നാല് ദിവസമെങ്കിൽ നാല് ദിവസം നിർത്തിയതിന് നന്ദി; ബിഗ് ബോസിനോട് രതീഷിന്റെ യാത്രപറച്ചിൽ!!
ബിഗ് ബോസ് മലയാളം സീസൺ 6 ൽ നാടകീയമായ രംഗങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. രതീഷ് ബിബി ഹൗസിൽ നിന്ന് പുറത്തുപോകുകയാണ് എന്ന് പറയുന്ന ഭാഗം നേരത്തെ പ്രൊമോയിൽ ഉണ്ടായിരുന്നു. ഇപ്പോൾ അതിന്റെ ബാക്കിയുള്ള കാര്യങ്ങൽ ലൈവിൽ കാണിക്കുന്നുണ്ട്. രണ്ട് പെട്ടിയും എടുത്ത് രതീഷ് പുറത്തേക്ക് പോവുന്നുണ്ട്. എന്നാൽ വീട്ടിലെ മറ്റ് അംഗങ്ങളൊന്നും അത് കാര്യമായി ഗൗനിക്കുന്നില്ല.
പ്രൊമോയിൽ സുരേഷ് മോനോനും രതീഷും തമ്മിൽ വഴക്കിടുന്നതു രതീഷ് പൊട്ടിത്തെറിക്കുന്നതും ബാക്കിയുള്ളവർ പ്രശ്നത്തിൽ ഇടപെടുന്നതുമൊക്കെയാണ് കാണിച്ചിരുന്നത്. സുരേഷ് സംരാക്കുമ്പോൾ രതീഷ് ഇടയിൽ കയറി സംസാരിക്കുന്നതും രതീഷിനെ മിണ്ടാതിരിക്കാൻ സുരേഷ് പറയുന്നതും പ്രൊമോയിൽ കാണാം. ഇതിനി പിന്നാലെയാണ് താൻ ക്വിറ്റ് ചെയ്യുകയാണ് എന്ന് പറഞ്ഞ് രതീഷ് പോയത്.

രതീഷ് ബാഗുമായി പോകുമ്പോൾ ഹൗസിലെ മറ്റ് അംഗങ്ങൾ തമ്മിൽ മറ്റ് വിഷയങ്ങൾ സംസാരിക്കുകയായിരുന്നു. വീടിന്റെ അകത്ത് നിന്നും ഇറങ്ങിയ രതീഷ് ക്യാമറയിൽ നോക്കി ബിഗ് ബോസിനോട് സംസാരിക്കുന്നുണ്ട്. വളരെ വികാരഭരിതനായിട്ടാണ് രതീഷ് സംസാരിക്കുന്നത്. 100 ദിവസം നിൽക്കണമെന്ന് ഉണ്ടായിരുന്നു. കുഴപ്പില്ല പോവുകയാണ് എന്നാണ് രതീഷ് പറഞ്ഞത്
എന്നെ ഈ ഷോയിലേക്ക് കൊണ്ട് വന്ന് , ഈ നാല് ദിസമെങ്കിൽ നാല് ദിവസം എന്നെ ഇവിടെ നിർത്തി ബിഗ് ബോസ്. ഒരുപാട് നന്ദി ബിഗ് ബോസ്.. എനിക്ക് ഈ ഷോയിൽ വരണം, കാലുകുത്തണം എന്നേ ഉണ്ടായുള്ളൂ.. 100 ദിവസം നിൽക്കണമെന്ന് തീർച്ചയായും ഉണ്ടായിരുന്നു, ആദ്യമൊക്കെ ആഗ്രഹം ഒന്ന് കാലുകുത്തണം എന്നായിരുന്നു, വന്നപ്പോൾ എന്റെ ആഗ്രഹം 100 ദിവസം നിന്ന് കപ്പ് അടിക്കണം എന്നായിരുന്നു. എന്തായാലും കുഴപ്പിമില്ല ബിഗ് ബോസ്, എന്തായാലും താങ്ക്യൂ ഫോർ എവരി തിംഗ്, എന്നാണ് വളരെ വിഷമത്തോടെ രതീഷ് പറഞ്ഞത്.
നിലവിൽ ബിഗ് ബോസിൽ ഏറ്റവും കൂടുതൽ കണ്ടന്റ് ഉണ്ടാക്കുന്നത് രതീഷാണ്. ആദ്യ ദിവസം മുതൽ തന്നെ എല്ലാവരോടും അങ്ങോട്ട് പോയി തർക്കുന്ന രീതിയാണ് രതീഷ് സ്വീകരിച്ചത്. തന്നെ കെട്ടിപ്പിടിച്ചെന്ന് പറഞ്ഞ് ജാൻമണിയോട് രതീഷ് വഴക്കിട്ടിരുന്നു. ഭാര്യയോട് മാപ്പ് പറയണം എന്ന് പറഞ്ഞായിരുന്നു ബഹളം. ചൂട് വെള്ളം കിട്ടുന്നില്ല എന്ന് പറഞ്ഞായിരുന്നു രാവിലെ ബഹളം വെച്ചത്.
രാവിലെ ആരംഭിച്ച വഴക്ക് ചൂട് വെള്ളത്തിന്റെ പേരിൽ തന്നെ വീണ്ടും നടന്നു. ഇതിന് ശേഷമാണ് സുരേഷിനോട് വഴക്കിട്ടത്. ഇതൊക്കെ രതീഷിന്റെ തന്ത്രമായിട്ടാണ് ബി ബി വീട്ടിലെ അംഗങ്ങൾ തന്നെ പറയുന്നത്. രതീഷ് പുറത്തുപോകുമോ ഇല്ലയോ എന്ന് ഇന്ന് അറിയാം..












Click it and Unblock the Notifications