ജിന്റോയ്ക്കും ശരണ്യയ്ക്കും മുൻപരിചയം ഉണ്ടോ? പഴയ വീഡിയോ കുത്തിപ്പൊക്കി, പരിചയം കാണിക്കാത്തത് എന്തേ?
ബിഗ് ബോസ് മലയാളം സീസൺ 6 ൽ അപ്രതീക്ഷിതമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. അടിയും വഴക്കും പുറത്താക്കലുമൊക്കെ ആയി പ്രേക്ഷകരെ ആകെ വട്ടംതിരിക്കുകയാണ് മത്സരാർത്ഥികൾ. അതോടൊപ്പം തന്നെ ബിഗ് ബോസി വീടിനകത്ത് ഗ്രൂപ്പ് കളി നടക്കുന്നുണ്ടെന്ന സംശയം പ്രേക്ഷകർക്ക് തോന്നിയിരുന്നു. പലർക്കും നേരത്തെ പരിചയം ഉണ്ട് എന്ന തരത്തിൽ സംസാരം നടന്നിരുന്നു. കഴിഞ്ഞ ദിവസം ജിന്റോ തന്നെ ഇക്കാര്യം പറഞ്ഞിരുന്നു.
ബിഗ് ബോസിൽ മൂന്നാലഞ്ച് പേർ ഒത്തുകളിക്കുകയാണ് എന്നാണ് ജിന്റോ പറഞ്ഞത്. ഇവിടെ മൂന്നാലഞ്ച് പേർ ഒത്തുകളിക്കുകയാണ്. അർജുൻ, റസ്മിൻ, നോറ, ജാസ്മിൻ, ഗബ്രി. ഇവർ അഞ്ച് പേരും പ്ലാൻ ചെയ്ത് വന്നതാണെന്നും അതിലേക്ക് തന്നെ ക്ഷണിച്ചുവെന്നുമൊക്കൊയണ് ജിന്റോ പറഞ്ഞത്. എന്നാൽ ഇപ്പോൾ ശരണ്യയും ജിന്റോയും തമ്മിലുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

ശരണ്യ ജിന്റോയുടെ സ്ഥാപനത്തിൽ നിന്നാണ വീഡിയോ ചെയ്തിരിക്കുന്നത്. ആലുവയിവെ ജിമ്മിൽ ആണ് ശരണ്യ എത്തിയത്. എറണാകുളം തുടങ്ങുന്ന ബ്രാഞ്ചിനെക്കുറിച്ചും പറയുന്നു. ജിന്റോയെ മാഷെ എന്ന് വിളിച്ചാണ് സംസാരിക്കുന്നത്. തന്റെ ജിം മാസ്റ്റർ ആണ് ജിന്റോ എന്നും ശരണ്യ പറയുന്നു. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.
എന്നിട്ട് ആലു മണപ്പുറത്ത് കണ്ട മുൻപരിചയം പോലും ഇല്ലല്ലോ, ജിന്റോയ്ക്ക് എല്ലാവരേയും അറിയാം, മലയാളികളെയാണോ വിഡ്ഡി ആക്കാൻ നോക്കുന്നത് ബിഗ് ബോസ്, എല്ലാവരും ജിന്റെയുടെ ശിഷ്യവന്മാരാണ്. വെറുത്ത് വെറുത്ത് ജിന്റോയെ ഇഷ്ടമായി, ജിന്റോ ആരെയും അറിയാതെ പോലെ നിൽക്കുന്നുണ്ടെങ്കിൽ, അതിന് ഒറ്റ കാരണമേ ഉള്ളൂ, ഇത് ഗെയിം ഷോ ആണ്. കളിക്കാൻ വന്നവനാണ് എന്നൊക്കെയാണ് കമന്റുകൾ.
അതേ സമയം, ബിഗ് ബോസ് ഹൗസിലേക്ക് വൈൽഡ് കാർഡ് എൻട്രികൾ എത്തുമെന്ന സൂചന പുറത്തുവന്നിട്ടുണ്ട്. ആറ് പേരാണ് എത്തുക എന്നാണ് വിവരം. വളരെ പെട്ടെന്നാണ് അഞ്ച് പേർ പുറത്തുപോയത്. അതിൽ മികച്ച മത്സരാർത്ഥികളും പെട്ടിരുന്നു. ഇതോടെ കണ്ടന്റുകൾ കുറഞ്ഞുതുടങ്ങി. ഇതോടെയാണ് വൈൽഡ് കാർഡ് വേഗത്തിൽ എത്തുമെന്ന് വിവരം പുറത്തുവന്നത്. അഭിഷേക് ശ്രീകുമാർ, നന്ദന,അഭിഷേക് ജയദീപ്, സായ് കൃഷ്ണ, അവതാരകയായ പൂജ, ഡി ജെ സിബിൻ തുടങ്ങിയ പേരുകളാണ് കേൾക്കുന്നത്.












Click it and Unblock the Notifications