ഡെൻ റൂം പൂട്ടി പവർ ടീം; ഗബ്രി ജിന്റോയോട് മാപ്പ് പറയണം, കാരണം ജാസ്മിനോ! അടിമുടി കളിമാറി..
ബിഗ് ബോസ് മലയാളം 6 ൽ നാടകീയമായ കാര്യങ്ങളാണ് നടക്കുന്നത്. ജാസ്മിനും ഗബ്രിയും മാനസികമായി തകർന്ന അവസ്ഥയിലാണ്. ക്യാപ്റ്റനായതോടെ ജിന്റോ തന്റെ കളികൾ മാറ്റിത്തുടങ്ങി. പുതിയ പവർ ടീമും ഇന്നലെ അധികാരത്തിലെത്തി. ഇപ്പോൾ ഇതുവരെയുള്ള പവർ ടീമുകൾ സ്വീകരിക്കാത്ത ഒരു രീതിയാണ് പവർ ടീം സ്വീകരിച്ചിരിക്കുന്നത്. പവർ ടീം ഡെൻ റൂം പൂട്ടിയിരിക്കുകയാണ്.
പവർ ടീമിന്റെ പവർ ഉപയോഗിച്ച് പവർ ടീം പൂട്ടിയിരിക്കുന്നുവെന്നാണ് പവർ ടീമിലെ അംഗമായ പൂജ അറിയിപ്പ് വായിക്കുന്നത്. മാനുഷിക പരിഗണപോലുമില്ലാതെ ഇതാണോ ഫെയർ എന്ന് ഗബ്രി ചോദിക്കുന്നത് പ്രൊമോയിൽ കാണാം. എന്നാൽ നീ ആളുകളിലേക്ക് മാനുഷികത തള്ളെന്ന് സിബിൻ പറയുന്നു. പിന്നാലെ ഗബ്രി ക്യാപ്റ്റനായ ജിന്റോയോടും പവർ ടീമിനോടനും ക്ഷമ പറഞ്ഞാൽ റൂം തുറക്കാമെന്ന് പറയുമ്പോൾ പറ്റില്ലെന്ന അർത്ഥത്തിൽ ഗബ്രി തലകുലുക്കുന്നത് വീഡിയോയിൽ കാണാം..

അതേ സമയം ഗെൻ റൂമിൽ ഉള്ള എല്ലാവരും പല രൂപത്തിലാണ് അപസ്ര താടിയും മീശയും വരച്ചാണ് ഇരിക്കുന്നത്, ഗബ്രി ലിപിസ്റ്റിക്കൊക്കെ ഇട്ടാണ് ഇരിക്കുന്നത്. ഇത് ടാസ്‌ക്കാണോ ഗെയിം ആണോ എന്നൊന്നും വ്യക്തമല്ല. ബിഗ് ബോസ് മലയാളം സീസൺ 6 ലെ പുതിയ പവർ റൂം ടീമിനെ കഴിഞ്ഞ ആഴ്ചയിലെ മത്സരത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തിരുന്നു. ജാൻമണി, ശരണ്യ, പൂജ, അഭിഷേക്, ഋഷി എന്നിവരായിരുന്നു. എന്നാൽ ശിക്ഷ കിട്ടിയ അഭിഷേകിന് പവർ ടീമിൽ നിന്ന് പുറത്താക്കിയിരുന്നു.
ഇതിന് പകരം മറ്റൊരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞിരുന്നു. മറ്റൊരാളെ കണ്ടെത്താൻ ഒരു ടാസ്ക്കും നൽകി. ഓരോ ടീമിനും ഇരുപത് മിനിട്ട് സംസാരിക്കാൻ സമയം ലഭിക്കും. അതിനുള്ളിൽ പവർ ടീമിലേക്ക് വരാൻ താല്പര്യം ഉള്ളവർക്ക് സംസാരിക്കാം. അതിനിടിയിൽ ഏത് ക്രമത്തിൽ സംസാരിക്കണം എന്നത് ബിഗ് ബോസ് നൽകിയ കാർഡ് എടുത്ത് തീരുമാനിക്കാം.
ഇതിൽ അവാസാനം സംസാരിച്ചത് സിബിൻ, അൻസിബ, ജാസ്മിൻ, ശ്രിതു, ശ്രീരേഖ എന്നിവർ അടങ്ങിയ ടീം ആയിരുന്നു. ഇതിന് ശേഷം ബിഗ് ബോസ് പവർ ടീമിനോട് ഒരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞു. പവർ ടീം സിബിന്റെ പേരാണ് പറയുന്നത്.
അതേ സമയം, എന്തിനാണ് ഡെൻ റൂം പവർ ടീം പൂട്ടുന്നത് എന്ന് വ്യക്തമല്ല. ജാസ്മിനും ഗബ്രിയും വേറെ റൂമിലാണ്. പക്ഷേ വീഡിയോയിൽ രണ്ട് പേരേയും ഒരേ മുറിയിലാണ് കാണുന്നത്.. ഒരുപക്ഷേ ഇതാവാ കാരണം..












Click it and Unblock the Notifications