Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്നെ പിടിച്ച് ജയിലില്‍ ഇടൂ, എന്നെ പട്ടിണിക്കിടൂ, വെള്ളം തരാതെയിടൂ'; ശ്രീരേഖയുടെ തീരുമാനത്തില്‍ ഉടക്കി രതീഷ്

ബിഗ് ബോസ് മലയാളം സീസൺ 6 കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ പ്രേക്ഷകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. ബിഗ് ബോസ് വീടിനകത്തേയും പുറത്തേയും സംസാരം വിഷയം രതീഷ് ആണ്. തുടക്കം മുതൽക്ക് തന്നെ രതീഷ് വല്ലാത്ത വെറുപ്പിക്കൽ ആണെന്ന അഭിപ്രായമാണ് ഒരു കൂട്ടം പ്രേക്ഷകർക്ക്, ബിഗ് ബോസ് വീടിനകത്തും ഈ സംസാരം ഉണ്ട്.

വെറുതെ എല്ലാവരേയും ചൊറിഞ്ഞ് പ്രശ്‌നം ഉണ്ടാക്കുകയാണ് രതീഷ് ചെയ്യുന്നത് എന്നാണ് പറയുന്നത്. ജാൻമണി തന്നെ കെട്ടിപ്പിടിച്ചെന്ന് പറഞ്ഞ് രതീഷ് വലിയ പ്രശ്‌നമാണ് ഉണ്ടാക്കിയത്. ജാൻമണി തന്റെ ഭാര്യയോട് മാപ്പ് പറയണമെന്നൊക്കെ പറഞ്ഞായിരുന്നു ബഹളം. ഇപ്പോൾ അടുത്ത പ്രശ്‌നം ഉണ്ടാക്കിയിരിക്കുകയാണ് രതീഷ്. ഇന്ന് ലൈവിൽ ആണ് രതീഷ് ശ്രീരേഖയോട് തർക്കിക്കുന്നത് കാണുന്നത്.

ratheesh

രതീഷ് ഇടയ്ക്കിടെ വന്ന് വെള്ളം ചൂടാക്കുന്നു എന്ന പരാതി യമുന പറഞ്ഞതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമാകുന്നത്. ​ഗ്യാസ് തീരില്ലേ എന്നും യമുന ചോദിക്കുന്നു. ​ഗ്യാസ് സ്റ്റൗവിലല്ല ഓവനിൽ അല്ലേ ചൂടാക്കുന്നത് കറന്റ് ബിൽ വന്നാൽ ഞാൻ അടച്ചോളാം എന്നൊക്കെ രതീഷ് പറയുന്നുണ്ട്. ശ്രീരേഖ ചേച്ചിയല്ലേ മൂന്ന് ​ഗ്ലാസ് വെള്ളത്തിന്റെ കണക്ക് പറഞ്ഞത് എന്ന് പറഞ്ഞായി പിന്നീടുള്ള സംസാരം. ഇതോടെ ശ്രീരേഖയും അവിടേക്ക് വരുന്നു.

മാനുഷിക പരി​ഗണന ചെയ്യുന്നത് ​ ഹെൽത്ത് ഓക്കെ ആവട്ടേ എന്ന് വിചാരിച്ചിട്ടാണ്. എന്നാൽ അയാൾ സ്വന്തം ആരോ​ഗ്യം നോക്കുകയും ചെയ്യുന്നില്ല മറ്റുള്ളവരുടെ മനസ്ഥിതി കളയുന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുകയാണ് എന്നാണ് ശ്രീരേഖ പറഞ്ഞത്. ഇതോടെ രതീഷ് ചൂടാവാൻ തുടങ്ങി.

ഇത് ബി​ഗ് ബോസാണ് എന്ന് പറഞ്ഞ് രതീഷ് തർക്കിക്കാൻ തുടങ്ങി. ഇതോടെ താൻ പവർ ടീമാണെന്ന് ശ്രീരേഖ പറഞ്ഞു. എന്നാൽ പവർ ടീമിന്റെ അധികാരം ഉപയോ​ഗിച്ച് എന്നെ പിടിച്ച് ജയിലിൽ ഇടൂ, എന്നെ പട്ടിണിക്കിടൂ, വെള്ളം തരാതെയിടൂ എന്ന് രതീഷ് ഉറക്കെ വിളിച്ച് പറയാൻ തുടങ്ങി. രതീഷിന്റെ ശബ്ദം അടഞ്ഞ് കിടക്കുകയാണ്, അത് കൊണ്ട് കുറച്ച് മിണ്ടാതിരിക്കാൻ രതീഷിനോട് പലരും പറഞ്ഞുവെങ്കിലും രതീഷ് കേട്ടില്ല.

അതേ സമയം രാവിലെ എഴുന്നേറ്റയുടൻ താൻ എടുത്ത ചില തീരുമാനങ്ങളെക്കുറിച്ച് രതീഷ് പറഞ്ഞിരുന്നു. ഫാമിലിയുടെ കാര്യം പറഞ്ഞ് ആരെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞ് കഴിഞ്ഞാൽ താൻ ഇമോഷണിലി വീക്കാവാം. ആ പ്രശ്‌നം ഇന്ന് മുതൽ താൻ മാറ്റാൻ പോവുകയാണ്.

തന്റെ ഫാമിലിയുടെ വർത്തമാനങ്ങൾ താൻ പറഞ്ഞാൽ ഇനി മുതൽ മാക്‌സിമം കരയാതിരിക്കാൻ നോക്കാം. അത് തന്റെ പൊട്ട ക്യാറക്ടറായി തോന്നുന്നു, കാരണം കാര്യങ്ങൾ പറയാനുള്ള സ്‌പേസ് കിട്ടുന്നില്ല എന്നാണ് രതീഷ് പറഞ്ഞത്. താൻ ഹോംലിമാൻ ആയത് കൊണ്ടാണ് ഗൾഫ് രാജ്യങ്ങളിൽ പോവാത്തത്. ഒരു ടൂറ് പോലും താൻ പോകാറില്ലെന്നും രതീഷ് പറഞ്ഞു.

എന്റെ സ്വന്തം ഇഷ്ടപ്രകാരം, ആ​ഗ്രഹപ്രകാരം വന്ന പ്ലാറ്റ്ഫോമാണ് ബിഗ് ബോസ് 6. പെട്ടെന്ന് അവരെക്കുറിച്ച് വരുന്ന ടെൻഷൻ എന്റെ കളിയെ ബാധിക്കും എന്ന് തോന്നുന്നു. ഇന്ന് രാവിലെ ഞാൻ എഴുന്നേറ്റപ്പോൾ ഞാൻ മനസ്സിൽ കുറിച്ചിട്ടാണ് ഇനി എന്റെ ഫാമിലിയുടെ കാര്യങ്ങൾ പറഞ്ഞ് കഴിഞ്ഞാൽ കരയില്ല. ഞാൻ മനസ്സ് സ്‌ട്രോങ് ആക്കിക്കൊണ്ടിരിക്കുകയാണ്, രതീഷ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+