Get Updates
Get notified of breaking news, exclusive insights, and must-see stories!

‌അന്നത്തേത് തന്നെ പുറത്താക്കാൻ ജാസ്മിനും ​ഗബ്രിയും നടത്തിയ പൊറാട്ടുനാടകം; ജാസ്മിനെ പൊരിച്ച് റോക്കി

ബിഗ് ബോസ് മലയാളം സീസൺ 6 തുടക്കം തന്നെ വഴക്കോട് കൂടി തുടങ്ങിയ സീസൺ ആണ്. സീസൺ 5 ൽ കണ്ട സൗഹൃദമൊന്നും ഈ സീസണിൽ കാണാനില്ല. അത് കൊണ്ട് കണ്ടന്റുകൾക്ക് കുറവൊന്നുമില്ല. റോക്കിയാണ് ഇപ്പോൾ മുന്നിട്ട് നിൽക്കുന്നത്. കലിപ്പ് മോഡാണ് റോക്കിക്ക്. പെട്ടെന്ന് പ്രകോപനം ഉണ്ടാവുന്ന ആളായത് കൊണ്ട് തന്നെ എന്നും എന്തെങ്കിലും പ്രശ്‌നം ഉണ്ടാവാറുമുണ്ട്.

ഗബ്രിയും ജാസ്മിനും ആണ് റോക്കിയുടെ എതിരാളികൾ. ഇവർ തമ്മിലാണ് പ്രശ്‌നങ്ങൾ ഉണ്ടാവാറുള്ളത്. റോക്കിയെ പ്രവോക്ക് ചെയ്യാൻ കിട്ടുന്ന അവസരങ്ങളെല്ലാം ജാസ്മൻ ഉപയോഗിക്കാറുമുണ്ട്. ഗബ്രിയും ജാസ്മിനും കഴിഞ്ഞ ദിവസം റോക്കിയെ ദേഷ്യം പിടിപ്പിക്കുകയും ഇതിന് പിന്നാലെ റോക്കി ബിഗ് ബോസിലെ പ്രോപ്പർട്ടി ഇടിച്ച് പൊട്ടിക്കുകയും ചെയ്തിരുന്നു, ഇത് വഴി റോക്കിയെ പുറത്താക്കാനുള്ള ശ്രമം ഗബ്രിയും ജാസ്മിനും നടത്തിയെങ്കിലും അത് നടന്നില്ല.

bb

കഴിഞ്ഞ എപ്പിസോഡ് മുതൽ ജാസ്മിനെ ഇമോഷണലി വീക്ക് ആയ നിലയിലാണ് കാണുന്നത്. രണ്ട് ദിവസം താനുമായി പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാതിരക്കാൻ പറ്റുമോ എന്ന് ജാസ്മിൻ റോക്കിയോട് ചോദിക്കുന്നുണ്ട്. ഇത് സംസാരിച്ച് ഇവർ തമ്മിൽ വഴക്കാവുകയാണ്. തന്നെ ജാസ്മിനും ഗബ്രിയും ചേർന്ന് പ്രകോപിപ്പിച്ച് ദേഷ്യം പിടിപ്പിച്ച് പുറത്താക്കാനാണ് ശ്രമം നടത്തിയതെന്ന് റോക്കി പറയന്നു.

'' അവിടെ നിന്ന് നിങ്ങൾ ആക്ട് കാണിച്ചു. ഞാൻ അവിടെ വന്ന് ആ ആക്ട് ഞാൻ ചെയ്ത് നിർത്തിയില്ലായിരുന്നെങ്കിൽ ഇതിനകത്ത് ഉറപ്പായും അടി നടക്കുമെന്ന് ഉറപ്പാണ്. അതെനിക്ക് അറിയാം. എന്നെ പുറത്താക്കാൻ വേണ്ടി നീയും അവനും കൂടി പൊറാട്ട് നാടകം കളിച്ചില്ലേ അതു ഞാൻ ക്ഷമിക്കില്ല..അവളുടെ നാടകം കയ്യിൽ വെച്ചിരുന്നാൽ മതി'' എന്നാണ് റോക്കി പറയുന്നത്. ആ സമയത്ത് ഗബ്രി അങ്ങോട്ട് വന്നെങ്കിൽ ഈ വിഷയത്തിൽ ഇടപെട്ടില്ല.

എന്നാൽ ഇതിന് ശേഷം ഭക്ഷണം കഴിക്കുന്നതിനിടയിൽ റോക്കിയും ​ഗബ്രിയും വാക്കേറ്റത്തിലെത്തുന്നുണ്ട്. റോക്കി ഫുഡ് അടിച്ചുമാറ്റി എന്ന് ​ഗബ്രി പറഞ്ഞതാണ് വഴക്കിന് കാരണമായത്. അടിച്ച് മാറ്റി എന്ന പറയേണ്ട എന്ന് പറഞ്ഞ് ​ റോക്കി ​ഗബ്രിയോട് ചൂടായി, ​ഗബ്രിയെ അടിക്കുമെന്നും റോക്കി പറയുന്നുണ്ട്. എന്നാൽ അടിക്കെടാ എന്ന് പറഞ്ഞ് ​ഗബ്രിയും ചൂടാകുന്നു. ജാസ്മിൻ അടുത്തുണ്ടായിരുന്നെങ്കിലും ഒന്നും പറഞ്ഞില്ല..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+