എനിക്ക് സൈക്കോളജിസ്റ്റിന്റെ ഹെൽപ്പ് വേണം, കയ്യീന്നൊക്കെ പോയിരിക്കുകയാ; പൊട്ടിക്കരഞ്ഞ് ജാസ്മിൻ..
ബിഗ് ബോസ് മലയാളം സീസൺ 6 വിജയകരമായി മുന്നോട്ട് പോവുകയാണ്. ഒരാഴ്ച പിന്നിട്ടതിന് പിന്നാലെ ഹൗസിൽ നിന്ന് രതീഷ് പുറത്തുപോയിരിക്കുകയാണ്. 19 മത്സരാർത്ഥികളുമായി യാത്ര ആരംഭിച്ച ഷോയിൽ ഇപ്പോൾ 18 മത്സരാർത്ഥികളാണ് ഉള്ളത്. റോക്കിയും ഗബ്രിയും ജാസ്മിനും തമ്മിലുള്ള വഴക്ക് തന്നെയാണ് ബിഗ് ബോസിലെ പ്രധാന കണ്ടന്റ്. ഗബ്രിയും ജാസ്മിനും തമ്മിൽ ലവ് സ്റ്റാട്രർജി
കളിക്കുകയാണോ എന്ന സംശയം ബിഗ് ബോസ് വീടിനകത്ത് ഉള്ളവർക്ക് ഉണ്ട്.
എന്നാൽ തമ്മിൽ സൗഹൃദം മാത്രമാണ് ഇപ്പോഴുള്ളത് എന്ന് ജാസ്മിൻ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഒരു ടാസ്‌ക്കിനിടെ റോക്കി ബോൾ അസ്ഥാനത്ത് എറിഞ്ഞെന്ന് പറഞ്ഞ് ഗബ്രിയും ജാസ്മിനും റോക്കിയുമായി തർക്കിച്ചിരുന്നു. ഈ വഴക്ക് കുറേ നേരം നീണ്ടുപോയി. ഗ്രബിയും ജാസ്മിനും റോക്കിയെ ദേഷ്യം പിടിപ്പിക്കാനായി മാറിയിരുന്നു സംസാരിക്കുന്നതിനിടെ നിയന്ത്രണം പോയ റോക്കി ബിഗ് ബോസ് വീട്ടിലെ പ്രോപ്പർട്ടിക്ക് കേട് വരുത്തുകയും ഇതിനുള്ള ശിക്ഷ ബിഗ് ബോസ് റോക്കിക്ക് പ്രഖ്യാപിക്കാൻ ഇരിക്കുകയുമാണ്.

ഇതിനിടയിൽ ജാസ്മിൻ ഷോ ക്വിറ്റ് ചെയ്യുകയാണ് എന്ന തരത്തിലുള്ള സംസാരം ബിഗ് ബോസ് ഗ്രൂപ്പുകളിൽ വന്നിരുന്നു. ലൈവിൽ ജാസ്മിൻ മുറിക്കകത്ത് ഇരുന്ന് കരയുന്നത് കാണിക്കുന്നുണ്ട്. ക്യാമറയുടെ മുന്നിൽ പോയി പൊട്ടിക്കരഞ്ഞ് കൊണ്ട് ജാസ്മിൻ തനിക്ക് സൈക്കോളജിസ്റ്റിന്റെ സഹായം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.
ബിഗ് ബോസ് എനിക്ക് സൈക്കോളജിസ്റ്റിന്റെ ഹെൽപ്പ് വേണം സ്‌നേഹം വേണം, എന്നെ ഒന്ന് വിളിക്ക് എന്നാണ് പറയുന്നത്. അതിനിടയിൽ പുറത്ത് നിന്ന് മറ്റ് മത്സരാർത്ഥികൾ ജാസ്മിനെക്കുറിച്ച് പറയുന്നുണ്ട്. അച്ഛന് സുഖമില്ല, അവൾ ക്വിറ്റ് ചെയ്യുകയാണ് എന്നാണ് പറയുന്നത് എന്നൊക്കെ ഗബ്രി പറയുന്നുണ്ട്. ഇതിന് പിന്നാലെ ഗബ്രി ജാസ്മിന്റെ അടുത്ത് പോകുന്നുണ്ട്.
ഞാൻ വരുന്നത് വരെ കുഴപ്പമുണ്ടായിരുന്നില്ല. എനിക്ക് ഇവിടെ പറ്റുന്നില്ല, ഞാൻ പോവുകയാണ്. എനിക്ക് ആരെയും ഫേസ് ചെയ്യാൻ വയ്യ ഇനി എനിക്ക് കളിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ഗബ്രി എന്നൊക്കെയാണ് ജാസ്മിൻ പറയുന്നത്. എന്നാൽ ഗബ്രി ജാസ്മിനെ സമാധാനിപ്പിക്കുകയാണ്.
നിലവിൽ ബിഗ് ബോസിൽ കണ്ടന്റ് ഉണ്ടാക്കുന്നതിൽ മുന്നിലാണ് ജാസ്മിൻ. ഗബ്രിയും ജാസ്മിനും ഒരുമിച്ചായതോടെയാണ് ഇവർക്കെതിരെ ആരോപണങ്ങൾ വന്നുതുടങ്ങിയത്. റോക്കിയുമായും ഋഷിയുമായും അപ്സരയുമായും ഒക്കെ ജാസ്മിനും റോക്കിയും വഴക്കിട്ടിരുന്നു, ഇനി എന്താണ് നടക്കാൻ പോകുന്നത് എന്ന് ഇന്നത്തെ എപ്പിസോഡിൽ വ്യക്തമാകും.












Click it and Unblock the Notifications