Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിരിക്കണ്ട; രതീഷിനെ വിറപ്പിച്ച് മോഹൻലാൽ; ജാൻമണിക്കും വഴക്ക്; മൊത്തത്തിൽ ലാലേട്ടൻ കലിപ്പിൽ ..

ബി​ഗ് ബോസ് മലയാളം സീസൺ 6 ൽ ഇന്ന് നിർണായക എപ്പിസോഡ് ആയിരുന്നു. എപ്പിസോഡ് തുടങ്ങി നാളെ ഒരാഴ്ച ആവുകയാണ്. ശനി, ഞായർ എപ്പിസോഡുകളിൽ ആണ് മോഹൻ ലാൽ എത്താറുള്ളത്. ഇന്ന് മോഹൻലാൽ എത്തിയ എപ്പിസോഡായിരുന്നു. മോഹൻലാൽ എത്തുമ്പോൾ തീർച്ചായായും ചില മത്സരാർത്ഥികൾക്ക് വഴക്ക് കിട്ടുമെന്നത് പ്രേക്ഷകർക്കും ഉറപ്പായിരുന്നു. അത് പോലെ തന്നെയാണ് കാര്യങ്ങൾ നടന്നത്.

കഴിഞ്ഞ ​ദിവസങ്ങളിൽ നടന്ന കാര്യങ്ങൾ ഓരോന്ന് ചോദിച്ച് തന്നെയാണ് മോഹൻലാൽ എപ്പിസോഡ് തുടങ്ങിയത്. എന്താണ് ബി​ഗ് ബോസ് എന്നത് മനസ്സിലായോ എന്ന് ചോദിച്ചാണ് മോഹൻലാൽ എപ്പിസോഡ് തുടങ്ങിയത്. എല്ലാ മത്സരാർത്ഥികളോടും കാര്യങ്ങൾ ചോദിച്ച മോഹൻലാൽ രതീഷിനോടും കാര്യങ്ങൾ ചോദിക്കുന്നുണ്ട്. നമ്മൾ തന്നെ തിരച്ചറിഞ്ഞ് കൊണ്ട് നമ്മളാൽ എന്തൊക്കെ ചെയ്യാൻ സാധിക്കുമോ അതൊക്കെ ചെറിയ തോതിൽ ചെയ്യാൻ ശ്രമിക്കുക എന്നതാണ് തിരിച്ചറിവിനെക്കുറിച്ച് രതീഷ് പറഞ്ഞത്.

bb

ഇതാണോ ഭയങ്കര തിരിച്ചറിവ് എന്നാണ് മോഹൻലാൽ തിരിച്ച് ചോദിച്ചത്. എന്നാൽ ഇത് കേട്ട് രതീഷ് ചിരിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ചിരിക്കാനല്ല പറഞ്ഞത്, എന്നിട്ട് അതാണോ നിങ്ങൾ ചെയ്യുന്നത്, പിന്നെ എന്താണ് ചെയ്യുന്നത് എന്ന് മോഹൻലാൽ‌ ചോദിക്കുന്നു. പിന്നീട് ജിന്റോയോടാണ് ലാലേട്ടൻ ചോദിക്കുന്നത്. ഒപ്പം ഉള്ളവരുടെ പേരെങ്കിലും നിങ്ങൾക്ക് അറിയാമോ എന്നാണ് മോഹൻ ലാൽ ചോദിച്ചത്. ഇല്ലെന്നാണ് ജിന്റോ മറുപടി പറഞ്ഞത്. അതിനല്ലല്ലോ വഴക്ക് കൂടാനല്ലേ എന്നാണ് മോഹൻലാൽ പറഞ്ഞത്. മറ്റുള്ളവർ എന്നോട് വഴക്കുണ്ടാക്കരുത് എന്നൊക്കെ പറഞ്ഞാൽ പിന്നെ എന്തിനാണ് നിങ്ങൾ ഷോയിൽ വന്നതെന്നും മോഹൻലാൽ ചോദിക്കുന്നു.

​ഗ്യാസിൽ നിന്ന് സി​ഗരറ്റ് വലിച്ചതിനെ പറ്റി ജാൻമണിയോട് മോഹൻലാൽ ചോദിക്കുന്നുണ്ട്. ഇതിന് ജാൻ മണി ക്ഷമയും പറയുന്നുണ്ട്. സോറി എന്നത് വലിയ വാക്കാണെന്നും വെറുതെ പറയാൻ സാധിക്കില്ല എന്നും മോഹൻലാൽ പറയുന്നു. നിങ്ങളെ സി​ഗരറ്റ് വലിക്കാൻ അല്ല ഷോയിൽ കൊണ്ടുവന്നിരിക്കുന്നതെന്നും മോഹൻലാൽ പറയുന്നു. റോക്കി കണ്ട കാര്യം രതീഷിനോട് പറയുന്നു, അതിന് വഴക്ക് ഉണ്ടാക്കുന്നു. എന്തിനാണ് ഇത്ര ഇമോഷണൽ ആവേണ്ട കാര്യം എന്നും രതീഷിനോട് ലാലേട്ടൻ ചോദിക്കുന്നുണ്ട്. വീട് കത്തിപ്പോകുമോ എന്നും ചോദിക്കുന്നു.

അത് ചെയ്യാൻ പാടില്ലാത്തതാണ് സാർ എന്ന് പറയുന്ന രതീഷിനോട് ചെയ്യാൻ പാടുള്ള കാര്യങ്ങളാണോ നിങ്ങൾ ചെയ്യുന്നതെന്നും മോഹൻ ചോദിക്കുന്നു. സമാധനത്തോടെ കാര്യം പറഞ്ഞൂടെയെന്നും എന്തിന് വേണ്ടിയാണ് ഇതെന്നും അദ്ദേഹം ചോദിക്കുന്നു. നിങ്ങൾ‌ക്ക് പ്രഷർ ഉണ്ടെങ്കിൽ വീട്ടിലിരിക്കണമെന്നും നിങ്ങളുടെ സ്വഭാവം മാറാനായിട്ടല്ലേ ഇവിടെ വരുന്നതെന്നും മോഹൻലാൽ പറയുന്നുണ്ട്. ബാ​ഗ് എടുത്ത് പോകാനുള്ള അധികാരം നിങ്ങൾക്കുണ്ടോ എന്ന് ചോദ്യത്തിന് ഇല്ല എന്നാണ് രതീഷ് മറുപടി പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+