Get Updates
Get notified of breaking news, exclusive insights, and must-see stories!

പറഞ്ഞത് ശ്രീതുവിനോട്, പക്ഷേ അത് അർജുനുള്ള പാരയാണോ? ജാൻമണി തിരുച്ചുവന്നത് രണ്ടും കല്പിച്ചോ?

ബി​ഗ് ബോസ് മലയാളം സീസൺ അവസാന ഘട്ടത്തിലേത്ത് എത്തിയിരിക്കുകയാണ്. ആരായിരിക്കും ആ വിജയി എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. കഴിഞ്ഞാഴ്ച ശക്തരായ രണ്ട് മത്സരാർത്ഥികളാണ് പുറത്തായത്. നോറയും സിജോയുമാണ് പുറത്തുപോയത്. ടോപ്പ് ഫൈവിൽ ഉണ്ടാവുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്ന മത്സരാർത്ഥികളാണ് ഇവർ. ഇനി ബി​ഗ് ബോസ് വീട്ടിൽ ആറ് മത്സരാർത്ഥികളാണ് ഉള്ളത്.

ഇതിൽ ഒരാൾ ഒഴികെ അഞ്ച് പേർ ടോപ്പ് ഫൈവിൽ ഉണ്ടാവും. ഋഷി, അഭിഷേക്, ജാസ്മിൻ, ജിന്റോ, ശ്രീതു, അർജുൻ എന്നിവരാണ് ബി​ഗ് ബോസ് വീട്ടിൽ ഉള്ള ആറ് മത്സരാർത്ഥികൾ. കഴിഞ്ഞ സീസണുകളിൽ ആരായിരിക്കും വിജയിക്കുക എന്ന് അവസാന ഘട്ടം ആകുമ്പോഴേക്കും പ്രേക്ഷകർക്ക് ഊഹിക്കാൻ പറ്റുമായിരുന്നു. എന്നാൽ ആരായിരിക്കും എന്ന് ഒരു സൂചന പോലും ഇല്ല. എന്തായാലും മത്സരം അവസാനിക്കാൻ ആകുമ്പോൾ ബി​ഗ് ബോസ് വീട്ടിൽ നിന്നും പുറത്തായിപ്പോയ മത്സരാർത്ഥികൾ ബി​ഗ് ബോസ് വീട്ടിലേക്ക് വന്നുതുടങ്ങി.

sreethu

ബി​ഗ് ബോസ് വീട്ടിലേക്ക് ആദ്യം എത്തിയത് ജാൻമണി ആയിരുന്നു. പിന്നാലെ യമുനയും എത്തി. വളരെ സന്തോഷത്തോടെയാണ് ഇവരെ വീട്ടിൽ ഉള്ളവർ സ്വീകരിച്ചത്. എന്നാൽ ജാൻമണി പറഞ്ഞ ചില കാര്യങ്ങൾ ബി​ഗ് ബോസ് വീട്ടിൽ ഒരു ചർച്ചയ്ക്ക് തന്നെ കാരണമായി. ശ്രീതുവിനോട് ലൈറ്റ് ഓഫാക്കി ഉറങ്ങിക്കോ എന്ന് ജാൻമണി പറഞ്ഞിരുന്നു. എന്നാൽ ശ്രീതുവിന് ഇത് അത്ര ഇഷ്ടമായില്ല. ശ്രീതു ഇക്കാര്യം അർജുനോട് പറയുന്നുമുണ്ട്.

എന്നാൽ അമ്മ വന്നപ്പോൾ പറഞ്ഞത് കണ്ട് കാണും. അതാകും അങ്ങനെ പറഞ്ഞത് എന്നാണ് അർജുൻ പറയുന്നത്. എന്നാൽ ശ്രീതുവിന് ഇത് കേട്ടിട്ടും അക്കാര്യം മനസ്സിൽ നിന്ന് പോയില്ല. ഇത് വലിയ ചർച്ചകൾക്ക് വഴിവെയ്ക്കുകയായിരുന്നു. ജാൻമണി പുറത്തായി പോയപ്പോൾ അർജുനെതിരെ സംസാരിച്ചിരുന്നു. ബി​ഗ് ബോസ് വീട്ടിൽ അർജുനും ശ്രീതുവും തമ്മിൽ നല്ല ബന്ധമാണ്. ഇരുവരും പ്രണയത്തിലാണോ എന്ന് ആരാധകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

എന്നാൽ അർജുനുമായുള്ള ബന്ധം തനിക്ക് ഇഷ്ടമല്ലെന്ന് ശ്രീതുവിന്റെ അമ്മ ബിബി വീട്ടിലേക്ക് വന്നപ്പോൾ ശ്രീതുവിന് സൂചന നൽകിയതാണ്. രാത്രി ​ നേരത്തെ കിടന്ന് ഉറങ്ങണം എന്നായിരുന്നു ശ്രീതുവിനോട് അമ്മ പറഞ്ഞത്. എന്നാൽ അമ്മ വന്ന് പോയതിന് ശേഷവും ശ്രീതു അർജുനുമായുള്ള സൗഹൃദം തുടരുകയാണ്.

അതിന് ശേഷമാണ് വളരെ അടുക്കുന്നത്. ഇപ്പോൾ ജാൻമണി വന്ന് ഇതേ കാര്യം പറഞ്ഞത് എന്തുകൊണ്ടാവും അർജുനെയാണോ ജാൻമണി ലക്ഷ്യമിട്ടത്, എന്താണ് ജാൻമണിയുടെ മനസ്സിൽ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഉയരുന്നത്. അതേ സമയം ജാൻമണി എത്തിയതിന് ശേഷമായിരുന്ന യമനു എത്തിയത്. ഗാർഡൻ ഏരിയയിൽ ഒരു ഗിഫ്റ്റ് ബോക്സിനകത്ത് ആയിരുന്നു യമുനവീട്ടിലേക്ക് വന്നത്. ​ഗിഫ്റ്റ് ബോക്സ് കണ്ട് എല്ലാ മത്സരാർത്ഥികളും ഒരുമിച്ച് ബോക്സ് പൊട്ടിച്ച് നോക്കുകയായിരുന്നു. യമുനയെ കണ്ടപ്പോൾ എല്ലാവരും ശരിക്കും അമ്പരന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+