ബിഗ് ബോസ് വീട്ടിൽ ലോക്കായി കിടക്കുന്നത് ആദിലയാണ്, ഊരിപ്പോരാൻ പറ്റുന്നില്ല; പൂട്ടിയത് ഷാനവാസും
ബിഗ് ബോസ് ഹൗസിൽ വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ് ആദില-നൂറയും ഷാനവാസും. തന്റെ പെങ്ങൾമാരെപ്പോലെയാണ് ഇരുവരും എന്നാണ് ഷാനവാസ് പറഞ്ഞിട്ടുള്ളത്. എന്നാൽ യഥാർത്ഥത്തിൽ ഷാനവാസ് തന്റെ ഗെയിമിന് വേണ്ടിയും ആദില-നൂറ കമ്മ്യൂണിറ്റിയുടെ വോട്ട് കിട്ടുന്നതിന് വേണ്ടിയുമാണ് ഇത്തരത്തിൽ ഇരുവരേയും പിന്തുണയ്ക്കുന്നതെന്നാണ് ബിഗ് ബോസ് ആരാധകരുടെ ആക്ഷേപം. ഇത് സംബന്ധിച്ച് ബിഗ് ബോസ് ആരാധകൻ പങ്കിട്ട കുറിപ്പ് ഇങ്ങനെ
'ശരിക്കും ആ വീട്ടിൽ ലോക്ക് ആയി കിടക്കുന്നതു ആദില ആണ്. നിവിന്റെ കേസിൽ സഹായിച്ചു എന്ന് പറഞ്ഞു അതിന്റെ സിമ്പതി പിടിച്ചു വെച്ച് ഷാനവാസ് അവളെ പൂട്ടി വെച്ചിരിക്കുവാണ്.
അനുമോൾക്കു വേണ്ടി പണ്ടെങ്ങാണ്ട് അക്ബറുമായി വഴക്കു കൂടി എന്ന് പറഞ്ഞു, അതിന്റെ കണക്ക് ഇന്നും പറയുന്നുണ്ടായിരുന്നു. അത് കണ്ടവർക്കറിയാം, അക്ബർമായി അവൻ വഴക്കു കൂടിയത് അനുമോൾക്കു വേണ്ടി ഒന്നുമല്ല, അക്ബറിനെതിരെ ഉള്ള ചൊരുക്കിന്റെ ഭാഗം മാത്രമായിരുന്നു. അത് വളച്ചൊടിച്ചു അനുമോക്ക് വേണ്ടി വഴക്കു കൂടി എന്നാക്കി മാറ്റി.

അതെ കണക്കു പറച്ചിൽ തനിക്കും കിട്ടുമെന്ന് ആദിലക്ക് നന്നായി അറിയാം. പക്ഷെ അതിൽ നിന്നും ഊരാൻ അവൾക്കു കഴിയുന്നില്ല. പക്ഷെ നൂറയ്ക്കു ആ ഒരു ലോക്ക് അത്രെ തന്നെ ഇല്ല.ആദിലയ്ക്ക് നന്നായി അറിയാം അങ്ങേരു പക്കാ ഫ്രോഡ്ഡ് ആണെന്ന്. പക്ഷെ പെട്ട് പോയി. ഇന്നിപ്പോൾ ജയിൽ നോമിനേഷൻ കഴിഞ്ഞു മാറ്റി നിറുത്തി അടുത്ത ഭീഷിണി. നിനക്ക് നിങ്ങളെ പേരെടുക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? ഇല്ല എന്ന് വിനീത വിധേയായി ആദില. അനുമോളെ നോമിനേറ്റ് ചെയ്തപ്പോൾ നിന്റെ മുഖത്ത് എന്ത് കൊണ്ടാണ് ഒരു നീരസം എന്ന് ഇക്കയുടെ അടുത്ത ഭീഷിണി.
അക്ബർ പാട് പാടി ജയിലിൽ കയറ്റിയപ്പോൾ ഷാനവാസ് കുരു പൊട്ടി പണ്ടാരം അടങ്ങി. കൂടെ അനുമോളും നൂറയും ഡാൻസ് കളിച്ചു. അതും കൊതിയന് ഇഷ്ടപ്പെട്ടില്ല. നൂറയോടെ നീ 4എന്തിനാ ഡാൻസ് കളിച്ചതു എന്ന്. ഇതുപോലെ ഒരു പാൽ കുപ്പി ആണ് രുദ്രൻ !!!ബിഗ് ബോസ്സിന്റെ ചരിത്രത്തിൽ ആദ്യമായി മട്ടൻ കട്ടതിനു ഒരാൾ ജയിലിൽ .. അതും അങ്ങേ അറ്റം ഇമേജ് കോൺഷ്യസ് ആയ ഒരു പാൽക്കുപ്പി !!!', എന്നാണ് പോസ്റ്റിൽ പറയുന്നത്.
നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. 'ഇയാൾ എജ്ജാതി തോൽവി ആണ്. അനു മോൾക്കും നൂറക്കും ആദിലക്കും ഒക്കെ ഫ്രണ്ട്സ്ഷിപ്പ് വേറെ ഗെയിം വേറെ എന്ന സെൻസ് ഉണ്ട്. അവരൊക്കെ പരസ്പരം ജയിൽ നോമിനേറ്റ് ചെയ്യും. ഇയാൾക്ക് എതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ personal grudges വച്ചു ഫുൾടൈം പറഞ്ഞു നടക്കും. ഫസ്റ്റ് വീക്കിൽ നടന്ന കാര്യത്തിന്റെ പേരിൽ ആണ് അയാൾ ഇപ്പോഴും അക്ബറുടെ നെഞ്ചത്ത് കയറുന്നത്', എന്നാണ് ഒരാൾ കമന്റിൽ കുറിച്ചത്.
'ഷാനവാസിന് ഗെയിം ഒന്നും മനസിലായിട്ടില്ല. ഭയങ്കര വെറുപ്പ് വെക്കുന്നു മനസ്സിൽ. അത് വെച്ചു പെരുമാറുന്നു. അക്ബർനെ പണ്ടേ എന്തോ അയാൾക്ക് കണ്ടൂടാ', എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്. അതേസമയം ഷാനവാസ് ഈ സീസണിന്റെ ടോപ് 5 ൽ എത്തുമെന്നാണ് ഒരു വിഭാഗം പ്രേക്ഷകരുടെ പ്രതികരണം. ഷാനവാസിനെ കൂടാതെ അനുമോൾ, അനീഷ്, അക്ബർ, ആര്യൻ തുടങ്ങിയവരുടെ പേരുകളും ചർച്ചയാകുന്നുണ്ട്.












Click it and Unblock the Notifications