Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദിലയും നൂറയും; രണ്ടും വിളഞ്ഞ വിത്തുകൾ: ലാലേട്ടന്‍ വരുന്നതിന് അനുസരിച്ച് കളം മാറ്റി ചവിട്ടുന്നു

ബിഗ് ബോസ് മലയാളത്തിന്റെ ഏഴ് സീസണുകളുടെ ചരിത്രത്തില്‍ മത്സരാർത്ഥികളായി എത്തിയ ആദ്യ ലെസ്ബിയന്‍ കപ്പിള്‍സ് ആണ് ആദിലയും നൂറയും. തുടക്കത്തില്‍ ഒറ്റ മത്സരാർത്ഥികളായിരുന്നു ഇരുവരുമെങ്കിലും പിന്നീട് ബിഗ് ബോസ് ആദിലയേയും നൂറയേയും രണ്ട് മത്സരാർത്ഥികളായി തന്നെ പരിഗണിക്കുകയായിരുന്നു. ഇതോടെ രണ്ട് പേരുടേയും മത്സര രീതികളിലും വലിയ വ്യത്യാസമുണ്ടായി.

'ആദിലയുടെ നിഴല്‍ മാത്രമാണ് നൂറ, നൂറ അധികം വായ് തുറക്കില്ല' എന്ന് തുടങ്ങിയ വിമർശനങ്ങള്‍ സഹമത്സരാർത്ഥികളുടെ ഭാഗത്ത് നിന്നും ശക്തമായിരുന്നു. എന്നാല്‍ നിലവില്‍ അതിനെല്ലാം വലിയ മാറ്റം വന്നിട്ടുണ്ട്. നൂറ അതിശക്തമായ മത്സരമാണ് കാഴ്ചവെക്കുന്നത്. ഇതോടെ ഇരുവരും ക്രൂക്ക്ഡ് ആയ മത്സരാർത്ഥികളാണെന്ന വിമർശനം മറുപക്ഷവും ഉയർത്തുന്നു. അനുമോള്‍ക്ക് പുറത്ത് പിന്തുണയുണ്ടെന്ന് മനസ്സിലാക്കിയ ശേഷമാണ് ഇരുവരും ഇപ്പോള്‍ അവർക്ക് പിന്തുണ നല്‍കുന്നതെന്നാണ് ആതിര സിജി എന്ന പ്രേക്ഷക അഭിപ്രായപ്പെടുന്നത്.

adila-noora-small-

ഇന്നലെ ലാലേട്ടൻ വന്ന എപ്പിസോഡ് കഴിഞ്ഞപ്പോൾ ഒരു കാര്യം മനസ്സിലായി. ആദിലയും നൂറയും രണ്ടും വിളഞ്ഞ വിത്തുകൾ തന്നെയാണ്. സെക്കന്‍ഡ് വീക്കിൽ ഗ്രൂപ്പ് പ്ലേ ഒന്നും വല്യ പിടി കിട്ടാതെ ഒറ്റക് കളിക്കാം എന്ന് പറഞ്ഞ് നിന്നവരാണ്. എന്നാല്‍ മൂന്നാമത്തെ ആഴ്ചയില്‍ ലാലേട്ടൻ വന്ന് അനുമോളെ സപ്പോർട്ട് ചെയ്തത് സംസാരിച്ചപ്പോൾ , അനുമോൾക്ക് പുറത്ത് സപ്പോർട്ട് ഉണ്ടെന്ന് മനസ്സിലാക്കിയും ആ വീക്ക് അനുമോൾ ഇവിക്ഷനിൽ ഇല്ലെന്ന് മനസ്സിലാക്കിയും , ഇവർ രണ്ടുപേരും ആ സെക്കൻ്റ് തൊട്ട് അനുമോൾടെ കൂടെ കൂടുകയായിരുന്നു.

എന്തിനെന്നാൽ വീടിനുള്ളിൽ ഓട്ടപെടൽ ,കരച്ചിൽ, വിക്ടീം പ്ലേ എന്നീ കാർഡ് കളിക്കുന്ന അനുമോളുടെ കൂടെ നിന്നാൽ അനൂന്റേയും ഫാന്‍സിന്റേയും വോട്ട് ഇവർക്ക് കിട്ടും എന്ന് ഉറപ്പ് ഉണ്ടായിരുന്നു. ഈ ആഴ്ച ലാലേട്ടൻ വന്നു അനുമോൾ ഫ്രൈ ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ മനസ്സിലായി അനുമോള്‍ക്ക് പുറത്ത് നെഗറ്റീവ് ആയിട്ടുണ്ടെന്ന്. അതോടൊപ്പം തന്നെ അനു എവിക്ഷനിൽ വന്നതോടെ ഇനി അവളുടെ ഫാൻസിന്റെ സൈഡിൽ നിന്ന് വോട്ട് കിട്ടില്ലെന്ന് മനസ്സിലാക്കി അപ്പോ തന്നെ രണ്ടും കളം മാറ്റി.

ഇപ്പോള്‍ ഇരുവരും ഷാനവാസ്, അഭി, ഒനിയല്‍ ടീമിൽ പറ്റിപ്പിടിച്ച് നിൽക്കാന്‍ ശ്രമിക്കുന്നത് പോലെയാണ് തോന്നുന്നത്. കാരണം അവസാനത്തെ എപ്പിസോഡില്‍ അവരെ മാത്രമാണ് ലാലേട്ടൻ ഒന്നും പറയാതെ ഇരുന്നത്. ബാക്കി രണ്ടു ഗ്രൂപ്പിനെയും നല്ലോണം പറഞ്ഞിട്ടുണ്ട്. അതു മാത്രം അല്ല ഷാനവാസ് നോമിനാഷനിലും ഇല്ല. അപ്പോള്‍ ഷാനവാസിന്റെ വോട്ട് ഇവർക്ക് കിട്ടും എന്ന് വിശ്വസിച്ച് കൂടെ കൂടിയത് പോലെ തോന്നുന്നു.

അതായത് അനുമോളുടെ കൂടെ നിന്നിട്ട് ഇന്നലെ വൈകുന്നേരം ആയപ്പോള്‍ അനുമോൾ സീരിയൽ നടി തന്നെയാണ്, ക്യാരക്ടർ നടിയെപോലെ ആണ് എന്നൊക്കെ പറഞ്ഞു കുറ്റപെടുത്തി. അതിന് ശേഷം അവർ അനുമോളുടെ കൂടെ നില്‍ക്കുന്നത് ജനുവിന്‍ ആണെന്ന് തോന്നുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+