ്രി പറയുന്നുണ്ട്. നിലിവിൽ ഗബ്രിക്ക് യൂട്യൂബ് ചാനൽ ഇല്ല. എന്നാൽ തന്റെ പേരിൽ ഒരു വ്യാജ യൂട്യൂബ് ചാനൽ ഉള്ളതായി ഗബ്രി പറയുന്നു. അത് തന്റെ ചാനൽ അല്ലെന്നും ആരുടെതാണെന്ന് തനിക്ക് അറിയില്ലെന്നും ഗബ്രി പറയുന്നു. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഗബ്രി ബിഗ് ബോസിൽ നിന്ന് പുറത്തായത്. ഫൈനൽ 5 ൽ ഉണ്ടാവുമെന്ന് പലരും പ്രതീക്ഷിച്ചിരുന്ന മത്സരാർത്ഥിയായിരുന്നു ഗബ്രി. ജാസ്മിൻ കാരണമാണ് ഗബ്രി പുറത്തായതെന്നാണ് ചിലർ പറയുന്നത്. ഒറ്റയ്ക്ക് കളിച്ചിരുന്നെങ്കിൽ ഗബ്രി പുറത്താകില്ലായിരുന്നുവെന്ന് മറ്റ് ചിലർ പറയുന്നു. നടൻ കൂടിയാണ് ഗബ്രി.












Click it and Unblock the Notifications