Get Updates
Get notified of breaking news, exclusive insights, and must-see stories!

രതീഷ് മാത്രം അതെങ്ങനെ അറിഞ്ഞു?; 5 ടാസ്ക് കഴിയട്ടെ, ആ രഹസ്യം പൊളിക്കാൻ അസിയും സുരേഷും ഋഷിയും

ബി​ഗ് ബോസ് സീസൺ 6 ആരംഭിച്ച് മൂന്നാം ദിവസം ആയിരിക്കുകയാണ്. ടെലികാസ്റ്റ് ചെയ്യുന്ന എപ്പിസോഡുകൾ കാണുന്നതിന് പുറമെ പ്രേക്ഷകർക്ക് 24 മണിക്കൂറും ലൈവിലൂടെ കാണാവുന്നതാണ്. ഇപ്പോൾ ലൈവിൽ രതീഷിനെക്കുറിച്ച് സുരേഷ് മേനോനും ഋഷിയും അസിയും സംസാരിക്കുന്ന കാര്യങ്ങളാണ് ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്. രതീഷിനെക്കുറിച്ചുള്ള രഹസ്യം കണ്ടുപിടിക്കാനാണ് ഇവരുടെ നീക്കം.

താൻ വളരെ രഹസ്യമായി സൂക്ഷിക്കുന്ന തന്റെ പെറ്റ് നെയിം എങ്ങനെയാണ് രതീഷ് അറിഞ്ഞത് എന്നാണ് സുരേഷിന്റെ സംശയം. എന്തൊക്കെയോ ഉദ്ദേശത്തോടെയാണ് രതീഷ് എത്തയിരിക്കുന്നത് എന്നും ഇവർക്ക് സംശയം ഉണ്ട്. താൻ ആക്ടർ ആയിരുന്നില്ലെങ്കിൽ പോലീസ് ഓഫീസർ ആകുമായിരുന്നു എന്ന് പറഞ്ഞാണ് സംസാരം ആരംഭിക്കുന്നത്.

ratheesh

താൻ ഒരു കാര്യം അന്വേഷിച്ചുവെന്നും സുരേഷ് പറയുന്നു. തന്റെ സീക്രട്ട് പെറ്റ് നെയിം രതീഷ് തന്നെ വിളിച്ചു എന്നും സുരേഷ് പറയുന്നു. എന്താണ് ആ പെറ്റ് നെയിം എന്ന് അസിയും ഋഷിയും ചോദിച്ചപ്പോൾ സുരു എന്നാണ് സുരേഷ് പറയുന്നത്. ഇതോടെയാണ് രതീഷിന്റെ രഹസ്യങ്ങൾ കണ്ടെത്താൻ ഇവർ തീരുമാനിക്കുന്നത് രതീഷിന് ഡയറക്ട് പ്രൊമോഷൻ കിട്ടിയിട്ടുണ്ട് എന്നൊക്കെ അസി പറയുന്നുണ്ട്.

ഷോയെ ആക്ടീവ് ആയി നിർത്താനുള്ള എന്റർടെയ്നർ ആയിട്ടാണോ രതീഷ് എത്തിയിരിക്കുന്നത് എന്ന സംശയവും അസി പറയുന്നുണ്ട്. താൻ രതീഷിനെ ഒരു ജോക്കറിനെ പോലെയാണ് കാണുന്നത് എന്നും അസി പറയുന്നു. നാലഞ്ച് മോണിം​ഗ് ടാസ്ക് കഴിയുമ്പോൾ രതീഷിന്റെ ഉ​ദ്ദേശ്യം മനസ്സിലാകുമെന്നും അസി പറയുന്നുണ്ട്.

ടാസ്ക്കിനിടയിലെ ബഹളത്തിലൊക്കെ ഉറക്കെ സംസാരിച്ച് രതീഷിന്റെ ശബ്ദം അടഞ്ഞരിക്കുകയാണ്. രതീഷ് അടഞ്ഞ ശബ്ദത്തിൽ സംസരിക്കുമ്പോൾ രതീഷിന് ഇനി ബി​ഗ് ബോസിൽ നിൽക്കാൻ പറ്റില്ല എന്നൊക്കെ അസി പറയുന്നുണ്ട്. സംസാരിക്കാൻ കഴിവില്ലാത്തവരെ ബി​ഗ് ബോസി ഇവിടെ നിർത്തില്ല എന്നാണ് അസി പറഞ്ഞത്.

അപ്പോൾ വേണ്ട ഞാൻ പോകാം എന്ന് രതീഷ് പറയുന്നു. ഉടനെ അസി ബിഗ് ബോസ് രതീഷ് ബ്രോയ്ക്ക് വീട്ടിൽ പോകണം ഒന്ന് പറഞ്ഞുവിടുമോ ഇവിടെ നിന്ന് എന്ന് പറയുന്നു. ഇതോടെ താൻ പോകണമെന്ന് പറഞ്ഞിട്ടില്ല, ഇവർ പറഞ്ഞു പോവേണ്ടി വരുമെന്ന്, എന്നാൽ പോകാം എന്നാണ് പറഞ്ഞതെന്നും രതീഷ് പറയുന്നു.

അതേ സമയം നേരത്തെ അൻസിബയും അസിയും രതീഷിനെക്കുറിച്ച് പറഞ്ഞിരുന്നു. രതീഷ് വന്നത് മുതൽ വെറുപ്പിക്കുകയാണ് എന്നാണ് അൻസിബ പറഞ്ഞത്. ‍‍ തന്റെ അടുത്ത് ആരെങ്കിലും എന്തെങ്കിലും പറഞ്ഞ് കഴിഞ്ഞാൽ താൻ പെട്ടെന്ന ഒന്നും പറയില്ലെന്നും വന്നത് മുതൽ രതീഷ് വെറുപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും താൻ മൈന്റ് ചെയ്തിരുന്നില്ല അവസാനത്തെ പോയിന്റ് എത്തിയപ്പോഴാണ് രതീഷിനോട് ദേഷ്യപ്പെട്ടതെന്നും അൻസിബ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+