Get Updates
Get notified of breaking news, exclusive insights, and must-see stories!

'തൃശൂർ നിന്റെ അച്ഛന്റെ വകയാണോടാ?'; രതീഷിനെ കുടഞ്ഞ് അസി റോക്കി, ബിഗ് ബോസ് വീട്ടിൽ അടിപൊട്ടുമോ?

ബി​ഗ് ബോസ് മലയാളം സീസൺ‌ 6 ൽ ഏറ്റവും കൂടതൽ ചർച്ച ചെയ്യപ്പെടുന്ന പേര് രതീഷിന്റേതാണ്. എപ്പോഴും മറ്റ് മത്സരാർത്ഥികളുമായി തർക്കിച്ചുകൊണ്ടിരിക്കുന്ന രീതിയാണ് രതീഷ് ബി​ഗ് ബോസ് ഹൗസിൽ പിന്തുടരുന്നത്. ഇന്ന് ലൈവിൽ‌ അസി റോക്കിയും രതീഷും തമ്മിൽ വഴക്കിടുന്നത് കാണാം. ഏതാണ്ട് അടി നടക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിയത്.

സിജോയുമായി സംസാരിക്കുന്നതിന് ഇടയിലാണ് രതീഷ് അസിയെക്കുറിച്ച് സംസാരിക്കുന്നത്. താൻ ബി​ഗ് ബോസിൽ നിന്ന് പോവുകയാണ് എന്ന് പറഞ്ഞപ്പോൾ അസി പോടാ പുറത്ത് എന്നാണ് പറഞ്ഞത് എന്നാണ് രതീഷ് പറഞ്ഞത്. ഇതിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് തർക്കത്തിലേക്ക് എത്തിയത്. ഞാൻ പുറത്ത് പോയപ്പോൾ റോക്കി പറഞ്ഞു പോടാ നീ പുറത്ത് പോടാ എന്ന്. എന്റെ പ്രേക്ഷകർ നിന്നെ ഉടുത്ത് കളയുന്നുണ്ടാവും. എന്നെക്കാൾ മുമ്പ് പുറത്തുപോയാൽ നീ തീർന്നു എന്നാണ് രതീഷ് പറഞ്ഞത്.

bigg boss

നീ പുറത്ത് പോകുമ്പോൾ പിന്നെ നിന്റെ കാലിൽ വീണ് ഞാൻ നമസ്‌ക്കരിക്കണോ എന്നാണ് അസി രതീഷിനോട് ചോദിച്ചത്. ഇതോടെ അസിയോട് നീ തൃശൂർക്കൊന്ന് കാല് കുത്തിനോക്ക്, തൃശൂർക്കാരേ എന്ന് പറഞ്ഞുതുടങ്ങുമ്പോൾ എടാ നീ ഉണ്ടാക്കിയ ഡയലോ​ഗ് അടിക്കല്ലേ എന്ന് പറഞ്ഞ ഭക്ഷണം കഴിക്കുന്നിടത്ത് നിന്ന് രതീഷിന്റെ അടുത്തേക്ക് റോക്കി പോയി നിന്റെ അച്ഛന്റെ വകയാണോടാ തൃശൂർ എന്ന് ചോദിക്കുകയും ചെയ്യുന്നു.

അതെ, എന്റെ അച്ഛന്റെ വകയാടാ നീ പൊട്ടിക്കെടാ, നീ എന്ത് ചെയ്യും, നീ തല്ലെടാ എന്നൊക്കെ രതീഷ് പറയുന്നു. കൂടുതൽ പ്രശ്നത്തിന് നിൽക്കാതെ അസി അവിടെ നിന്ന് പോകുന്നു. അസിയെ പേടിയുള്ളത് കൊണ്ടാണ് രതീഷ് ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ന് സിജോ രതീഷിനോട് പറയുന്നുണ്ട്.

അതേ സമയം എന്തിനാണ് ഇങ്ങനെ ജില്ല വെച്ച് പറയുന്നത് എന്നാണ് അസി പറയുന്നത്. നമ്മൾ കേരളത്തിൽ നിന്നാണ് വരുന്നത്. ഞാൻ പറഞ്ഞിട്ടുണ്ടോ തിരുവനന്തപുരത്ത് വന്ന് നോക്ക് എന്ന്. ഗെയ്റ്റിന് പുറത്ത് ഇറങ്ങി നോക്ക് എന്ന് പറയാമെന്നും അസി പറയുന്നു. രതീഷിന്റെ പെരുമാറ്റത്തെക്കുറിച്ച് ബിബി വീട്ടിൽ തന്നെ വിമർശനം ഉണ്ട്. മറ്റുള്ളവരുമായി വെറുതെ പ്രശ്നം ഉണ്ടാക്കുന്നതാണ് രതീഷിനെതിരെ വിമർശനം ഉയരാൻ കാരണം.

ഞായറാഴ്ചയാണ് ഈ സീസണിലെ ആദ്യത്തെ എലിമിനേഷൻ. ഇത്തവണ അസിയും രതീഷും നോമിനേഷനിൽ ഉണ്ട്. നേരത്തെ താൻ ക്വിറ്റ് ചെയ്യുന്നുവെന്ന് പറഞ്ഞ് രതീഷ് ബാ​ഗ് എടുത്ത് പോയെങ്കിലും ആരും അത് മൈന്റ് ചെയ്തിരുന്നില്ല. ആരായിരിക്കും ആദ്യം ഹൗസിൽ നിന്ന് ഔട്ടാകുന്നത് എന്ന് അറിയാനുള്ള കാത്തരിപ്പിലാണ് ആരാധകർ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+