Get Updates
Get notified of breaking news, exclusive insights, and must-see stories!

'100 രൂപയുടെ ഉടുപ്പിന് ഞാന്‍ തെണ്ടിനടന്ന സമയം ഉണ്ടായിട്ടുണ്ട്'; ജാസ്മിനുമായി പൂജ നടത്തിയ ആ ഇന്റര്‍വ്യൂ

ബിഗ് ബോസിൽ വരുന്നതിന് മുമ്പ് തന്നെ പ്രേക്ഷകർക്ക് സുപരിചിതമായവരാണ് ജാസ്മിൻ ജാഫറും പൂജ കൃഷണയും. ബ്യൂട്ടി വ്‌ളോഗർ എന്ന നിലയിലാണ് ജാസ്മിനെ പരിചയമെങ്കിൽ ആങ്കർ എന്ന നിലിയിലാണ് പൂജ കൃഷണ അറിയപ്പെട്ടത്. ഇപ്പോൾ രണ്ട് പേരും ബിഗ് ബോസ് സീസൺ 6 ൽ ഉണ്ട്. മികച്ച മത്സരാർത്ഥകളാണ് ഇരുവരും. ജാസ്മിനുമായി പൂജ മുൻപ് നടത്തിയ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. വെറൈറ്റി മീഡയ്ക്ക് വേണ്ടിയാണ് പൂജ ജാസ്മിനുമായി സംസാരിച്ചത്.

തന്റെ ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും അത് എങ്ങനെയാണ് മറികടന്നത് എന്നതിനെക്കുറിച്ചുമൊക്കെയാണ് ജാസ്മിൻ മനസ്സുതുറക്കുന്നത്. കോളേജിൽ പഠിക്കുന്ന സമയത്ത് ഫീസ് അടയ്ക്കാൻ പണമില്ലാത്ത അവസ്ഥ വന്നിട്ടുണ്ടെന്ന് ജാസ്മിൻ പറയുന്നു. കോളേജിൽ ആകെ അടയ്‌ക്കേണ്ടിയിരുന്നത് പി ടി എ ഫണ്ട് അയ്യായിരം രൂപയായിരുന്നു. ആ അയ്യായിരം രൂപ എന്റെ കയ്യിൽ ഇല്ല അയ്യായിരം പോയിട്ട് 50 രൂപ പോലും എന്റെ കയ്യിലോ ഉമ്മാടെ കയ്യിലോ ഇല്ല.

bb

ഞങ്ങളുടെ ഒരു റിലേറ്റീവ് ഉണ്ട്. പുള്ളിക്കാരിയുടെ വീട്ടിൽ അയ്യായിരം രൂപ ചോദിക്കാൻ പോയി. അവരുടെ കയ്യിൽ നിന്ന് മുമ്പ് വാങ്ങിച്ചിട്ടുണ്ടായിരുന്നു. സാഹചര്യം കൊണ്ട് കൊടുക്കാൻ സാധിച്ചിട്ടില്ല, നമ്മുടെ തന്നെ തെറ്റ്. പക്ഷേ എനിക്ക് പഠിക്കാൻ വേണ്ടിയിട്ടുള്ള ആവശ്യത്തിനാാണ് ഈ പൈസ ചോദിച്ചത്. അഡിമിഷൻ കിട്ടിയില്ലെങ്കിൽ ആ സീറ്റ് പോകും. അവർ എന്നെ അവിടെ നിന്ന് പറ്റില്ലെന്ന് പറഞ്ഞ് ഇറക്കിവിട്ടിട്ടുണ്ട്, ഞാൻ കരഞ്ഞത് ഇപ്പോഴും ഓർമ്മയുണ്ട്,'' ജാസ്മിൻ പറഞ്ഞു.

കോളേജിൽ പഠിക്കുന്ന സമയത്ത് തനിക്ക് ആകെ ഉണ്ടായിരുന്നത് അഞ്ച് ടോപ്പും രണ്ട് പാന്റും 3 ഷോളുമായിരുന്നുവെന്നും അതായിരുന്നു മാറ്റിമാറ്റി ഇട്ടിരുന്നതെന്നും ജാസ്മിൻ പറയുന്നു. എന്നും ഇത് തന്നെ ഇട്ടിട്ട് പോകുമ്പോ നിനക്ക് വേറെ ഒന്നും ഇല്ലടെ എന്ന് ചോദിച്ചിട്ടുണ്ട്. നമ്മൾ പ്രാരാബ്ധത്തിലാണ് എന്നൊന്നും പറയില്ലല്ലോ, ഞാൻ പോയി ചോദിക്കും എനിക്ക് ഡ്രസ് ഇടാൻ തരുവോന്ന് ഒക്കെ.

അപ്പോൾ അവരുടെ അമ്മയോ ആരെങ്കിലുമൊക്കെ പറയും എന്തിനാണ് കൊടുക്കുന്നേ, കൊടുക്കുകയൊന്നും വേണ്ടാ എന്ന്. ഞാൻ തന്നെ അത് കേട്ടിട്ടുണ്ട്. വീട്ടിലിടുന്ന ഡ്രസ് എടുത്തിട്ടതിന് എന്റെ കരയിപ്പിച്ച് ഇറക്കിവിട്ട അവസ്ഥ ഉണ്ടായിട്ടുണ്ട്.

100 രൂപയുടെ ഉടുപ്പിന് ഞാൻ തെണ്ടിനടന്ന സമയം ഉണ്ടായിട്ടുണ്ട്, എന്നും ജാസ്മിൻ പറയുന്നു. ചെറുപ്പത്തിൽ സങ്കടം മാത്രമെ തനിക്ക് ഓർക്കാൻ ഉണ്ടായിരുന്നുവുള്ളൂവെന്നും ജാസ്മിൻ പറയുന്നു. അന്ന് തന്നെ കണ്ടൂടായിരുന്ന പലരും തനിക്ക് ഇപ്പോൾ വീഡിയോ കാണാറുണ്ടെന്ന് പറഞ്ഞ് മെസേജ് അയക്കാറുണ്ടെന്നും ജാസ്മിൻ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+