Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്റെ ഭാര്യയോട് നീ മാപ്പ് പറയണം എന്റെ പെര്‍മിഷനില്ലാതെ നീ എന്റെ ശരീരത്തില്‍ തൊട്ടു';കയർത്ത് രതീഷ്

ബി​ഗ് ബോസ് മലയാളം സീസൺ 6 മൂന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ നല്ല ചലനം സൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണിലേത് പോലെ സൗഹൃദം ഒന്നും ഈ സീസണിൽ കാണാൻ സാധിക്കുന്നില്ല. എല്ലാവരും തങ്ങൾ മുന്നിലെത്തണം എന്ന ലക്ഷ്യത്തിലാണ് കളിക്കുന്നത്. തുടക്കം മുതൽക്ക് തന്നെ ശ്രദ്ധനേടിയെടുത്ത മത്സരാർത്ഥിയാണ് രതീഷ്. രതീഷ് ഭയങ്കര വെറുപ്പിക്കലാണ് എന്നാണ് ബി​ഗ് ബോസ് ​ഗ്രൂപ്പുകളിലെ ചർച്ച.

രതീഷിന്റെ വെറുപ്പിക്കലിനെക്കുറിച്ച് ബി​ഗ് ബോസ് വീടിനകത്ത് തന്നെ ചർച്ചയുണ്ട്. ഇതിനിടയിൽ പുതിയ പ്രശ്നം ഉണ്ടാക്കിയിരിക്കുകയാണ്. ഇത്തവണ ജാൻമണി തന്നെ കെട്ടിപ്പിടിച്ചത് ഇഷ്ടമായില്ല എന്ന് പറഞ്ഞാണ് രതീഷ് പ്രശ്നം ഉണ്ടാക്കിയത്. തന്റെ ഭാര്യയോട് ജാൻമണി മാപ്പ് പറണമെന്ന് പറഞ്ഞായിരുന്നു ബഹളം. എന്നാൽ രതീഷിന്റെ ഈ പ്രവർത്തി വീട്ടിലെ അം​ഗങ്ങൾക്കിടയിൽ തന്നെ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ‌

ratheesh

ബഹളം വെച്ച രതീഷിനെ അപ്സരയും അർജുനും ചേർന്നാണ് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുന്നത്. രതീഷ് ഓവർ ആക്കുകയാണെന്ന് പറഞ്ഞ് ഋഷി ദേഷ്യപ്പെടുകയും ചെയ്തു. ലൈവിൽ ഇക്കാര്യം കാണിക്കുന്നുണ്ട്.

‍എന്റെ ഭാര്യയോട് നീ മാപ്പ് പറയണം എന്റെ പെർമിഷനില്ലാതെ നീ എന്റെ ശരീരത്തിൽ തൊട്ടൂ, എന്ന് പറഞ്ഞാണ് രതീഷ് പ്രശ്നം തുടങ്ങുന്നത്. എന്നാൽ രതീഷിനെ താൻ സഹോദരനെ പോലെയാണ് കാണുന്നതെന്നും രാവിലെ എല്ലാവരേയും ഹ​ഗ് ചെയ്ത് മോണിം​ഗ് പറയാറുണ്ടെന്നും അദ്ദേഹത്തേയും ഹ​ഗ് ചെയ്ത് മോണിം​ഗ് പറഞ്ഞൂവെന്നും ജാൻമണി പറയുന്നുണ്ട്.

രതീഷിന്റെ ഭാര്യ തനിക്ക് ചേച്ചിയെ പോലെയാണ് തെറ്റായെങ്കിൽ ക്ഷമിക്കൂ എന്നും ജാൻമണി പറയുന്നുണ്ട്. എന്നാൽ രതീഷ് ഈ വിഷയത്തിൽ തൂങ്ങി പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു. അതേ സമയം ജാൻമണി എന്ന വ്യക്തി കെട്ടിപ്പിടിക്കുന്നത് മാത്രമാണോ താങ്കൾക്ക് ഇഷ്ടമാല്ലാത്തത് എന്ന് അർജുൻ ചോദിക്കുമ്പോൾ കെട്ടിപ്പിടിച്ചതല്ല, ‍ജാൻമണി പറയുന്ന സ്റ്റേറ്റ്മെന്റ് വേറെ സ്റ്റേറ്റ്മെൻരാണ് എന്ന് രതീഷ് പറയുന്നു.

തമാശയ്ക്ക് പറഞ്ഞതല്ലേ എന്ന് ബാക്കിയുള്ളവർ പറഞ്ഞപ്പോൾ അത് അങ്ങനെയല്ലെന്ന് രതീഷ് പറയുന്നു. അവൾ കെട്ടിപ്പിടിക്കുന്നത് കൊണ്ടാ കൈപിടിക്കുന്നത് കൊണ്ടോ പ്രശ്‌നമില്ല, പക്ഷേ അത് കഴിഞ്ഞ് അവൾ നടത്തുന്ന സ്റ്റേറ്റ്‌മെന്റ് ആണ് പ്രശ്നം എന്ന് രതീഷ് പറയുന്നു.

പ്രശ്നം പരിഹരിക്കാനായി അപ്സര ഇടപെടുന്നുണ്ട്. പുള്ളിക്കാരിയല്ല അല്ലെങ്കിൽ ആര് കെട്ടിപ്പിടിക്കുന്നതും ഇഷ്ടമല്ല എങ്കിൽ താങ്കൾക്ക് അത് പറയാം. പുള്ളിക്കാരിക്ക് അത് മനസ്സിലായി ആക്‌സപ്റ്റ് ചെയ്യുന്നുണ്ട്. വലിയ ഒച്ചപ്പാട് ഉണ്ടാക്കി പറയേണ്ട ആവശ്യമില്ല, എന്നാണ് അപ്സര പറയുന്നു.

ചേട്ട നിങ്ങളൊരു അച്ഛനാണ് , എനിക്ക് ബഹുമാനം ഉണ്ട്. ഞാൻ എപ്പോഴും ഒരു ബ്രദറിനെ പോലെയെ കാണുന്നുള്ളൂ, എത്ര തമാശ കളിച്ചാലും എന്ന് ജാൻ മണിയും പറയുന്നു. അപ്പോൾ താൻ എന്നെ എങ്ങനെയാണ് കാണുന്നത് എന്ന് രതീഷ് ചോദിക്കുന്നു ചേട്ടനെ പോലെ എന്ന് ജാൻമണി പറയുമ്പോൾ ആണോ എങ്കിൽ താൻ എന്നെ കെട്ടിപ്പിടിച്ചോ എന്ന് രതീഷ് പറയുന്നു. എന്നാൽ രതീഷിന്റെ ഈ സമീപനത്തോട് അർജുൻ അതൃപ്തി പ്രകടമാക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+