ക്യാപ്റ്റൻ സ്ഥാനത്തേക്ക് മത്സരിക്കാൻ 3 പേർ; ഒട്ടും പ്രതീക്ഷിക്കാത്ത ആളും, ഗെയിം ചേഞ്ചർ ആകുമോ?
ബിഗ് ബോസ് മലയാളം സീസൺ ആരംഭിച്ചിട്ട് ഒരാഴ്ചയാവാൻ പോവുകയാണ്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു. ആദ്യത്തെ ക്യാപ്റ്റൻ ആയത്. അർജുൻ ശ്യാം ആയിരുന്നു ക്യാപ്റ്റൻ. ഇപ്പോൾ അടുത്ത ക്യാപ്റ്റൻ ആരാണ് ആവേണ്ടത് എന്ന് തീരുമാനിക്കാനുള്ള സമയം എത്തിയിരിക്കുകയാണ്.
വീട്ടിലെ അംഗങ്ങൾ ചേർന്നാണ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് മത്സരാർത്ഥികളെ തിരഞ്ഞെടുക്കേണ്ടത്. മൂന്ന് പേരെയാണ് തിരഞ്ഞെടുക്കുക. ഇവർക്ക് പ്രത്യേകം ടാസ്ക് കൊടുക്കും ആ ടാസ്ക്കിൽ വിജയക്കുന്ന ആളാണ് ക്യാപ്റ്റൻ ആവുന്നത്. ഇത്തവണ ബിബി വീട്ടിലെ അംഗങ്ങൾ എല്ലാം ചേർന്ന് മൂന്ന് പേരെയാണ് തിരഞ്ഞെടുത്തത്. അതിൽ ഒരാൾ ഒട്ടും പ്രതീക്ഷിക്കാത്ത ആളായിരുന്നു.

അപ്സര, സിജോ, റസ്മിൻ എന്നിവരാണ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. റസ്മിൻ കോമണർ ആയി ബിബിയിൽ എത്തിയ ആളാണ്. റസ്നമിന ക്യാപ്റ്റൻ ആയാൽ ഗെയിം ചേഞ്ചർ ആവാനുള്ള സാധ്യതയുണ്ട്. രണ്ടാം ആഴ്ചയിൽ തന്നെ വലിയൊരു നേട്ടം ആകും റസ്മിനയ്ക്ക് ലഭിക്കുന്നത്. തന്റെതായ രീതിയിൽ വീട്ടിൽ സ്ഥാനം നേടാനുള്ള ശ്രമം റസ്മിൻ നടത്താറുണ്ട്. അതേ സമയം സിജോയും അപ്സരയുപം മികച്ച മത്സരാർത്ഥികളാണ്. ഇവരിൽ ആരാവിം ക്യാപ്റ്റനാവുക എന്ന് പറയാൻ പ്രയാസമാണ്.
അതുപോലെ ഇത്തവണ രണ്ട് പേരാണ് ജയിലിലേക്ക് പോയിരിക്കുന്നത്. എല്ലാ ആഴ്ചയും മത്സരാർത്ഥികളെ ജയിലിലേക്ക നോമിനേറ്റ് ചെയ്യാറുണ്ട്. ഓരോ ആഴ്ചയിലും ബി ബി വീട്ടിൽ മോശം പ്രകടനം നടത്തുന്ന ആളെയാണ് നോമിനേറ്റ് ചെയ്യുക. വെള്ളിയാഴ്ചയാണ് നോമിനേഷൻ ഉണ്ടാവുക. ഓരോ മത്സരാർത്ഥികളും ഒരാളെ തിരഞ്ഞെടുക്കും കാരണം പറയുകയും ചെയ്യും. ഇതിൽ ഏറ്റവും കൂടുതൽ നോമിനേഷൻ ലഭിക്കുന്ന രണ്ട് ആളാണ് ജയിലിലേക്ക് പോവുക.
ബിഗ് ബോസ് സീസൺ 6 ലെ ആദ്യത്തെ രണ്ട് മത്സരാർത്ഥികൾ ജയിലിലേക്ക് പോയിരിക്കുകയാണ്. ഇത്തവണ ജയിൽ പോകേണ്ടി വന്നത് പ്രതീക്ഷച്ച രണ്ട് പേർക്ക് തന്നെയായിരുന്നു. ജിന്റോയും രതീഷുമാണ് ജയിലിലേക്ക് പോയത്. പവർ ടീം ഒരാളെ തിരഞ്ഞെടുത്തു.
മറ്റ് മത്സരാർത്തികൾ ഒരാളേയും തിരഞ്ഞെടുത്തു. അർജുൻ, റോക്കി, രതീഷ് കുമാർ എന്നിവരാണ് നോമിനേഷനിൽ വന്നത്. പവർ ടീമിന്റെ അഭിപ്രായത്തിലാണ് ജിന്റോ നോമിനേഷനിൽ വന്നത്. രതീഷും ജിന്റോയും ആണ് ജയിലേക്ക് പോയത്. അതേ സമയം ഞായറാഴ്ചത്തെ എപ്പിസോഡിൽ മോഹൻ ലാൽ എത്തും. ആ ദിവസം എലിമിനേഷൻ ഉണ്ടാവും.












Click it and Unblock the Notifications