Get Updates
Get notified of breaking news, exclusive insights, and must-see stories!

പുറത്തായത് രതീഷ് തന്നെ; ഇനിയൊരു ചാൻസ് കിട്ടുകയാണെങ്കിലെന്ന് ലാലേട്ടൻ, റീഎൻട്രീ ഉണ്ടാകുമോ?

ബി​ഗ് ബോസ് മലയാളം സീസൺ 6 ലെ ആദ്യത്തെ എവിക്ഷൻ നടന്നിരിക്കുകയാണ്. നേരത്തെ പ്രേക്ഷകർ പറഞ്ഞത് പോലെ രതീഷ് തന്നെയാണ് പുറത്തായത്. ഞായറാഴ്ച ഒരാൾ പുറത്തുിപോകും എന്ന് സൂചിപ്പിച്ച് തന്നെയാണ് മോഹൻലാൽ പരിപാടി തുടങ്ങിയത്. ഓരോ മത്സരാർത്ഥിയോടും എവിക്ഷൻ സംബന്ധിച്ച് ചോദിച്ചു. ആദ്യം രതീഷിനോടാണ് ചോദിക്കുന്നത്.

ആദ്യത്തെ എലിമിനേഷൻ പട്ടികയിൽ എങ്ങനെയാണ് ഉൾപ്പെട്ടതെന്ന് മോഹൻലാൽ ചോദിക്കുന്നുണ്ട്. ചെയ്തതിന്റെ ഫലമാണ് താൻ അനുഭവിക്കുന്നതെന്നായിരുന്നു രതീഷ് പറഞ്ഞത്. ബി​ഗ് ബോസിൽ തുടക്കം മുതൽ കഴിഞ്ഞദിവസം വരെ ഒരുപാട് കണ്ടന്റുകൾ നൽകിയ മത്സരാർത്ഥിയായിരുന്നു രതീഷ് പറഞ്ഞു.

bigg boss malayalm

അവസാനഘട്ടത്തിൽ ആണ് വീട്ടിൽ നിന്ന് പുറത്തുപോകുന്ന ആളെ പ്രഖ്യാപിച്ചത്. എലിമിനേഷൻ പട്ടികയിലുള്ള എല്ലാവരോടും മുന്നിലോട്ട് വരാൻ മോഹൻലാൽ ആവശ്യപ്പെടുകയായിരുന്നു. ഓരോ ആളുകളുടെയും ശബ്ദം കേൾക്കുമ്പോൾ താൻ നിന്ന ഇടത്ത് നിന്ന് മുന്നിൽ അടയാളപ്പെടുത്തിയ മാർക്കിലേക്ക് വന്ന് നിൽക്കാനും ചുവന്ന മാർക്കിൽ എത്തുന്നവർ പുറത്താകുകയും ചെയ്യുന്നതാണെന്ന് ആണ് ബി​ഗ് ബോസ് പറഞ്ഞത്. രതീഷ് കുമാർ ആണ് ഇത്തരത്തിൽ എത്തിയത്. ഇതോടെ രതീഷ് ഷോയിൽ നിന്ന് പുറത്തായി.

പുറത്താകുമെന്ന് ഒട്ടും വിചാരിച്ചില്ല എന്നാണ് മോഹൻലാലിനോട് രതീഷ് പറഞ്ഞത്. ഇതിൽ നിന്ന് മനസ്സിലാക്കുന്നത് നാവ് നമ്മൾ ശ്രദ്ധിക്കണം എന്നാണ് വാക്കുകൾ പറയുമ്പോൾ സൂക്ഷിക്കണം, ഒരാഴ്ച കൊണ്ട് ഒരുപാട് കാര്യങ്ങൾ പഠിച്ചു.

എന്നോട് പറഞ്ഞത് നൂറ് ദിവസത്തേക്ക് ഡ്രസ് പാക്ക് ചെയ്ത് വന്നൂ എന്നാണ്. നിങ്ങൾക്ക് കിട്ടിയ എക്‌സ്‌പോഷർ മറ്റൊരു മത്സരാർത്ഥിക്കും കിട്ടയിട്ടില്ല ആദ്യം നിങ്ങൾക്ക് ഞങ്ങൾ കാണിച്ചു. നിങ്ങളുടെ പേര് കാണിച്ചു, പാട്ട് കാണിച്ചു, ഗെയിം നന്നായി കളിക്കേണ്ടതായിരുന്നുവെന്ന് തോന്നുന്നോ എന്നാണ് മോഹൻലാൽ ചോദിച്ചത്.

ഇത്രേം വലിയ പ്ലാറ്റ്ഫോം ഉപയോ​ഗിച്ച് കൊണ്ടിരിക്കുകയാണ് എന്നാണ് ഞാൻ വിചാരിച്ചത്, എന്നാൽ ഇതൊന്നുമല്ല, മാറ്റിപ്പിടിൽ ഭയങ്കരം തന്നെയാണ് എന്നാണ് രതീഷ് പറഞ്ഞത്. അങ്ങനെയാകാതെ കളിക്കണമായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ഉണ്ട് സാർ എന്നാണ് രതീഷ് പറഞ്ഞത്.

ഇനിയൊരു ചാൻസ് കിട്ടുകയാണെങ്കിൽ എന്ന് ചോദിച്ചപ്പോൾ ഞാൻ പൊളിക്കും സാർ എന്നാണ് പറഞ്ഞത്. ബി​ഗ് ബോസിൽ ചാന്ഡസ് കിട്ടുക എന്ന് പറയുന്നത് വലിയ കാര്യമല്ലേ എന്നും രതീഷിനോട് ചോദിക്കുന്നു. താൻ അത്രയും എഫേർട്ട് ഇട്ടാണ് കളിച്ചത്. എന്റെ വേ ഓഫ് തിം​ഗിങ് തെറ്റായിരുന്നു എന്നാണ് രതീഷ് പറഞ്ഞത്. ദയവ് ചെയ്ത് എന്റെ കളി കളിക്കേണ്ട എന്ന പറഞ്ഞുകൊണ്ടാണ് രതീഷ് പുറത്തേക്ക് പോകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+