Get Updates
Get notified of breaking news, exclusive insights, and must-see stories!

സിജോ ജീവിക്കുന്നത് വായില്‍ 4 സ്ക്രുവുമായി: റോക്കിയെ പൊലീസ് പൂട്ടുമോ? ബിഗ് ബോസ് അധികൃതർ വിചാരിച്ചാല്‍

അസി റോക്കിയുടെ ഇടിയില്‍ ഗുരതരമായി പരിക്കേറ്റ സിജോയ്ക്ക് പ്രധാനപ്പെട്ട സർജറിയാണ് വായ്ക്ക് അകത്ത് ചെയ്യേണ്ടി വന്നിരിക്കുന്നത്. ചികിത്സയില്‍ തുടരുന്ന സിജോ ഇന്നലത്തെ എപ്പിസോഡില്‍ മോഹന്‍ലാലിനൊപ്പം ഷോയിലേക്ക് എത്തിയെങ്കിലും വീട്ടില്‍ പ്രവശേച്ചില്ല. ഏതാനും ദിവസം കൂടെ ചികിത്സ വേണ്ടതുണ്ടെന്നാണ് മോഹന്‍ലാലും സിജോയും വ്യക്തമാക്കിയത്.

എല്ലാ ഭക്ഷണവും കഴിക്കണമെങ്കില്‍ സമയമെടുക്കും എന്നും സിജോ വ്യക്തമാക്കി. നിലവില്‍ ജ്യൂസ് മാത്രമേ കുടിക്കാനാവൂ. വായില്‍ നാല് സ്‌ക്രൂവുണ്ട്. ഒരു പ്ലേറ്റും ബാറ്റേജും ഇട്ടു. എന്നാലും എനിക്ക് ആരോടും പരാതിയൊന്നും ഇല്ലെന്നും സിജോ പറയുന്നു. പക്ഷെ സിജോയെ മർദ്ദിച്ച അസി റോക്കിക്കെതിരെ പൊലീസ് കേസെടുക്കണമെന്നാണ് വലിയൊരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഇത്തരത്തിലുള്ള കുറിപ്പുകളും സജീവമാണ്. അത്തരമൊരു കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

sijo-rocky

പ്രിയ ബിഗ് ബോസ് അധികൃതരെ ഇത് ഞങ്ങൾ ബിഗ് ബോസ് പ്രേക്ഷകരുടെ വലിയ ഒരു അപേക്ഷ ദയവായി സ്വീകരിക്കണം. സിജോയും റോക്കിയുമായുള്ള വലിയ ഒരു വിഷയം ബിഗ് ബോസ് ഹൗസിനുള്ളിൽ നടന്നു. ഞങ്ങൾ ലോകമെമ്പാടുമുള്ള പ്രേക്ഷകരും നിങ്ങളും അത് കണ്ടതാണ്.

അന്നേദിവസം റോക്കി സിജോയെ, നല്ല ബോക്സിങ് പരിശീലനം ലഭിച്ച ഒരാൾ ഇടിച്ചാൽ എങ്ങനെയിരിക്കും അതുപോലെയാണ് സിജോയെ മുഖത്ത് ഇടിച്ചത്. ആ ഇടിയിൽ സിജോയുടെ തല മൊത്തത്തിൽ ഷേക്ക് ആകുന്നത് വീഡിയോയിൽ വ്യക്തമാണ്. അതിന്റെ പരിണിത ഫലമായി സിജോയ്ക്ക് താടിയെല്ലിനും പല്ലിനും നല്ല പരിക്കു പറ്റുകയും ഓപ്പറേഷന് വിധേയനാവുകയും ചെയ്തിരിക്കുന്നു.

ആ സംഭവത്തിനുശേഷം റോക്കിയെ ബിഗ് ബോസ് കൺഫഷൻ റൂമിലേക്ക് വിളിച്ചു വരുത്തുന്നു. റോക്കി അവിടെ ഇരുന്ന് കരഞ്ഞു ഒരുപാട് നാടകങ്ങൾ നടത്തുന്നു അവിടെ വെച്ച് സിജോയോടും സിജോയുടെ വീട്ടുകാരോട്, കൂട്ടുകാരോട് ഒക്കെ ക്ഷമിക്കണം എന്ന് പറഞ്ഞവൻ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്ത് ഇറങ്ങിയപ്പോൾ അങ്ങനെയല്ല കാണുന്നത്. പുറത്തിറങ്ങിയ റോക്കിയുടെ പെരുമാറ്റം

താൻ ചെയ്തതാണ് ശരി എന്നുള്ള രീതിയിലാണ് പല വീഡിയോയിലും അയാളുടെ ബോഡി ലാംഗ്വേജ് അത് വ്യക്തമായി കാട്ടിത്തരുന്നു.സിജോ റോക്കിയോട് ക്ഷമിച്ചു എന്ന് ബിഗ് ബോസ് ഹൗസിൽ വച്ച് അപ്പോൾ തന്നെ പറയുന്നുണ്ട് എനിക്ക് നിന്നോട് ഒരു പിണക്കവും ഇല്ല നീ എന്റെ സുഹൃത്ത് തന്നെ ആയിരിക്കും എന്നൊക്കെ നല്ല മനസ്സിന് ഉടമയായ സിജോ പറയുന്നുണ്ട്

പ്രിയപ്പെട്ട ബിഗ് ബോസ് അധികൃതരെ, നിങ്ങളുടെ വലിയ നിയമങ്ങളുടെ ലംഘനമാണ് റോക്കി നടത്തിയിരിക്കുന്നത്.
നിങ്ങൾ റോക്കിക്കെതിരെ നിയമനടപടി എടുക്കണമെന്നാണ് ഞങ്ങൾ പ്രേക്ഷകരുടെ ആവശ്യം. ബിഗ് ബോസിന്റെ ചരിത്രത്തിൽ സംഭവിക്കാത്ത ഒരു വലിയ സംഭവമാണ് നടന്നിരിക്കുന്നത്. വീഡിയോയുടെ തെളിവുകൾ വച്ച് പോലീസിന് സ്വമേധയാ കേസെടുക്കാവുന്ന വകുപ്പുണ്ട്. നിങ്ങൾ നിയമ നടപടിയുമായി മുമ്പോട്ട് പോകണം.

ഇല്ലെങ്കിൽ ഈ റോക്കി എന്നു പറയുന്നവൻ പുറത്തു കടന്ന് കാണിക്കുന്ന അഹങ്കാരം, ബിഗ് ബോസ് ടീം അംഗങ്ങളെ നിങ്ങളോടുള്ളവെല്ലുവിളിയാണ് ഇവൻ നടത്തുന്നത്. ഇവനെ വെറുതെ വിട്ടാൽ ഇനി വരുന്നവർക്കും അത് ചെയ്യാനുള്ള. പൂർണ്ണ സ്വാതന്ത്ര്യം നിങ്ങൾ കൊടുക്കുന്നു എന്നാണ് അതിന്റെ അർത്ഥം അതുകൊണ്ട് ഇവനെതിരെ ശക്തമായ നിയമ നടപടി നിങ്ങൾ എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു അപേക്ഷിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+