Get Updates
Get notified of breaking news, exclusive insights, and must-see stories!

റോക്കിയുടെ ആ ഇടി അവർക്കായിരുന്നെങ്കില്‍ മരിച്ച് പോയേനെ:ഈ കണ്ടതൊന്നും അല്ല അപ്സരയെന്നും ആല്‍ബി

തുടക്കത്തില്‍ ബിഗ് ബോസ് എന്ന ഗെയിം ഷോയോട് താല്‍പര്യം ഉണ്ടായിരുന്നില്ലെന്ന് ബിഗ് ബോസ് മലയാളം സീസണ്‍ 6 താരവും സീരിയല്‍ നടിയുമായ അപ്സരയുടെ ഭർത്താവ് ആല്‍ബിന്‍. എന്നാല്‍ കണ്ട് തുടങ്ങിയപ്പോള്‍ ആ ഷോയില്‍ വീണുപോയി. വലിയൊരു ചരിത്രം തന്നെ ബിഗ് ബോസിനുണ്ട്. ബിഗ് ബോസിലേക്ക് പോകുന്ന ഒരോ മത്സരാർത്ഥിയേയും സംബന്ധിച്ച് അവിടെ നില്‍ക്കുക എന്നത് വലിയൊരു ടാസ്കാകണെന്നും അദ്ദേഹം ഫില്‍മിബീറ്റ് മലയാളത്തോട് പറയുന്നു.

ഷോയില്‍ അപ്സര വളരെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ബിഗ് ബോസും മോഹന്‍ലാലുമൊക്കെ അപ്സരയുടെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. ബിഗ് ബോസിലേക്ക് വരുന്ന സീരിയല്‍ താരങ്ങളെക്കുറിച്ച് പൊതുവെ ആർക്കും അത്ര നല്ല അഭിപ്രായമായിരുന്നില്ല ഉണ്ടായിരുന്നത്. അവിടെ വരും, കുറേ ദിവസം നിന്ന് പൈസയൊക്കെ വാങ്ങിച്ച് പോകും എന്നായിരുന്നു പറയാറുണ്ടായിരുന്നത്. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായ സമീപനാണ് അപ്സരം സ്വീകരിക്കുന്നത്.

apsara-rocky

അപ്സരയുടെ നൂറില്‍ ഇരുപത് ശതമാനം മാത്രമേ ഇപ്പോഴും കണ്ടിട്ടുള്ളു. അപ്സര ഫിസിക്കലി അത്ര ഫിറ്റാണോ എന്ന് ചോദിച്ചാല്‍ അല്ല. എന്നാല്‍ അവളെ മെന്റലി ഒരാള്‍ക്ക് തോല്‍പ്പിക്കാന്‍ സാധിക്കില്ല. അപ്സരയെ ആരെങ്കിലും വെല്ലുവിളിച്ചാല്‍ അവള്‍ അത് അങ്ങനെയങ്ങ് വെറുതെ വിടില്ല. ഒരു കാര്യം ആഗ്രഹിച്ചാല്‍ അത് നേടിയെടുക്കാന്‍ വളരെ അധികം കഷ്ടപ്പെടുമെന്നും ആല്‍ബിന്‍ പറയുന്നു.

റോക്കിയും സിജോയും തമ്മിലുള്ള അടിയില്‍ നമ്മള്‍ അങ്ങനെ അഭിപ്രായം പറയുന്നതില്‍ അർത്ഥമില്ല. വളരെ അധികം പ്രകോപനം നടത്തുന്ന ആളുകളുണ്ടാവും. അതിനെ നമുക്കൊന്നും പറയാന്‍ സാധിക്കില്ല. ഈ ഗെയിം തന്നെ അങ്ങനെയാണ്. അവിടെ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം മാത്രമാണ്. പുറത്ത് നില്‍ക്കുന്ന നമുക്ക് ഒരു പക്ഷെ തോന്നും ഇവർ എന്തിനാണ് ഒരു ചപ്പാത്തിക്ക് വേണ്ടി തല്ല് പിടിക്കുന്നതെന്ന്. എന്നാല്‍ അതിന് അകത്തെ സാഹചര്യം അങ്ങനെയാണ്.

റോക്കിയുടെ ഗെയിം ആയിരിക്കാം പ്രകോപിക്കുക എന്നുള്ളത്. നന്നായി കണ്ടന്റ് കൊടുക്കുന്ന ആളുകളുടെ അടുത്ത് അദ്ദേഹം പ്രകോപനം നടത്തുന്നുണ്ട്. അങ്ങനെയാണ് അപ്സരയുടെ അടുത്ത് സംസാരിച്ചത്. മാനസികമായി തളർത്താമെന്നായിരിക്കാം അവന്‍ ഉദ്ദേശിച്ചത്. അപ്സരയെ അവന്‍ ഇങ്ങനെ ചൊറിഞ്ഞ് ചൊറിഞ്ഞ് നില്‍ക്കുന്നുണ്ടായിരുന്നു. അതിനാണ് അവസാനം അപ്സര മറുപടി കൊടുത്തത്.

തനിക്ക് ഇഷ്ടപ്പെടുന്ന ആളുകളെക്കുറിച്ച് പറഞ്ഞാല്‍ അപ്സര ചാടിയിറങ്ങി പ്രശ്നമുണ്ടാക്കും. പ്രതികരിക്കേണ്ട സമയത്ത് അവള്‍ പ്രതികരിക്കും. അതാണ് അവളുടെ ക്വാളിറ്റി. അവനവന്റെ കാര്യം മാത്രമല്ല അവള്‍ നോക്കുക. തെറ്റായിട്ടുള്ള കാര്യം കണ്ടാല്‍ പ്രതികരിക്കണം. ഇന്ന് അപ്സരയുടെ ഭർത്താവിനെ പറഞ്ഞ റോക്കി നാളെ അപ്സരയുടെ അച്ഛനേയും അമ്മയേും വിളിക്കില്ലെന്ന് എന്താണ് ഉറപ്പ്.

റോക്ക് സിജോയുടെ താടിയെല്ലിന് ഇടിച്ചു. ചെറിയ ഇടിയൊന്നും അല്ലാലോ. താടിക്ക് സർജറിയൊക്കെ വേണം. ആ ഇടി അപ്സരയേയോ വേറെ വല്ല ലേഡി കണ്ടസ്റ്റിനേയുമാണ് ഇടിച്ചിരുന്നതെങ്കില്‍ അവർ ചിലപ്പോള്‍ മരിച്ചുപോയേനെ. സിജോ അത്രയും ഫിറ്റായിട്ടുള്ള ആളായതുകൊണ്ടായിരിക്കും ഇത്രയെങ്കിലും പിടിച്ച് നില്‍ക്കാന്‍ സാധിച്ചതെന്നും ആല്‍ബി കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+