സിജോയ്ക്ക് ഇതിനേക്കാൾ വലിയ നാണക്കേടുണ്ടോ! ലാലേട്ടനോട് ജിന്റോ പറഞ്ഞത് ഇങ്ങനെ
ബിഗ് ബോസ് മലയാളം സീസൺ 6 അമ്പത് ദിവസത്തോട് എത്തിനിൽക്കുമ്പോൾ വീറുംവാശിയും മുറുകുകയാണ്. മറ്റ് സീസണുകളിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു സീസൺ 6. തുടക്കത്തിൽ തന്നെ അടിയുണ്ടാക്കിയതിന്റെ പേരിൽ അസി റോക്കി എന്ന മത്സരാർത്ഥി ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തുപോയിരുന്നു. അടിയിൽ പരിക്കേറ്റ സിജോയും പുറത്തുപോയിരുന്നു.
ഇപ്പോൾ സിജോ വീടിനകത്തേക്ക് വന്നിരിക്കുകയാണ്. ബിഗ് ബോസ് വീട്ടിൽ എത്തി മാസ് ഡയലോഗാണ് സിജോ പറഞ്ഞത്. തീപ്പൊരിയായിട്ടല്ല താൻ വന്നത് കാട്ടുതീയായിട്ടാണ് എന്നായിരുന്നു സിജോ പറഞ്ഞത്. കഴിഞ്ഞ എപ്പിസോഡിൽ സിജോയെക്കുറിച്ച് മറ്റ് മത്സരാർത്ഥികളോട് ലാലേട്ടൻ ചോദിച്ചിരുന്നു. ആ സമയത്ത് സിജോ പറഞ്ഞ മറുപടിയാണ് ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.

റീ എൻട്രി നടത്തിയ സിജോയ്ക്ക് എന്തെങ്കിലും മാറ്റം ഉണ്ടോ എന്നാണ് ലാലേട്ടൻ ചോദിച്ചത്. ഇതല്ല സിജോ, കാട്ടുതീ ആണെന്നൊക്കെയാണ് പുള്ളി പറഞ്ഞിട്ടുള്ളത്. അതുതന്നെയാണ് സിജോ, പക്ഷേ ആ കാട്ടുതീ ഇതുവരെ കാണിച്ചിട്ടില്ല. ഞങ്ങളിൽ വന്ന മാറ്റങ്ങൾ പഠിച്ച ശേഷമേ ആ കാട്ടുതീ കൊളുത്തി വിടുള്ളൂ എന്നറിയാം എന്നാണ് അൻസിഹ പറഞ്ഞത്.
കുറേ കാര്യങ്ങൾ അറിഞ്ഞിട്ടാ സിജോ വന്നിരിക്കുന്നത്. പ്രസംഗത്തിൽ ഗംഭീര പ്രകടനം നടത്തി. മുക്കാൽ പേരുടെ കിളി അപ്പോൾ തന്നെ പോയത് ഞാൻ കണ്ടു. പോയ കിളികൾ ഒന്നു തിരിച്ച് വന്നിട്ടില്ല. ആള് നിലവിൽ സൈലന്റാണ്, ഏത് നിമഷം വേണമെങ്കിലും ആ കിളികൾ തിരിച്ചുവരാം. ഒരു അഗ്നിക്കിരയാകാൻ വേണ്ടി കാത്തിരിക്കുന്ന കുറെ പേരുണ്ട്. വലിയൊരു യുദ്ധത്തിന് മുൻപുള്ള ശാന്തത മാത്രമാണ് ഇവിടെ എന്നാണ് ശ്രീരേഖ പറഞ്ഞത്.
എന്നാൽ ജിന്റോ വ്യത്യസ്തമായ അഭിപ്രായമാണ് പറഞ്ഞത്. സിജോ തന്നെ ടാർഗെറ്റ് ചെയ്യുമ്പോലെയാണ് തനിക്ക് തോന്നിയതെന്നും അദ്ദേഹം ഒരു കാട്ടുതീ ആയിട്ട് തനിക്ക് ഫീൽ ചെയ്തിട്ടില്ല എന്നും ഇവർക്കൊക്കെ അങ്ങനെ തോന്നിക്കാണും എനിക്കത് ഒട്ടും തോന്നിയിട്ടില്ലെന്നും ജിന്റോ പറഞ്ഞു. ഉരച്ച് കളയുന്ന തീപ്പെട്ടി കൊള്ളിയായിട്ടേ തനിക്ക് തോന്നിയിട്ടുള്ളൂവെന്നും ജിന്റോ പറഞ്ഞു.
ഏതാനും ദിവസം മുമ്പാണ് സിജോ ബിഗ് ബോസ് ഹൗസിലേക്ക് തിരിച്ചെത്തിയത്. എന്നാൽ ഇതുവരെ ശ്രദ്ധേയമായ ഇടപെടലുകൾ ഒന്നും സിജോ കാഴ്ച വെച്ചിട്ടില്ല. പല അവസരങ്ങൾ ലഭിച്ചിരുന്നെങ്കിൽ സിജോ ഒന്നിലും പോയി ഇടപെട്ടില്ല. വരും ദിവസങ്ങളിൽ കളി മാറുമോ എന്ന് കാത്തിരുന്ന് കാണാം.












Click it and Unblock the Notifications