Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാന്‍ സംസാരിക്കുന്നതിനിടയില്‍ വന്നാല്‍ നിന്നെ ഞാന്‍ ബ്ലോക്ക് ചെയ്യും; രതീഷിന്റെ വാണിംഗ്

ബി​ഗ് ബോസ് മലയാളം സീസൺ 6 ആവേശത്തോടെ മുന്നോട്ട് പോവുകയാണ്. കണ്ടന്റ് ഉണ്ടാക്കാൻ വേണ്ടി മത്സരാർത്ഥികൾ തമ്മിൽ പൊരിഞ്ഞ പോരാട്ടമാണ്. ആദ്യ ദിവസം മുതൽ തന്നെ രതീഷ് ആണ് കണ്ടന്റുണ്ടാക്കുന്നതിൽ മുന്നിട്ട് നിൽക്കുന്നത്. എല്ലാവരോടും തർക്കിച്ചാണ് രതീഷ് ബിബി വീട്ടിൽ നിൽക്കുന്നത്.

ചൂട് വെള്ളം തരുന്നില്ല എന്ന് പറഞ്ഞാണ് ഇന്ന് പ്രശ്നം ഉണ്ടാക്കുന്നത്. രാവിലെ ഇതിന്റെ പേരിൽ വലിയ വഴക്ക് നടന്നിരുന്നു. ഇപ്പോൾ വീണ്ടും ഈ വിഷയത്തിൽ തർക്കം നടക്കുകയാണ്. രതീഷിന് ഇന്ന് ഇനി ചൂട് വെള്ളം തരാൻ പറ്റില്ലെന്ന് പറഞ്ഞതോടെയാണ് തർക്കം വീണ്ടും തുടങ്ങിയത്.

ratheesh

തന്നരിക്കുന്ന കുപ്പിയിൽ എടുത്തുകൂടെ എന്ന് ചോദിച്ചപ്പോഴാണ് ആ കുപ്പിയിൽ ചൂട് നിൽക്കില്ല ഫ്ലാസ്ക്കിലേ നിൽക്കൂ എന്ന് പറഞ്ഞ് വഴക്ക് തുടങ്ങിയത്. എന്നാൽ ആർക്കും സ്വന്തമായി ഫ്ലാസ്ക്കില്ല, അതിനല്ലേ എല്ലാവർക്കും കുപ്പി തന്നിരിക്കുന്നത് എന്ന് ജാസ്മിൻ ചോദിച്ചു. വലിയ അറിവ് തന്നെ പെങ്ങളൂട്ടിക്ക് നന്ദിയെന്ന് പറഞ്ഞാണ് രതീഷ് ജാസ്മിനെ കളിയാക്കിയത്.

കണ്ടസ്റ്റന്റ് എന്ന രീതിയില്‍ കണ്ടാമതി എന്ന് ജാസ്മിന്‍ പറഞ്ഞു. ഇതോടെ എനിക്ക് അറ്റാക്ക് വന്നാല്‍ എനിക്ക് മരുന്നത് തരുന്നത് പവര്‍ ടീം ബ്ലോക്ക് ചെയ്യുമോ എന്ന രതീഷ് ചോദിച്ചു, എന്നാൽ അങ്ങനെ അവർ പറഞ്ഞിട്ടില്ലെന്ന് റസ്മിൻ പറയുന്നു. ഇതിന് പിന്നാലെ റസ്മിനോട് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് മാറ്റിനിർത്തിയ രതീഷ് ഞാന്‍ നിന്നെ ടാര്‍ഗറ്റ് ചെയ്യുന്നില്ല, നീ എനിക്ക് ഇരയില്ല, നീ ഇവിടെ വേണം മിണ്ടാതിരിക്ക് . ഞാന്‍ സംസാരിക്കുന്നതിനിടയില്‍ വന്നാല്‍ നിന്നെ ഞാന്‍ ബ്ലോക്ക് ചെയ്യും, ട്രി​ഗർ ചെയ്യും നീ ഇവിടെ വേണം, മിണ്ടാതിരിക്ക് എന്നൊക്കെ മുന്നറിയിപ്പ് നൽകുകയായിരുന്നു.

ഇതിന് പിന്നാലെ മെഡിസിന്റെ പേരിലും ഭക്ഷണത്തിന്റെ പേരിലും അർജുനുമായി വഴക്കിടുന്നുമുണ്ട്. എന്നാൽ ഇതൊക്കെ രതീഷിന്റെ സ്റ്റാ‍ട്രർജി ആണെന്ന് പറഞ്ഞ് ജാസ്നമിനും എത്തി. ബ്രേക്ക് ഫാസ്റ്റ് പോലും കഴിക്കാതെ രതീഷേട്ടന്‍, അത്രയും വയ്യാതെ രതീഷേട്ടന്‍ എന്ന രീതിയിൽ കാര്യങ്ങൾ പുറത്തെത്തിക്കാനാണ് രതീഷ് ശ്രമിക്കുന്നതെന്ന് ജാസ്മിൻ പറഞ്ഞു,

അതേ സമയം, രതീഷ് ഇടയ്ക്കിടെ വന്ന് വെള്ളം ചൂടാക്കുന്നു എന്ന പരാതി രാവിലെ യമുന പറഞ്ഞിരുന്നു. ​ഗ്യാസ് തീരില്ലേ എന്നും യമുന ചോദിച്ചിരുന്നു. ​ഗ്യാസ് സ്റ്റൗവിലല്ല ഓവനിൽ അല്ലേ ചൂടാക്കുന്നത് കറന്റ് ബിൽ വന്നാൽ ഞാൻ അടച്ചോളാം എന്നാണ് രതീഷ് പറഞ്ഞ്. ഇതിന് പിന്നാലെ ശ്രീരേഖയുമായും രതീഷ് വഴക്കിട്ടു.

മൂന്ന് ​ഗ്ലാസ് വെള്ളത്തിന്റെ കണക്ക് പറഞ്ഞത് ശ്രീരേഖയാണെന്നായിരുന്നു രതീഷ് പറഞ്ഞത്. ഇതിന് പിന്നാലെ മാനുഷിക പരി​ഗണന ചെയ്യുന്നത് ​ ഹെൽത്ത് ഓക്കെ ആവട്ടേ എന്ന് വിചാരിച്ചിട്ടാണ്. എന്നാൽ അയാൾ സ്വന്തം ആരോ​ഗ്യം നോക്കുകയും ചെയ്യുന്നില്ല മറ്റുള്ളവരുടെ മനസ്ഥിതി കളയുന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുകയാണ് എന്നും ശ്രീരേഖ പറഞ്ഞു. പിന്നാട് ഇതിന്റെ പേരിൽ വഴക്കായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+