'ബിഗ് ബോസിലെ മൂന്ന് അവസരവാദികൾ; പരസ്പരം മുതുകിൽ കുത്തി ചാകാതിരുന്നാൽ മതിയായിരുന്നു'
ബിഗ് ബോസ് മലയാളം സീസൺ 7 അഞ്ചാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഇതോടെ മത്സരവും കൂടുതൽ കടുത്ത് തുടങ്ങി. കഴിഞ്ഞ ദിവസം 'നൂദില ചെരുപ്പ് കമ്പനി' എന്ന ടാസ്കാണ് ബിഗ് ബോസ് അവതരിപ്പിച്ചത്. നിശ്ചിത സമയത്തിനുള്ളിൽ ഓർഡർ അനുസരിച്ച് ചെരുപ്പുകൾ നിർമ്മിക്കുക എന്നതാണ് ടാസ്ക്. നൂറയാണ് കമ്പനി മുതലാളി. മൂന്ന് റൗണ്ടുകൾ ഉള്ള ടാസ്കിൽ രണ്ടെണ്ണമെങ്കിലും വിജയകരമായി പൂർത്തിയാക്കാത്ത പക്ഷം നൂറയുടെ സൂപ്പർ പവറുകളിൽ രണ്ടെണ്ണം എടുത്ത് കളയും. മൂന്ന് റൗണ്ട് പൂർത്തിയായപ്പോഴേക്കും ടാസ്ക് വിജയകരമായി പൂർത്തിയാക്കാൻ നൂറയ്ക്ക് സാധിച്ചില്ല. ഇതോടെ നൂറയുടെ പവർ നഷ്ടമായി.
അക്ബറിന്റെ തന്ത്രമാണ് നൂറയുടെ പരാജയത്തിലേക്ക് നയിച്ചതെന്നാണ് ആരാധകരിൽ ഒരു വിഭാഗം പറയുന്നത്. എന്തായാലും ഗെയിമിന് ശേഷം അക്ബറിനോട് വലിയ വൈരാഗ്യമാണ് നൂറയും ആദിലയും കാണിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്. ഇത് സംബന്ധിച്ച് ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ പങ്കുവെയ്ക്കപ്പട്ട ഒരു കുറിപ്പ് ഇങ്ങനെ

' തോൽക്കുമ്പോൾ ഏതു വലിയവനും ഒന്ന് വിയർക്കും. ടാസ്കിന്റെ രണ്ടാം ദിവസം ആദില വർക്കേഴ്സിന് കൂടെ നിൽക്കേണ്ട ആളാണ്. ആദില ഒരു ഇൻഡിവിജ്വൽ പ്ലെയറും ആണ് അതോർക്കണം. നൂറയ്ക്ക് ടാസ്കിന് ഇടയിൽ കൈക്ക് പരിക്ക് പറ്റിയതിന് ശേഷം പിന്നെ ആദില ഗെയിം മറന്നു. പിന്നെ അക്ബറിനോടുള്ള വൈരാഗ്യം മാത്രം. പിന്നെ തന്റെ പ്രിയതമയുടെ കൂടെ പ്രിയതമയ്ക്ക് ഒരു ആപത്തും വരാതെ കാത്തുസൂക്ഷിക്കുന്ന ഒരു കാഴ്ചയാണ് കണ്ടത്..
ബിഗ് ബോസ് നൂറയോട് കൺഫക്ഷൻ റൂമിൽ വെച്ച് പറഞ്ഞത് മറ്റാരോടും പങ്കുവയ്ക്കാൻ പാടില്ല എന്ന് . എന്നാൽ അത് തന്റെ പ്രിയതമയോട് പങ്കുവെച്ചു. അതുതന്നെ ഗെയിമിന്റെ നിയമങ്ങൾ തെറ്റിച്ച് കൊണ്ടുള്ള ഒരു പ്രവർത്തിയാണ് നൂറ ചെയ്തത്.
രണ്ടാം ദിവസം മുതൽ അക്ബറിന് ഗെയിം മനസ്സിലായി, താൻ എങ്ങനെയാണ് കളിക്കേണ്ടത് എന്ന് അക്ബറിന് വ്യക്തമായ ബോധ്യം ഉണ്ടായി, അക്ബർ തന്റെ ഗെയിം കളിച്ചു തുടങ്ങി. അക്ബർ തന്റെ ഗെയിം കളിച്ചു തുടങ്ങിയപ്പോൾ മറ്റ് ചിലർക്ക് അവരുടെ പ്ലാൻ പൊളിയുന്നതായി മനസ്സിലായി. അങ്ങനെ അതിന്റെ ഒരു സ്റ്റേഷനിൽ നൂറ പലതും കാട്ടിക്കൂട്ടി രണ്ടാം ദിവസം. മൂന്നാം ദിവസവും ഗെയിം ആരംഭിച്ചു അക്ബർ തന്റെ ദൗത്യം കറക്റ്റ് ആയിട്ട് ചെയ്തു രണ്ട് ദിവസവും ചെരുപ്പുകൾ പൂർത്തിയാക്കാൻ സാധിക്കാതെ നൂറ യുടെ ഗെയിം പൊളിഞ്ഞു അക്ബറിന്റെ ഗെയിം വിജയിച്ചു.
ഗെയിം കഴിഞ്ഞാൽ ഗെയിം അവിടെ ഉപേക്ഷിച്ച് പുറത്തുവരുന്ന അക്ബറിനെയാണ് നമ്മൾ കാണുന്നത്. എന്നാൽ ആദിലയും നൂറയും അനുമോളും അക്ബറിനോട് വൈരാഗ്യം വെച്ച് സംസാരിക്കുന്നു. അനുമോൾ ഈ ഗെയിമിൽ ഫാക്ടറിയുടെ ഗെയിമിൽ ഇല്ല, അതിലും കയറി അനുമോൾ ഇടപെടുന്നു. അതിലേക്ക് നൂറക്കും ഗെയിം തോറ്റതിന്റെ വിഷമമാണ് പുറത്തുപറയാൻ പറ്റാതെ ഇരിക്കുന്നു. അതിനിടയിൽ ഒന്നും മനസ്സിലാകാതെ അനുമോൾ അക്ബറിനോടുള്ള വിദ്വേഷവും വൈരാഗ്യവും വെച്ച് അതു മുതലെടുക്കുവാൻ ഇവരുടെ കൂടെ പോയിരിക്കുന്നു പഴയതെല്ലാം മറന്നു. അനുമോളോട് ഇവർ ചെയ്തതെല്ലാം അനുമോള് ഇപ്പോൾ മറന്നു.
അവരും അനുമോളോട് ക്ഷമിച്ചു രണ്ടു കൂട്ടരും ഇപ്പോൾ ദോസ്ത്. ദോസ്ത് .. അവസരവാദികളായ മൂന്ന് മത്സരാർത്ഥികൾ. ഇവളുമാര് ഇവളുമാരുടെ നേട്ടത്തിന് ആരെ വേണമെങ്കിലും അതിനകത്ത് കൊല്ലാനും റെഡി..പരസ്പരം മുതുകിൽ കുത്തി ചാകാതിരുന്നാൽ മതിയായിരുന്നു ഇവളുമാര്', പോസ്റ്റിൽ പറഞ്ഞു.












Click it and Unblock the Notifications