നടി റാണിയ റാണയും ഈ സൂപ്പർ താരങ്ങളും ബിഗ് ബോസിലേക്ക്? പുതിയ ബിഗ് ബോസ് ഹൗസ് തയ്യാറെന്ന് മോഹൻലാൽ
ബിഗ് ബോസിന്റെ ഏറ്റവും പുതിയ പ്രമോ എത്തിയിരിക്കുകയാണ്. ഏഴാം സീസണിന് വേണ്ടി പുതിയ ഹൗസാണ് മഒരുക്കിയിരിക്കുന്നത് എന്ന് വ്യക്തമാക്കുന്ന പ്രമോയാണ് വന്നിരിക്കുന്നത്. ഹൗസിന്റെ പ്രത്യേകതകൾ മോഹൻലാലും ബിഗ് ബോസും ചേർന്ന് വിവരിക്കുന്നതാണ് വീഡിയോ.
ഓഗസ്റ്റ് നാണ് ഷോയുടെ ഔദ്യോഗിക ലോഞ്ച് നടക്കുന്നത്. ആരാകും ഇത്തവണത്തെ സീസണിൽ പോരാടാൻ എത്തുകയെന്ന കൗതുകം ആരാധകർക്കുണ്ട്. ഏറ്റവും ഒടുവിൽ വന്ന പ്രെഡിക്ഷൻ ലിസ്റ്റുകൾ പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.

കഴിഞ്ഞ സീസണിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായിരുന്നു കൂടുതലായി സീസണിൽ എത്തിയത്. എന്നാൽ ഇത്തവണ സിനിമ -സീരിയൽ മേഖലയിൽ നിന്നുള്ളവരായിരിക്കും മത്സരാർത്ഥികളായി എത്തുകയെന്നാണ് റിപ്പോർട്ട്. സീരിയൽ താരം ബിന്നി സെബാസ്റ്റ്യനാണ് ലിസ്റ്റിലുള്ള ഒരാൾ. ഗീത ഗോവിന്ദം സീരിയലിലെ നായികയായിരുന്ന ബിന്നി ഡോക്ടറാണ്. നടൻ ബോബൻ ആലമൂഡൻ മത്സരിക്കാൻ എത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ജാനകിയുടേയും അഭിയുടേയും വീട് എന്ന സീരിയലിലാണ് ഏറ്റവും ഒടുവിലായി ബോബൻ ആലമൂഡനെ പ്രേക്ഷകർ കണ്ടത്. അടുത്തിടെ നടന്റെ ചില ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രായം റിവേഴ്സ് ഗീയറിലാണോയെന്നായിരുന്നു ആരാദകരുടെ ചോദ്യം.
നടൻ അപ്പാനി ശരത് ഇത്തവണ മത്സരിക്കും എന്ന് തുടക്കം മുതൽ അഭ്യൂഹമുണ്ട്. അംഗമാലി ഡയറീസിലുടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് ശരത്. ഇപ്പോൾ മലയാള സിനിമയിൽ അത്ര സജീവമല്ല. മത്സരിക്കുമെന്ന റിപ്പോർട്ടുകൾ ഇതുവരെ ശരത് നിഷേധിച്ചിട്ടില്ല.
കിങ്ങിണി എന്ന് അറിയപ്പെടുന്ന കണ്ടന്റ് ക്രിയേറ്ററായ ഗായത്രി ദേവിയാണ് മറ്റൊരു മത്സരാർത്ഥി. സ്റ്റാർ മാജിക് താരവും നടിയുമായ അനുമോളുടെ പേരും പ്രെഡിക്ഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. അഭിമുഖങ്ങളിലൂടെ ആരാധകരെ സൃഷ്ടിച്ച അവതാരകൻ രജനീഷ് മത്സരിച്ചേക്കുമെന്നാണ് ദി ടൈംസ് പങ്കുവെച്ച പ്രെഡിക്ഷൻ ലിസ്റ്റിൽ പറയുന്നത്. അതേസമയം രജനീഷിനെ പോലൊരാൾ ബിഗ് ബോസ് പോലൊരു ഷോയിൽ എത്താനുള്ള സാധ്യത തീരെ കുറവാണെന്നും ഒരു വിഭാഗം ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്.
സാരിഗമപ കേരളം മത്സരാർത്ഥിയായരുന്ന ഗായകൻ അക്ബർ ഖാനും മത്സരിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്. പ്രിൻസ് ആന്റ് ദി ഫാമിലിയിൽ ദിലീപിന്റെ നായികയാെത്തിയ റാണിയ റാണയും സീസൺ 7 ൽ മത്സരാർത്ഥിയാകുമെന്ന് റിപ്പോർട്ടുണ്ട്.
ജിഷിൻ മോഹൻ, മുൻഷി രഞ്ജിത്ത്, ഒനിയൽ സാബു, വിവാദ താരമായ രേണു സുധി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ അഭിശ്രീ,ഫാഷൻ കൊറിയോഗ്രാഫർ നെവിൻ, ആർജെ ബിൻസി, സ്റ്റാന്റപ് കൊമേഡിയൻ ദീപക് മോഹൻ, ഗായകൻ അക്ബർ ഖാൻ ,അവതാരക ശാരിക, ലെസ്ബിയൻ കപ്പിൾസ് ആയ ആദില-നൂറ, അഭിനേത്രിയും അഭിഭാഷകയുമായ ശൈത്യ സന്തോഷ് എന്നിവരും സീസൺ 6 ൽ മത്സരിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്. നേത്തേ നടി അവന്തിക, രേഖ, അവതാരകരായ ശാരിക, റോഷൻ എന്നിവരുടെ പേരുകളും പ്രെഡിക്ഷൻ ലിസ്റ്റിൽ ഉണ്ടായിരുന്നു. എന്നാൽ മത്സരിച്ചേക്കില്ലെന്നാണ് സൂചന. രേഖ ഉറപ്പായും മത്സരിക്കുമെന്ന് ചില ബിഗ് ബോസ് അനലിസ്റ്റുകൾ പറയുന്നുണ്ടെങ്കിലും അവർ വൈൽഡ് കാർഡ് ആകാനാണ് സാധ്യത എന്നാണ് ചിലരുടെ പ്രവചനം. എന്നാൽ മുതിർന്ന താരത്തെ വൈൽഡ് കാർഡ് എൻട്രി ആക്കുന്ന രീതി മലയാളം ബിഗ് ബോസിൽ ഇതുവരെ പരീക്ഷിച്ചിട്ടില്ലെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. അതേസമയം ഇവരെയൊന്നും കൂടാതെ രണ്ട് കോമണേഴ്സ് കൂടി ഇത്തവണ മത്സരിക്കാനെത്തും. സ്ത്രീയും പുരുഷനുമായിരിക്കും എത്തുക. ഇതിൽ ഒരാൾ സോഷ്യൽ മീഡിയ റിവ്യൂവർ ആണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.












Click it and Unblock the Notifications