Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആ വാക്ക് ആവർത്തിച്ച് പറഞ്ഞതിന് ശ്രീതുവിനോട് ക്ഷമിക്കാൻ കഴിഞ്ഞില്ല'; അർജുനോട് ശ്രീതു ചെയ്തത് തെറ്റോ?

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും അധികം ആരാധകരെ സ്വന്തമാക്കിയ കോമ്പോ ആയിരിക്കും അർജുന്റേയും ശ്രീതുവിന്റേയും കോമ്പോ. തുടക്കത്തിൽ ഈ കോമ്പോ യ്ക്ക് അത്ര മാത്രം ശ്രദ്ധ ലഭിച്ചിരുന്നില്ല. പിന്നീടാണ് ഹൗസിനകത്തും പുറത്തും ഈ കോമ്പോ ശ്രദ്ധക്കപ്പെട്ടത്.

സാധാരണ കോമ്പോകൾക്ക് വിമർശനം കേൾക്കേണ്ടി വരാറുണ്ടെങ്കിലും അർജുൻ - ശ്രീതു കോമ്പോയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഒറ്റയ്ക്ക് നിൽക്കുന്ന സമയത്ത് ഇരുവർക്കും വലിയ സ്വീകാര്യത ഒന്നും ലഭിച്ചിരുന്നില്ല. എന്നാൽ കോമ്പോ ആയപ്പോൾ വലിയ സപ്പോർട്ട് ലഭിക്കുകയും ചെയ്തു. അർജുൻ ഗെയിമിൽ അവസാനം വരെ നിൽക്കുകയും രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു. ശ്രീതു ഫൈനൽ 6 ൽ ഉണ്ടായിരുന്നു.

bigg boss

ഇപ്പോൾ അർജുന്റെയും ശ്രീതുവിന്റെയും ഒരു വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. ക്യാമറ ഇല്ലാതെ നിന്റെ ക്യാറക്ടർ എനിക്ക് കാണണം. അതെനിക്ക് കാണണം പുറത്തിറങ്ങുമ്പോൾ നിന്റെ സ്വഭാവം പുറത്തുവരുമല്ലോ, നിയെന്റെ മുന്നിൽ അഭിനയിക്കുകയാണെന്ന് എനിക്ക് മനസ്സിലാകുന്നുണ്ട് എന്ന് ബി​ഗ് ബോസിനകത്ത് വെച്ച് ശ്രീതു അർ‌ജുനോട് പറയുന്ന വീഡിയോ ആണ് ഇപ്പോൾ വീണ്ടും ചർച്ചയായത്. എന്നാൽ എനിക്ക് ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല..കാരണം ..ഇത് അർജുനാണ് എന്നാണ് മറുപടി പറയുന്നത്.

നിരവധിപേരാണ് ഇതിന് കമന്റുമായി എത്തുന്നത്. ബി ബിയിൽ ഞാൻ ഏറ്റവും വെറുത്ത ഒരു സീൻ... ആ വാക്ക് ആവർത്തിച്ച് പറഞ്ഞതിന് ശ്രീതുവിനോട് ക്ഷമിക്കാൻ കഴിഞ്ഞില്ല... പുറത്ത് കാത്തുനിൽക്കുന്നവർക്ക് അവർ വിചാരിച്ചത് കൃത്യമായി ലഭിച്ചതിനാൽ സമയം വളരെ നിർണായകമായിരുന്നു എന്നാണ് ഒരു കമന്റ്.

ശ്രീതു പലപ്പോളും ഇങ്ങനെ പറഞ്ഞിട്ടുണ്ട്. പക്ഷേ അത് അർജുനെ വേദനിപ്പിക്കാനായിരുന്നിസ്സ. അവൻ ഫേയ്ക്കല്ലെന്ന് അറിയാൻ വേണ്ടിയായിരുന്നു. ഈ സംസാരം സീരിയസ് അല്ലെങ്കിലും ഹേയ്റ്റേഴ്സ് അതേറ്റെടുത്തു. പക്ഷേ പുറത്തിറങ്ങിയപ്പോൾ അവൾ‌ അവനെ മനസ്സിലാക്കി. അവൾ വിചാരിച്ചതിലും ജെവുവിൻ ആയിരുന്നു അർജുൻ .അതിൽ അവൾ തന്നെയാണ് സന്തോഷിക്കുന്നത്. അവർ തമ്മിലുള്ള സ്നേഹം കൂടിയിട്ടേയുള്ളൂവെന്നാണ് മറ്റൊരു കമന്റ്.

ഈ ബന്ധത്തിൽ ശ്രീതു നടത്തിയ പ്രയത്‌നങ്ങളെ ഒരാളും അഭിനന്ദിക്കില്ല, പക്ഷേ അവൾ ഒരിക്കലും അവനെ തരംതാഴ്ത്താൻ ഉദ്ദേശിച്ചിട്ടില്ലാത്ത ഒരു പ്രസ്താവന, അവരുടെ പതിവ് രസകരമായ തമാശകൾ പോലെ പറയുക ആയിരുന്നു. ആളുകൾ അതിനെതിരെ സംസാരിക്കാൻ തുടങ്ങുകയും ചെയ്തു എന്നാണ് മറ്റൊരു കമന്റ്. ശരി, ഇപ്പോൾ നിങ്ങൾക്ക് നമ്മുടെ അർജുനെ കുറിച്ച് എന്താണ് തോന്നുന്നത്. അവൻ ഫേയ്ക്കല്ലെന്ന് മനസ്സിലോയോ എന്നിങ്ങനെ കുറെ കമന്റുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+