സിജോയും അർജുനുമല്ല, ശ്രീതുവിന്റെ ജോഡിയായി വേണ്ടത് മറ്റൊരാൾ; അവരൊന്ന് പ്രണയിച്ചിരുന്നെങ്കിലെന്ന് ആരാധകർ
ബിഗ് ബോസിൽ പ്രണയം ഉണ്ടാവുക എന്നത് സാധാരണമാണ്. മുൻ സീസണുകളിലും പ്രണയം ഉണ്ടായിട്ടുണ്ട്. ഇത്തവണ ലവ് ട്രാക്ക് പിടിച്ച് മുന്നോട്ട് പോകാനുള്ള ശ്രമമാണ് ഗബ്രിയും ജാസ്മിനും ശ്രമിക്കുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്. എന്നാൽ ഇവർക്ക് തന്നെ അറിയില്ല ഇവരുടെ റിലേഷൻ എന്താണെന്ന്. ജാസ്മിനെ ഇഷ്ടമാണെങ്കിലും റിലേഷനിൽ ആകാനോ വിവാഹം കഴിക്കാനോ സാധിക്കില്ലെന്നാണ് ഗബ്രി പറയുന്നത്. ബി ബി വീട്ടിനകത്തും പുറത്തുമൊക്കെ ഗബ്രിയും ജാസ്മിനും ചർച്ചയാകുമ്പോൾ. ബി ബി വീട്ടിനകത്ത് മറ്റൊരു പ്രണയം നടക്കുന്നുണ്ട് എന്നാണ് ഒരു കൂട്ടം പ്രേക്ഷകർ പറയുന്നത്.
ശ്രീതുവും അർജുനും തമ്മിൽ ഒരു പ്രണയം ഉണ്ടായേക്കാമെന്ന് ചിലർ പറയുമ്പോൾ സിജോയും ശ്രീതുവുമാണ് കോമ്പോ എന്ന് ഒരു കൂട്ടർ പറയുന്നു. പരിക്കേറ്റ് പുറത്തുപോയ സിജോ ബിബി വീടിനകത്തേക്ക് വീണ്ടും വന്നിട്ടുണ്ട്. ഇതോടെ എന്താവും ഇനി നടക്കാൻ പോകുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ബിഗ് ബോസിൽ വരുന്നതിന് മുൻപ് തന്നെ ഏറെ ആരാധകരുള്ള താരമാണ് ശ്രീതും. അമ്മയറിയാതെ എന്ന സീരിയലിലെ നായികയായിരുന്നു ശ്രീതു.

നിഖിൽ ആണ് ഈ സീരിയലിലെ നായകൻ. ശ്രീതുവിനും നിഖിലിനും ഒരുപാട് ആരാധകരുണ്ട്. ഇവരുടെ കോമ്പോയ്ക്കും ആരാധകരുണ്ട്. ഇടക്കാലത്ത് ഇരുവരും പ്രണയത്തിലാണോ എന്ന തരത്തിൽ സംസാരവും നടന്നിരുന്നു. സിജോയും അർജുനുമൊന്നുമല്ല നിഖിലും ശ്രീതുവും തമ്മിലുള്ള കോമ്പോയാണ് തങ്ങൾക്ക് ഇഷ്ടമെന്നാണ് നിഖിൽ - ശ്രീതു ഫാൻസ് പറയുന്നത്.
അതേ സമയം ബിഗ് ബോസ് ആരാധകർ ശ്രീതു - അർജുൻ കോമ്പോ ആ ആഘോഷമാക്കുകയാണ്. അർജുന്റെ അമ്മയും ഇവരുടെ കോമ്പോയെക്കുറിച്ച് സംസാരിച്ചിരുന്നു. ഇരുവരും കോമ്പോ ആകുന്നതിൽ കുഴപ്പമില്ലെന്നും, എന്നാൽ അർജുന് പ്രണയത്തിലേക്ക് പോകേണ്ട മെന്റ് ഇപ്പോൾ ഇല്ലെന്നുമാണ് അമ്മ പറഞ്ഞത്. പ്രേമം തലയ്ക്ക് പിടിച്ചാൽ നമ്മൾ അത് മെയ്ന്റ് ചെയ്യാൻ പോണോ അതോ കരിയർ മെയ്ന്റെയ്ൻ ചെയ്യാൻ പോണോ എന്ന സംശയും വരുമെന്നും അവർ പറഞ്ഞിരുന്നു.
അർജുനെ വേണമെങ്കിൽ വൺ സൈഡ് ആയി പ്രണയിച്ചോട്ടെ ലവ് ട്രാക്കിലൂടെ പോയാൽ അതാവും മനസ്സിൽ അത് ശരിയാവില്ലെന്നും ,നമ്മുടെ ഒരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യത്തിൽ മോൻ എത്തിച്ചേരട്ടെ ബാക്കി പിന്നീട് ആലോചിക്കാം എന്നുമാണ് അർജുന്റെ അമ്മ പറഞ്ഞത്.












Click it and Unblock the Notifications