Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ്ബോസിൽ നിന്നിറങ്ങിയാൽ ഉടൻ ജാസ്മിന്റെ കല്യാണം? വിവാഹത്തെക്കുറിച്ച് ജാസ്മിൻ സായിയോട് പറഞ്ഞത് ഇങ്ങനെ

ബി​ഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന വ്യക്തിയാണ് ജാസ്മിൻ. ​ഗബ്രിയും ആയുള്ള കോമ്പോയ്​ക്ക് പിന്നാലെയാണ് വിമർശനങ്ങൾ വന്നത്. ബി​ഗ് ബോസിനകത്ത് മാത്രമല്ല പുറത്തും ജാസ്മിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. വിവാഹം ഏതാണ്ട് ഉറപ്പിച്ച ജാസ്മിൻ ​ഗബ്രിയുമായി അടുത്തിടപഴുകുന്നതിനെയാണ് ആളുകൾ വിമർശിച്ചത്. ​ഗബ്രിയുമായി പ്രണയമാവാതിരിക്കാൻ നോക്കുമെന്നാണ് ജാസ്മിൻ പറഞ്ഞത്.

ഗബ്രി - ജാസ്മിൻ വിഷയം പുറത്തും സംസാരമായതിന് പിന്നാലെ ജാസ്മിനുമായുള്ള വിവാഹത്തിൽ നിന്ന് പിൻമാറുകയാണെന്ന് ജാസ്മിനെ വിവാഹം ചെയ്യാൻ നിന്നിരുന്ന അഫ്സൽ പറഞ്ഞിരുന്നു. എന്നാൽ ജാസ്മിന്റെ ഉപ്പയും ഉമ്മയും ബി​ഗ് ബോസ് വീട്ടിലേക്ക് വന്നപ്പോൾ ജാസ്മിന് നൽകിയ ടെഡി ബിയർ ജാസ്മിനെ വിവാഹം കഴിക്കാൻ നിന്നിരുന്ന അഫ്സലാണ് കൊടുത്തതെന്നാണ് പറയുന്നത്.

jamine

എന്നാൽ അത് മാർച്ച് ​ 8ന് കൊടുത്തയച്ചത് ആണ് എന്നാണ് അഫ്സലിന്റെ സുഹൃത്ത് പറഞ്ഞത്. എന്തായാലും ഈ ടെഡിബിയർ കിട്ടിയപ്പോൾ ജാസ്മിന് സന്തോഷമാവുകയും ചെയ്തു. അഫ്സലിന് താനുമായി പ്രശ്നമൊന്നുമില്ലെന്നാണ് ജാസ്മിൻ കരുതിയിരിക്കുന്നത്.

ഇപ്പോൾ വിവാ​ഹത്തെക്കുറിച്ച് നട‍ന്ന സംസാരിത്തിനിടെ എന്നായിരിക്കും തന്റെ വിവാഹം എന്നതിനെക്കുറിച്ച് പറയുകയാണ് ജാസ്മിൻ. സായിയും അഭിഷേകും ഒക്കെയിരിക്കുമ്പോഴാണ് വിവാഹത്തെക്കുറിച്ച് സംസാരം നടക്കുന്നത്.

ജാസ്മിന്റെ കല്യാണത്തിന് ഒരു ബിരിയാണി കഴിക്കണം എന്ന് സായ് പറയുന്നു. അപ്പോൾ ജാസ്മിന്റെ കല്യാണം ഈ വർഷം ഉണ്ടാകുമോ എന്ന് സിജോ ചോദിക്കുന്നു. ഒരു മാസത്തിനകം ഉണ്ടാകുമെന്ന് സായി പറയുന്നു. താൻ വരാൻ നേരത്ത് ഇവിടെ നിന്നിറങ്ങി കല്യാണം എന്നാണ് കരുതിയത് എന്നാണ് ജാസ്മിൻ പറഞ്ഞത്. വീട്ടുകാരുടെ ആറ്റിറ്റിയൂഡ് വെച്ചിട്ട് തനിക്ക് അങ്ങനെയാണ് ഫീൽ ചെയ്യുന്നതെന്നും ജാസ്മിൻ പറയുന്നു. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.

ജാസ്മിൻ മികച്ച ​ഗെയ്മറാണെന്നും ​ഗബ്രിയുമായി കോമ്പോ ഉണ്ടാക്കാതെ കളിച്ചിരുന്നെങ്കിൽ ജാസ്മിന് ഇത്രയെറെ പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വരുമായിരുന്നില്ലെന്നാണ് കമന്റുകൾ. ​ഗബ്രി ഉണ്ടാകുന്ന സമയത്ത് ​ഗബ്രിയുമായി മാത്രമാണ് ജാസ്മിൻ സംസാരിച്ചുകാെണ്ടിരുന്നത്. എന്നാൽ ​ഗബ്രി പോയി ആദ്യത്തെ കുറച്ച് ദിവസം ജാസ്മിന് ഭയങ്കര പ്രയാസമായിരുന്നു.

എന്നാൽ ഫാമിലി ടാസ്ക്കിൽ ഉപ്പയും ഉമ്മയും വന്നപ്പോൾ ജാസ്മിന് ഏറെ സമാധാനമായി. വളരെ സ്നേഹത്തോടെയാണ് ഉപ്പ പെരുമാറിയിത്. ഉപ്പയും ഉമ്മയും വന്നുപോയതോടെ ജാസ്മിൻ വീണ്ടും കളിയിൽ സജീവമായി. ടോപ്പ് ഫൈവിൽ എത്താൻ സാധ്യതയുള്ള മത്സരാർത്ഥിയാണ് ജാസ്മിൻ എന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+