ജിന്‍റോ മുത്താണ്: അയാള്‍ക്കെതിരെ ഇങ്ങനത്തെ നാറിയ കളികള്‍ സിജോ കളിക്കരുത്, മോശമാണ്
ബിഗ് ബോസ് മലയാളം സീസണ്‍ 6 യില്‍ ആദ്യ ആഴ്ചയില്‍ തന്നെ വലിയ കളിയാക്കലുകള്‍ക്ക് വിധേയമാകേണ്ടി വന്ന താരമാണ് ജിന്റോ. സഹമത്സരാർത്ഥികളില്‍ 16 പേരും മണ്ടന്‍ എന്ന പട്ടവും ജിന്റോയ്ക്ക് ചാർത്തി കൊടുത്തു. എന്നാല്‍ ഇതിനെല്ലാം ജിന്റേ തന്റെ പ്രകടനത്തിലൂടെ മറുപടി പറയുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. പവർ ടീമിനോട് ഏറ്റുമുട്ടി വിജയിച്ച് പവർ ടീമിന്റെ അധികാരം ജിന്റോ, റസ്മിന്‍, റിഷാന എന്നിവർ അടങ്ങുന്ന ടീം സ്വന്തമാക്കിയിരിക്കുകയാണ്.
ജിന്റോ പവർ ടീമിലേക്ക് എത്തിയത് വീടിനുള്ളി പല മത്സരാർത്ഥികള്‍ക്കും അത്ര പിടിച്ചിട്ടില്ല. പവർ ടീം അധികാരം നേടുന്നതിനുള്ള ടാസ്ക് വിജയിച്ചതിന് പിന്നാലെ ജിന്റോ വലിയ കുത്തിത്തിരിപ്പനാണെന്ന തരത്തിലുള്ള പരാമർശങ്ങള്‍ സിജോ നടത്തുകയും ചെയ്തു. വീടിനുള്ളിലെ മറ്റ് ചിലരും ഈ വർത്തമാനത്തില്‍ സിജോയ്ക്കൊപ്പം ചേരുകയും ചെയ്തു. എന്നാല്‍ പ്രേക്ഷകർ ഇതെല്ലാം കാണുകയും സിജോയ്ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ടിരിക്കുകയുമാണ്.

ജിന്റോ പവർ റൂമിൽ കയറുന്നതിനു മുമ്പ് തന്നെ ജിന്റോയെ വീഴ്ത്താനുള്ള കെണികൾ എല്ലാം സിജോ മറ്റുള്ളവരുമായി ചേർന്ന് ഒരുക്കി കഴിഞ്ഞെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഇങ്ങനത്തെ നാറിയ കളികൾ സിജോ കളിക്കരുത്. നേർക്കുനേർ നിന്ന് കളിച്ചാലെ സിജോ നിനക്ക് കളിച്ചു മുന്നേറാൻ പറ്റുകയുള്ളുവെന്നും ആരാധകന്‍ കുറിക്കുന്നു. ബിഗ് ബോസ് ഗ്രൂപ്പുകളില്‍ ചർച്ചാ വിഷയമായ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ഒന്നിനും കൊള്ളാത്തവർ എന്ന പേരിൽ നമ്മളെ പലരും ഇടിച്ചു താഴ്ത്തുമ്പോൾ, അവരുടെ മുന്നിൽ ഒരിക്കൽ എങ്കിലും ജയിച്ചിട്ട് ഇങ്ങനെ കൈകൾ വിരിച്ചു നിൽക്കണം. നമ്മുടെ വിജയത്തിന്റെ അഗ്നിയിൽ അവർ ഇതുപോലെ എരിഞ്ഞു തീരണം. ഒരു മാസ്സ് x ഫാക്ടർ വൈബ് റോക്കി ഉണ്ടാക്കുന്നുണ്ട് എങ്കിലും, ഏറ്റവും കൂടുതൽ മിഡിൽ ക്ലാസ്സ് ആളുകളുമായി ഇമോഷണൽ ബോണ്ട് ഇതുവരെ ഉണ്ടാക്കിയത് ജിന്റോ ആണ്.
യഥാർത്ഥത്തിൽ ബിഗ് ബോസ് ഹൗസിൽ ഒറ്റപ്പെടുന്നത് ഈ വ്യക്തിയല്ലേ.? ജിന്റോയെ ഒറ്റപ്പെടുത്തി സംസാരിക്കുന്നു സഹമത്സരാർത്ഥികൾ അങ്ങനെ സംസാരിക്കുന്നവരുടെ ലീഡറായി സിജോയും മാറിയിരിക്കുന്നു. കൂടെ നിന്ന് ഗെയിം കളിച്ചവര് പോലും സിജോ കടക്കുന്ന റൂമിലേക്ക് വലിഞ്ഞു കയറിച്ചെന്ന് ഈ മനുഷ്യനെക്കുറിച്ച് കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്നു. നിഷാന, റെസ്മിൻ ജിന്റോയുടെ ടീം അംഗങ്ങളാണ് ഇവർ. അവരെക്കൊണ്ട് ഈ മനുഷ്യനെ കുറ്റം പറയിച്ചു തുടങ്ങിയത് സിജോയുടെ മാനിപ്പുലേഷൻ. ജാസ്മിൻ തഴഞ്ഞുകളഞ്ഞ ഗബ്രിയേലും കൂടെയുണ്ട്.
ജിന്റോ ആ റൂമിലേക്ക് കടന്നു വരുന്നു അപ്പോൾ എല്ലാവരും ജിന്റോയെ കുറ്റം പറയുന്നതും നിർത്തുന്നു. ജിന്റോയുടെ അതിയായ ആഗ്രഹമായിരുന്നു ജയിക്കണം എന്നുള്ളത്
എങ്ങനെയെങ്കിലും ജയിച്ച് പവർ റൂമിന്റെ അധികാരം തനിക്ക് കിട്ടണം എന്നുള്ളത്. തുടക്കത്തിലെ ടാസ്കിൽ എല്ലാവരും കൂടെ ഇദ്ദേഹത്തെ ചതിച്ചു. രണ്ടാമത് ജാസ്മിൻ ചതിച്ചു ജാസ്മിൻ പവർഹൗസിന് അകത്തേക്ക് കയറി.
അപ്പോഴും തന്റെ മനസ്സിലെ ആ വാശിയും താൻ ജയിക്കും എന്നുള്ള ആത്മവിശ്വാസവും കൈവിടാതെ. നിന്നു നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്ന് പറഞ്ഞതുപോലെ ജിൻഡോ ജയിക്കുകയും ചെയ്തു. ഇപ്പോൾ ആ വീട്ടിൽ എല്ലാവരും ഇയാളെ കുറ്റപ്പെടുത്തി ഒറ്റപ്പെടുത്തുന്നു. ഇതുവരെ സംസാരിക്കാത്ത ആളുകൾ പോയി അടുത്തിരുന്ന് സോപ്പിടുന്നു. കാരണം കോപ്പി ഇട്ടാൽ എങ്ങനെയെങ്കിലും അവർ ഹൗസിൽ കേറ്റിയാലോ
ജിന്റോ പവർ റൂമിൽ കയറുന്നതിനു മുമ്പ് തന്നെ ജിന്റോയെ വീഴ്ത്താനുള്ള കെണികൾ എല്ലാം സിജോ മറ്റുള്ളവരും ആയി ഒരുക്കുന്നു. അതല്ലേ കൂടെ നിന്ന് കളിച്ച രണ്ടുപേരെ പോലും തെറ്റിദ്ധരിപ്പിച്ച് ജിന്റോയെ കുറ്റം പറയിച്ച് കൂടെ നിർത്തിയത്. ഇങ്ങനെ നാറിയ കളികൾ സിജോ കളിക്കരുത്. നേർക്കുനേർ നിന്ന് കളിച്ചാലെ സിജോ നിനക്ക് കളിച്ചു മുന്നേറാൻ പറ്റൂ. ഇതെല്ലാം കണ്ടു കൊണ്ടിരിക്കുന്ന പ്രേക്ഷകർ ഉണ്ട് എന്നുള്ള ബോധം നിനക്കുണ്ടാകുന്നത് നല്ലതാണ്.












Click it and Unblock the Notifications