Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആദിലയേയും നൂറയേയും അങ്ങനെ ഔട്ട് ആക്കാമെന്ന് കരുതേണ്ട; അനീഷിനോട് ഒരിക്കലും അവർ അത് ചെയ്തിട്ടില്ല'

ബിഗ് ബോസ് സീസൺ 7 ലെ ലെസ്ബിയൻ കപ്പിൾസ് ആണ് ആദിലയും നൂറയും . രണ്ട് മത്സരാർത്ഥികളാണെങ്കിലും ഇവർ ഒരുമിച്ചാണ് ഇപ്പോഴും ഗെയിമിൽ തുടരുന്നത്. ആരെങ്കിലും ഇവരിൽ ഒരാൾക്കെതിരെ തിരിഞ്ഞാൽ പിന്നീട് അവർക്കെതിരെ ഒറ്റക്കെട്ടായി ഇവർ പോരാടുന്നതും ഗെയിമിൽ കാണാം. അതേസമയം ഗെയിം പുരോഗമിക്കുമ്പോൾ ഇരുവരും വ്യക്തിപരമായി ആളുകളെ ടാർഗറ്റ് ചെയ്യുകയാണെന്നാണ് ഒരു വിഭാഗം ബിഗ് ബോസ് ആരാധകർ ഉയർത്തുന്ന ആക്ഷേപം. ഇപ്പോഴിതാ ഇത്തരം ആക്ഷേപങ്ങളെ തള്ളുകളയാണ് ഇരുവരുടേയും ആരാധകർ. എത്രയൊക്കെ അധിക്ഷേപിക്കാൻ നോക്കിയാലും ആദിലയും നൂറയും ടോപ് 5 ൽ വരുമെന്നും ഇവർ അഭിപ്രായപ്പെടുന്നു. ഇവരെ പിന്തുണച്ചുകൊണ്ടുള്ള ഒരു കുറിപ്പ് ഇങ്ങനെ

'ഇപ്പോൾ എവിടെ തിരഞ്ഞാലും ആദില അത് ചെയ്ത് അനീഷിനെ ചീത്ത പറഞ്ഞു, നൂറയും ആദിലയും ടാസ്ക് അലമ്പ് ആക്കി, തെറി പറഞ്ഞു, ചോക്ലേറ്റ് ഒളിപ്പിച്ചു വെച്ചു ,വീട്ടിൽ കേറ്റാൻ കൊള്ളാത്തവർ, നൂറ ആദിലയെ ഇട്ടേച്ചു പോവും തുടങ്ങി കേട്ടാൽ അറക്കാവുന്ന രീതിയിൽ ഇവരെ നല്ല രീതിയിൽ സോഷ്യൽ മീഡിയയയിൽ ബുള്ളി ചെയ്യുന്നുണ്ട്. അവർ അവരുടേതായ ഗെയിം കളിച്ചു വരുന്ന സാഹചര്യത്തിൽ ബോൾഡ് ആയി സംസാരിച്ചാൽ മറ്റുള്ളവരെ ട്രിഗ്ഗർ ചെയ്യുക, കണ്ടന്റ് ഉണ്ടാകുക എന്നുള്ള സാഹചര്യത്തിൽ നിൽകുമ്പോൾ അതു ഒരു കാരണമാക്കി അതായത് ആദില ആരോടേലും ഒന്ന് ഉച്ചത്തിൽ സംസാരിച്ചാൽ അല്ലെങ്കിൽ ദേഷ്യപ്പെട്ടാൽ എല്ലാം അവരെ പിഴച്ചവർ എന്നും വീട്ടിൽ കേറ്റാൻ കൊള്ളാത്തവർ എന്നും സ്ഥാപിച്ച് കുറേ ആളുകൾ അവരുടെ ഹോമോഫോബിയ എന്ന ഫ്രസ്ട്രേഷൻ തീർക്കാൻ നന്നായി ഈ ഗെയിം ഉപയോഗിക്കുന്നുണ്ട്.

adilanoora2-

പിന്നെ ഇതു പറയുന്ന മറ്റു കണ്ടെസ്റ്റുകളെ അനുഗമിക്കുന്നവർ ആദ്യം സ്വന്തം കണ്ണിലുള്ള കുരു എടുത്ത് മാറ്റി മറ്റുള്ളവരെ കുറ്റം പറയുക. അവിടെ ഒരു ടാസ്ക് ആയിട്ടിക്കോട്ടെ ഡിബേറ്റ് ആയികൊട്ടെ ഏറ്റവും മോശമായി ഗുണ്ടായിസം കാണിച്ച് അലമ്പ് ഉണ്ടാകുന്ന ഒരേയൊരു മത്സരാർത്തി അക്ബർ ആണ്‌. അതുപോലെ മറ്റുള്ളവരെ തെറി പറയുകയും പുലബ്യം പറയുകയും ചെയ്യുന്ന അക്ബർ, ഒനിയൽ, അഭിലാഷ്, ആര്യൻ ഇവർ ഒക്കെ അവിടെ കാണിക്കുന്ന തെറികൾക്കും ഗിമിക്കുകൾക്കും നല്ല കയ്യടി കൊടുത്തു പെർഫെക്ട് ബിബി മെറ്റീരിയൽ എന്ന് പറഞ്ഞ് ഡബിൾ ഡാഡി സിൻഡറം കാണിക്കല്ലേ മക്കളെ. ഒരു പെണ്ണായ ഒരു ലെസ്ബിയാൻ ആയ ആദില, നൂറ ചെയ്യുന്നതാണ് നിന്റെയൊക്കെ പ്രശ്നം. അനീഷുമായി എത്രത്തോളം പ്രശ്നം ഉണ്ടായികൊള്ളട്ടെ കേട്ടാൽ അറക്കുന്ന ഒരു തെറിയും ആദില അനീഷിനെ വിളിച്ചിട്ടില്ല. അതൊക്കെ ചെയ്യുന്ന ഉസ്താദ്മാരായ അക്ബർ ഒനിയൽ ഒക്കെ നിങ്ങൾക്ക്‌ പുറത്തു പോയാ അപ്പാനി ശരത് ഉൾപ്പെടെ ഉള്ളവർ ഗുരുതരമായ ഇത്തരം തെറ്റ് ചെയ്തപ്പോൾ ആർക്കും ഒരു പൊള്ളാലില്ല ഷോ കാണുന്ന കുട്ടികൾ ഇതൊന്നും അനുകരിക്കും എന്ന് ആരും പറഞ്ഞതുമില്ല.

ഒരു കുല സ്ത്രീയും അതിനെതിരെ സംസാരിച്ചതുമില്ല എന്നിട്ട് ഇപ്പോൾ വന്നിരിക്കുന്നു മനുഷ്യത്വം പഠിപ്പിക്കാൻ, മാന്യത പഠിപ്പിക്കാൻ, നിലവാരം പഠിപ്പിക്കാൻ. ആദില നൂറയെ വേർ പിരിപ്പിക്കാൻ നോക്കുന്ന ഗേയിംൽ നിന്നും അവരെ ബുള്ളി ചെയ്ത് ഔട്ട് ആക്കാം എന്ന് കരുതുന്ന നേരം പോയി വാഴക്ക് വെള്ളം നനച്ചു കൊടുക്കാൻ നോക്കു.
ചാത്തന്മാർ വരും ആദില നൂറ ടോപ് 5വരെ അവിടെ കാണും. നീയൊക്കെ അവിടെ ഇരുന്നു കരയു', പോസ്റ്റിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+