Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിൻ പെട്ടു; ഇത്തവണ ലാലേട്ടന് ദേഷ്യം ഇരട്ടിച്ചു! അത് ചെയ്തത് ജാസ്മിൻ ആണോ?

ബി​ഗ് ബോസ് മലയാളം സീസൺ 6 അപ്രതീക്ഷിത സംഭവങ്ങളുമായി മുന്നോട്ടുപോവുകയാണ്. എന്താണ് വീട്ടിനകത്ത് നടക്കുക എന്നത് പ്രവചിക്കാൻ പറ്റാത്ത അവസ്ഥയാണ്. എപ്പോഴും ഓരോ പ്രശ്നങ്ങളാണ് വീടിനകത്ത് നടക്കുന്നത്. ഈ ആഴ്ചയിലും പല പ്രശ്നങ്ങളും ബി​ഗ് ബോസ് വീടിനകത്ത് നടന്നിരുന്നു. ഇന്ന് വീക്കന്റ് എപ്പിസോഡാണ്. മോ​ഹൻലാൽ എത്തുന്ന എപ്പിസോഡിലാണ് ആ ആഴ്ച വീടിനകത്ത് നടന്ന പ്രശ്നങ്ങളും പരാതികളും ചർച്ച ചെയ്യുന്നത്.

കഴിഞ്ഞാഴ്ച മോഹൻലാൽ മത്സരാർത്ഥികളെ നിർത്തി പൊരിച്ചിരുന്നു. പ്രേക്ഷകർ ചോദിക്കാൻ ആ​ഗ്രഹിച്ച കാര്യങ്ങളാണ് മോഹൻലാൽ ചോദിച്ചത് എന്നായിരുന്നു പ്രേക്ഷകർ പറഞ്ഞത്. ഇന്നും മോഹൻലാൽ കുറച്ച് ദേഷ്യത്തിൽ തന്നെയാണ് എന്ന സൂചനയാണ് പ്രൊമോ വീ‍ഡിയോ സൂചിപ്പിക്കുന്നത്. ബി​ഗ് ബോസ് വീട്ടിൽ അടുത്തിടെ ഉണ്ടായിരുന്ന പ്രശ്നമായിരുന്നു ​ഗ്യാസ് സ്റ്റൗ ഓഫ് ചെയ്യാതിരുന്നത്. ആരാണ് ഇത് ചെയ്തെന്ന് ആർക്കും അറിയില്ലായിരുന്നു, ഇതേക്കുറിച്ച് മോഹൻലാൽ സംസാരിക്കുന്നുണ്ട്.

bigg bosss

വളരെ ദേശ്യത്തോടെയാണ് മോഹൻലാൽ ഇക്കാര്യം ചോദിക്കുന്നത്. എന്നാൽ ആർക്കും അറിയില്ല എന്നാണ് പറയുന്നത്. മോഹൻലാൽ ഇക്കാര്യം ജാസ്മിനോട് ചോദിക്കുന്നു. അറിയില്ല, ഓർമ്മയില്ല ലാലേട്ട എന്നാണ് ജാസ്മിൻ പറയുന്നത്. ലാസ്റ്റ് അന്നാരാണ് കുക്ക് ചെയ്തത് എന്ന് മോഹൻലാൽ ജാസ്മിനോട് ചോദിക്കുന്നുണ്ട്. എനിക്ക് അറിയില്ല ലാലേട്ടാ എന്ന് പറയുമ്പോൾ അത് കാണണോ എന്ന് മോഹൻലാൽ ചോദിക്കുന്നത്. പിന്നാലെ വീഡിയോ കാണിക്കുന്നുണ്ട്. എന്താണ് അവിടെ നടക്കുന്നത് എന്നറിയാൻ ഇന്നത്തെ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്യുന്നത് വരെ കാക്കണം.

ലാലേട്ടൻ ഇപ്പോൾ ചെയ്യുന്നതാണ് ശരി എന്നാണ് ആരാധകർ പറയുന്നത്. ഇവർക്ക് കിട്ടേണ്ടത് തന്നെയാണ് ഇപ്പോൾ മോഹൻലാൽ കൊടുക്കുന്നതെന്നും ആരാധകർ പറയുന്നു. ലാലേട്ടന്റെ സമീപനത്തിൽ മാെത്തത്തിൽ മാറ്റം വന്നിട്ടുണ്ട്. ഇത് പോലെ ബി​ഗ് ബോസിലും മാറ്റം വരണം എന്നാണ് ആരാധകർ പറയുന്നത്.

അതേ സമയം, ബി​ഗ് ബോസ് വീട്ടിനകത്തേക്ക് വൈൽകാർഡുകൾ ഉടൻ വരുമെന്നാണ് പുറത്തുവരുമെന്നാണ് വിവരം. ആറ് പേരാണ് ഇത്തവണ എത്തുകയെന്നും പറയുന്നു. പെട്ടെന്ന് അഞ്ച് പേർ പുറത്തുപോയത് തിരിച്ചടിയായിരുന്നു, കാര്യമായ കണ്ടന്റുകൾ ഉണ്ടാവുന്നില്ല. വൈൽഡ് കാർഡ് വന്നാൽ ഷോ മികച്ചതാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അത് കൊണ്ട് തന്നെ ഏറെ വൈകാതെ വൈൽഡ് കാർഡുകൾ വീടിനകത്ത് കയറുമെന്നാണ് വിവരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+