Get Updates
Get notified of breaking news, exclusive insights, and must-see stories!

'അർജുന്റെ പൊട്ടിക്കരച്ചിൽ നാടകം, ശ്രീതു ഫൈനലിൽ എത്തരുതെന്നാണ് മനസ്സിൽ'; തലകീഴ്മറിഞ്ഞു

ബിഗ് ബോസ് മലയാളം സീസൺ 6 അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. വീക്കെന്റ് എപ്പിസോഡിൽ രണ്ട് പേരാണ് ബിഗ് ബോസിൽ നിന്ന് പുറത്തുപോയത്. നോറയും സിജോയും. അപ്രതീക്ഷിതമായിരുന്നു ഇവരുടെ പുറത്തുപോകൽ. കാരണം ടോപ്പ് ഫൈവിൽ ഉണ്ടാവും എന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്ന രണ്ട് മത്സരാർത്ഥികളായിരുന്നു നോറയും സിജോയും.

ഞായറാഴ്ച ആയിരുന്നു സിജോ പുറത്തുപോയത്. ജാസ്മിൻ, ശ്രീതു, ഋഷി, സിജോ എന്നിവരാണ് നോമിനേഷനിൽ ഉണ്ടായിരുന്നത്. അർജുനും ജിന്റോയും കഴിഞ്ഞ ദിവസം തന്നെ സേവ് ആയിരുന്നു. ഇത്തവണ വ്യത്യസ്ത രീതിയിലാണ് എവിക്ഷൻ പ്രഖ്യാപിച്ചത്. എല്ലാവരേയും ​ഗാർഡൻ ഏരിയയിലേക്ക് ബി​ഗ് ബോസ് വിളിച്ചു. ഒരു ത്രാസും കുറെ ബാ​ഗുകളും ഉണ്ടായിരുന്നു. രണ്ട് പേർ വീതം വന്ന് സ്വന്തം പേരിൽ ഉള്ള ബാ​ഗുകൾ ത്രാസിലേക്ക് വെയ്ക്കണം.

bigg Boss

ആരുടെ ത്രാസാണോ താഴ്ന്ന് ഇരിക്കുന്നത് അവർ സേവ് ആകും. ആദ്യം ഋഷിയും ജാസ്മിനും വന്നു. ഋഷിയുടെ തട്ട് ആണ് താണുകിടന്നത്. ഋഷി സേവ് ആയി. പിന്നീട് സിജോയും ജാസ്മിനുമായി, ജാസ്മിന്റെ തട്ട് ആണ് താഴ്ന്നത്. ജാസ്മിൻ സേവ് ആയി. പിന്നാലെ ശ്രീതുവും സിജോയുമായി. അതിൽ ശ്രീതുവാണ് സേവ് ആയത്. ശ്രീതു സേവ് ആണെന്നും സിജോ പുറത്തായെന്നും മത്സരാർത്ഥികളെ ബി​ഗ് ബോസ് അറിയിച്ചു.

എല്ലാവരും ഞെട്ടിപ്പോയി. എന്നാൽ സിജോ പോകാൻ തുടങ്ങുമ്പോൾ അർജുൻ കരയാൻ തുടങ്ങി. സിജോ അർജുനെ ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും അർജുൻ കരയുകയായിരുന്നു. എല്ലാവരും ഫോട്ടോ എടുത്ത ശേഷവും സിജോ എല്ലാവരോടും യാത്ര പറഞ്ഞ് പുറത്തേക്ക് പോകാൻ നിൽക്കുമ്പോഴും അർജുൻ കരഞ്ഞുകൊണ്ടാണ് അകത്തേക്ക് പോയത്. ഇതോടെ ബി​ഗ് ബോസ് ഫാൻ ​ഗ്രൂപ്പുകളിൽ ചർച്ചയായി.

സിജോയും അർജുനും തമ്മിൽ ഒരിക്കലും അടുപ്പമുള്ളതായി തോന്നിയിട്ടില്ലെന്നും പിന്നെ എന്തിനാണ് അർജുൻ ഇങ്ങനെ കരയുന്നതെന്നുമാണ് ചോ​ദിക്കുന്നത്. ശ്രീതു സേവ് ആയതിൽ അർജുൻ സന്തോഷിക്കുകയല്ലേ ചെയ്യേണ്ടത്. ഇത് അഭിനയമാണ് എന്നും ചിലർ പറയുന്നു. ശ്രീതു ഫൈനൽ 5 ൽ എത്തണമെന്ന് അർജുൻ ആ​ഗ്രഹിക്കുന്നില്ലെന്നും ശ്രീതു വന്നാൽ തന്റെ വോട്ട് ഭാ​ഗം വെച്ച് പോകുമെന്ന ഭയമാണ് അർജുനെന്ന് ചിലർ പറയുന്നു.

ശ്രീതു ഔട്ട്‌ ആയാൽ ശ്രീതുവിന്റെ വോട്ട് അർജുന് കിട്ടും എന്ന് പ്രതീക്ഷിച്ചിരുന്നു. ഇത് വോട്ട് സ്പ്ളിറ്റ് ആകും എന്ന് ഓർത്താണ് അർജുൻ കരഞ്ഞത്. സംശയമെന്ത് പുറത്തുള്ള സിജോ യുടെ വോട്ടുകൾ വോട്ട് പെട്ടിയിൽ വീഴാൻ വേണ്ടി യി ട്ടുള്ള ഒരു ആക്ടിങ് കരച്ചിൽ ആയിട്ട് ആണ് എനിക്ക് തോന്നിയത് ഫൈനൽ അല്ലെ വരുന്നത്.

ഈ സീസണിൽ ഏറ്റവും അൺലക്കി സിജോ തന്നെ. കാരണം സിജോ റോക്കി ഇൻസിഡൻ്റിന് ശേഷം ഒരു കേസിന് പോയിരുന്നെങ്കിൽ കുറച്ചു കാമ്പൻസേഷൻ എങ്കിലും കിട്ടിയേനെ. ഇപ്പോള് അതുമില്ല ഇതുമില്ലാത്ത അവസ്ഥ ആയിപ്പോയി. എന്നിങ്ങനെ പോകുന്നു കമന്റുകൾ. അതേ സമയം രണ്ട് പേർ പുറത്തായതോടെ മത്സരാർത്ഥികളുടെ എണ്ണം 6 ആയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+