ഉണ്ട.. ഉണ്ട.. ബിഗ് ബോസിലെ ആദ്യം ദിനം കൊണ്ടുപോയി കാവേരി പൈതലിലൂടെ രതീഷ്: മാരാർ ഫാന്‍, പണികൊടുക്കും
ബിഗ് ബോസ് സീസണ്‍ 6 ആരംഭിച്ച ആദ്യ ദിനത്തില്‍ തന്നെ പ്രേക്ഷകർക്കിടയില്‍ താരമായിരിക്കുന്ന രതീഷ് എന്ന മത്സരാർത്ഥിയാണ്. താരത്തിന്റെ പാട്ടും ഡാന്‍സുമൊക്കെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ബിഗ് ബോസിലെ അവതരണ ഗാനം തന്നെ രതീഷ് കുമാര്‍ മറ്റൊരു ഈണത്തില്‍ പാടിയെങ്കിലും കാവേരി തുമ്പില്‍ കാത്തിരുന്ന പൈതലൈ എന്ന ഗാനമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
അവതാരകൻ, ഗായകൻ എന്നീ നിലയിലൊക്കെ ശ്രദ്ധിക്കപ്പെട്ട ആളാണ് രതീഷ് കുമാർ. വാൽക്കണ്ണാടി എന്ന പരിപാടിയുടെ അവതാരകൻ കൂടിയ ഇദ്ദേഹം അടുപ്പക്കാർക്കിടയില്‍ പ്രിയപ്പെട്ട കണ്ണേട്ടനാണ്. താനൊരു മികച്ച ഗെയിമർ ആയിരിക്കുമെന്നാണ് രതീഷ് കുമാർ സ്വയം അവകാശപ്പെടുന്നത്.

ആരാധകരുടെ പിന്തുണയുണ്ടെങ്കില്‍ ഞാന്‍ പടിപടിയായി ഉയർന്നുകൊണ്ടിരിക്കും. എന്റെ കളികള്‍ നിങ്ങള്‍ക്ക് എല്ലാവർക്കും ഇഷ്ടമാകുകയാണെങ്കില്‍ തീർച്ചയായും എന്റെ കൂടെയാകണം. ഒരു ഇമേജോ സെലിബ്രിറ്റി സ്റ്റാറ്റസോ ഇല്ലാത്ത സാധരണക്കാരനായ ഒരു വ്യക്തിയാണ് ഞാന്‍. എനിക്ക് നിങ്ങള്‍ മാത്രാമാണുള്ളത്. ഇനി എനിക്ക് ജീവിതത്തില്‍ എന്തെങ്കിലും നേടണമെങ്കില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 6 ലൂടെ വേണം നേടാനെന്നും രതീഷ് ഏഷ്യാനെറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറയുന്നു.
'നിങ്ങന്റെ കൂടെ ഉണ്ടെങ്കില്‍ എനിക്ക് ഒരു ശക്തിയേയും പേടിയില്ല മാമ' എന്നാണല്ലോ. അതുപോലെ കൂടെവേണം. മത്സരാർത്ഥികളുടെ പച്ചയായ ജീവിതമാണ് ബിഗ് ബോസില്‍ കാണിക്കുന്നത്. അതുകൊണ്ട് തന്നെയാണ് മലയാളികള്‍ ആ ഷോ കാണിക്കുന്നത്. ദേഷ്യം വന്നാല്‍ ദേഷ്യം, സന്തോഷം വന്നാല്‍ സന്തോഷം എല്ലാ കാണിക്കുന്നു. ആർക്കും ഒരാഴ്ചയില്‍ കൂടതല്‍ ഫേക്ക് ആയി നില്‍ക്കാന്‍ സാധിക്കില്ല. അതിന് ശേഷം യഥാർത്ഥ മുഖം കണ്ട് തുടങ്ങും.
പ്ലാന്‍ ചെയ്ത വരേണ്ട ഒരു ഷോ അല്ല ബിഗ് ബോസ്. ഓരോ മത്സരാർത്ഥികള്‍ക്കും ഓരോ സ്വഭാവമായിരിക്കും. അതുകൊണ്ട് തന്നെ നേരത്തെ പ്ലാന്‍ ചെയ്ത് പോയതുകൊണ്ട് കാര്യമൊന്നുമില്ല. എല്ലാവരുടേയും ലക്ഷ്യം കപ്പാണ്. അതിന് അനുസരിച്ചുള്ള ഗെയിം പ്ലാനുണ്ടാകും. എന്നെ സംബന്ധിച്ച് ഒരു പ്ലാനുമില്ലാതെയാണ് വരുന്നതെന്നും രതീഷ് വ്യക്തമാക്കുന്നു.
ആരും പഴം വിഴുങ്ങിയത് പോലെ ഇരിക്കാന്‍ പാടില്ല. ഞാന്‍ ക്യാപ്റ്റനായാല്‍ ആരേയും വെറുതെ ഇരിക്കാന്‍ സമ്മതിക്കില്ല. ഒരു ആളുടേയും ഉഡായിപ്പ് പണികള്‍ എന്റെ അടുത്ത് നടക്കില്ല. പണി ചെയ്യാതെ ഇരിക്കുന്നവനെ ഇരട്ടി പണിയെടുപ്പിക്കുക എന്നതായിരിക്കും എന്റെ സ്ട്രാറ്റജി. വീട് നല്ല വൃത്തിയായി കൊണ്ടുപോകും. എല്ലാവർക്കും ഞാനൊരു ഭയങ്കരനായ ക്യാപ്റ്റനായിരിക്കും.
ഒരുകാര്യം ഞാന്‍ ഉറപ്പ് തരാം എല്ലാവരേയും ഞാന്‍ വെറുപ്പിക്കും, പണിയെടുപ്പിച്ച് ഊപ്പാട് ഞാന്‍ ഇളക്കും. ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. മൊത്തത്തില്‍ ഞാനൊരു നല്ല ക്യാപ്റ്റനായിരിക്കും. കഴിഞ്ഞ അഞ്ച് സീസണില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സീസണ്‍ നാലും അഞ്ചുമാണ്. അതില്‍ തീർച്ചയായും മികച്ച ഗെയിം കളിച്ചത് അഖില്‍ മാരാറാണെന്നും മത്സരാർത്ഥി കൂട്ടിച്ചേർക്കുന്നു.
-
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ












Click it and Unblock the Notifications