'ആത്മഹത്യഭീഷണി മുഴക്കി, എഴുതിവെച്ച് ആത്മഹത്യ ചെയ്താൽ ചാനൽ പൂട്ടിപ്പോകില്ലേ'; ജാസ്മിനെ പൊരിച്ച് മനോജ്
ബിഗ് ബോസ് മലയാളം സീസൺ 6 ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന സീസണായിരുന്നു. എന്നാൽ ആ പ്രതീക്ഷകളെല്ലാം തെറ്റിച്ചുകൊണ്ടാണ് ഇപ്പോൾ സീസൺ 6 മുന്നോട്ടുപോകുന്നത്. രൂക്ഷമായ വിമർശനമാണ് സീസൺ 6 ന് എതിരെ ഉയരുന്നത്. തുടക്കത്തിൽ തന്നെ ഹൗസിനകത്ത് അടി ഉണ്ടാവുകയും അസി റോക്കി എന്ന മത്സരാർത്ഥിയെ പുറത്താക്കുകയും ചെയ്തു. പരിക്കേറ്റ സിജോയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പുതുമയുള്ള ഒരു കണ്ടന്റും ബിഗ് ബോസ് വീടിനകത്ത് നിന്ന് ഉണ്ടാവുകയും ചെയ്യുന്നില്ല.
ജാസ്മിൻ - ഗബ്രി കൂട്ടുകെട്ടിനെതിരെ ബിഗ് ബോസ് ഹൗസിനകത്തും പുറത്തും രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം പല മത്സരാർത്ഥികളും ഇവരുടെ പ്രവൃത്തികളെ വിമർശിച്ചിരുന്നു. ഇപ്പോൾ ഗബ്രിക്കും ജാസ്മിനും എതിരെ രൂക്ഷ വിമർശനം നടത്തിയിരിക്കുകയാണ് സീരിയൽ നടൻ മനോജ് കുമാർ. ബിഗ് ബോസ് നല്ലൊരു പ്ലാറ്റ്ഫോമാണ് എന്ന് പറഞ്ഞ മനോജ് അതിനെ നശിപ്പിക്കുന്നത് ഷോയിലെ മത്സരാർത്ഥികളാണെന്നാണ് പറയുന്നത്.

പ്രണയത്തെ വെറുപ്പിക്കാൻ ബിഗ് ബോസിലെ ജാസ്മിനും ഗബ്രിക്കും സാധിച്ചിട്ടുണ്ടെന്നും അവരെ കാണുമ്പോൾ തന്നെ അറപ്പും വെറുപ്പും തോന്നുകയാണെന്നും മനോജ് പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിമർശനം. രണ്ട് മൂന്നൂം നാലും ഇന്റർവ്യൂവും കഴിഞ്ഞ് സൈക്കോളജിസ്റ്റും എന്നുവേണ്ട എല്ലാം കഴിഞ്ഞ് ഇതിനകത്തേക്ക് തള്ളിവിടുന്ന, എന്നിട്ട് ഇതിനകത്ത് വന്ന് പേക്കൂത്ത് കാണിക്കുന്ന വേസ്റ്റുകളെ കാണുമ്പോൾ വളരെയധികം ദു:ഖം തോന്നുന്നുവെന്നും മനോജ് പറയുന്നു.
ജാസ്മിനും ഗബ്രിക്കും എതിരൊയണ് മനോജ് രൂക്ഷ വിമർശനം നടത്തുന്നത്. കബ്രി എന്നൊക്കെയാണ് മനോജ് പറയുന്നത്. അവരെ കാണുമ്പോൾ അറപ്പും വെറുപ്പും തോന്നുകയാണെന്നും കാണുമ്പോൾ തന്നെ കാർക്കിച്ച് തുപ്പാൻ തോന്നുന്ന ചേഷ്ഠകളാണ് കാണിക്കുന്നതെന്നും പറയുന്നു. അവന്റെ പല്ലിന് ദന്തകാമാവേശ രോഗമാണ്. കടിച്ചാണ് തന്റെ പ്രശ്നം തീർക്കുന്നതെന്നും ആയൂർവേദത്തിലോ അലോപ്പതിയിലോ ഒന്നും ഇതിന് മരുന്നില്ലെന്നും ഒരു മരുന്നേയുള്ളൂ പോത്തുംകാലും വാങ്ങിക്കൊടുക്കണം, എന്നും പറയുന്നു, എന്നാൽ ഗബ്രിയുടെ പേര് പറയുന്നില്ല.
അതുപോലെ ജാസ്മിന്റെ പേര് നേരിട്ട് പറയാതെയാണ് വിമർശിക്കുന്നത്. ജാസ്മിന്റെ പിതാവിന് ബ്ലോക്ക് ഒന്നുമല്ല, ആത്മഹത്യ ഭീഷണി മുഴക്കിക്കാണുമെന്നും ജന്മം നൽകിയ സ്ത്രീയെ മുൻനിർത്തി ആത്മഹത്യ ഭീഷണി മുഴക്കിയപ്പോൾ ബിഗ് ബോസിനും വഴങ്ങാതിരിക്കാൻ പറ്റാത്ത അവസ്ഥയായെന്നും മനോജ് പറയുന്നു.
ഏഷ്യാനെറ്റും ബിഗ് ബോസും പെട്ടുപോയി. കാരണം നല്ലൊരു കളികളിച്ചു. ആത്മഹത്യ ഭീഷണി മുഴക്കി, എഴുതിവെച്ച് ആത്മഹത്യ ചെയ്താൽ ചാനൽ പൂട്ടിപ്പോകില്ലേ, മനോജ് പറയുന്നു. ജാസ്മിന്റെ വായിൽ നിന്ന് തന്നെ തന്ത എന്നെ പൊരിച്ചിട്ടും എന്ന് പറഞ്ഞില്ലേ എന്നും മനോജ് പറയുന്നു. കാമപിശാചിന്റെ മനസ്സുള്ള ആ ജന്തുവിനെയും വെറുപ്പാണ്, ഈ മുല്ലപ്പൂവിനേയും ഇഷ്ടമല്ലെന്നും മനോജ് പറയുന്നു.












Click it and Unblock the Notifications