Get Updates
Get notified of breaking news, exclusive insights, and must-see stories!

'‌അത് ആദിലയുടെ തന്ത്രപരമായ നീക്കം, ലക്ഷ്മിക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല, വെറും പ്രതിമ'

ബിഗ് ബോസ് മലയാളം സീസൺ 7 ൽ ഹോസ്റ്റൽ ടാസ്ക് നടന്ന് കൊണ്ടിരിക്കുകയാണ്. മത്സരാർത്ഥികൾ ഓരോരുത്തർക്കും പ്രത്യേകം റോൾ നൽകിയിട്ടുണ്ട്. ടാസ്ക് പ്രകാരം വൈൽഡ് കാർഡ് ആയെത്തിയ സാബുമോന് പ്രതിമയുടെ റോളാണ് നൽകിയിരിക്കുന്നത്. റോൾ കിട്ടിയത് സാബുവിനാണെങ്കിലും പക്ഷെ പ്രതിമയെ പോലെ പെരുമാറിയത് ഹോട്ടലിന്റെ ജെനറൽ മാനേജർ റോൾ ലഭിച്ച ലക്ഷ്മിയാണെന്നാണ് ഒരു കൂട്ടം ആരാധകരുടെ വിമർശനം. ടാസ്കിനെ കൃത്യമായി മനസിലാക്കാനോ അതിന് അനുസരിച്ച് പെർഫോം ചെയ്യാനോ ലക്ഷ്മിക്ക് സാധിച്ചില്ലെന്നാണ് ചിലർ കുറ്റപ്പെടുത്തുന്നത്. അത്തരത്തിൽ ബിഗ് ബോസിൽ വന്നൊരു കുറിപ്പ് ഇങ്ങനെ

lak2-17

'അറ്റ് ദി എന്റ് ഓഫ് ദി ഡേ, ഒരു കാര്യം മനസ്സിലായി ഹോട്ടൽ ടാസ്കിലെ ആദ്യത്തെ ദിവസത്തിലെ യഥാർത്ഥ പ്രതിമ ജിഎം റോൾ ചെയ്ത ലക്ഷ്മി ആയിരുന്നു.സാബുമാൻ അല്ല. കാരണം,

1. ശോഭ പറയുന്നത് എന്തും അനുസരിക്കേണ്ട ആവശ്യം ലക്ഷ്മിക്ക് ഇല്ല.കാരണം ശോഭ ഒരു ഗസ്റ്റ് മാത്രമാണ്.ബോസ്സ് അല്ല.പിന്നെ അവിടെ ഉള്ള ബോസ് എന്നത് ഹോട്ടൽ ഉടമയുടെ മകൾ ആയ ആദിലയാണ്.അപ്പോൾ ശോഭ പറയുന്നതിൽ അൺകംഫേർട്ടബിൾ ആയ കാര്യങ്ങൾ ചെയ്യാൻ പറ്റില്ല, ഗസ്റ്റിന്റെ പെരുമാറ്റം മോശമാണ് തുടങ്ങിയ കാര്യങ്ങൾ ലക്ഷ്മിക്ക് ആദിലയോട് പറയാം.എന്നാൽ ലക്ഷ്മി വ്യക്തി വിരോധം കാരണം ആദിലയെ പൂർണ്ണമായി അവോയ്ഡ് ചെയ്തു ശോഭ പറയുന്നത് എല്ലാം അനുസരിച്ചു.

2. അനീഷിനെ കൊണ്ട് ശോഭ കോമാളി വേഷം കെട്ടിച്ചത് GM ആയ ലക്ഷ്മി ഒരിക്കൽ പോലും ചോദ്യം ചെയ്തില്ല.ഏത് സ്ഥാപനത്തിലും ക്ലയന്റും ജോലിക്കാരും തമ്മിൽ ഉള്ള ഇടപെടീലുകളിൽ ചില അതിർവരമ്പുകൾ ഉണ്ട്.ഇവിടെ ശോഭ അനീഷിനോട് ചെയ്തതിൽ ലക്ഷ്മി ഒന്നും തന്നെ ചോദിച്ചില്ല.ആദിലയ്ക്ക് അത് ചോദിക്കേണ്ട കാര്യമില്ല, കാരണം ടാസ്ക് ലെറ്റർ പ്രകാരം ആദില ഹോട്ടൽ ഉടമയുടെ സ്പോയിൽഡ് കിഡ് ആണ്.അനീഷ് തനിക്ക് നേരിട്ട ദുരനുഭവത്തെ പറ്റി ലക്ഷ്മിയോട് ശക്തമായി ചോദ്യം ചെയ്‌തെങ്കിലും ലക്ഷ്മി പ്രതികരിച്ചില്ല.

3. GM ആയ ലക്ഷ്മി ചെയ്യേണ്ട മറ്റൊരു കാര്യം ധൂർത്ത് അടിച്ചു നടക്കുന്ന ആദിലയെ തോന്നിയ പോലെ പ്രവർത്തിക്കാൻ ഉള്ള അവസരം ഉണ്ടാക്കാതെ തന്ത്രപൂർവ്വം അടക്കി നിർത്തുകയായിരുന്നു.എന്നാൽ ലക്ഷ്മി ആദിലയെ പൂർണ്ണമായി അവോയ്ഡ് ചെയ്യുകയും, അവസാനം ആദില വന്ന് ടാസ്ക്ക് ലെറ്ററിലെ ലൂപ്പ് ഹോൾ വച്ച് ലക്ഷ്മിയുടെ ഫുൾ പവർ നിർവീര്യമാക്കുകയായിരുന്നു.ഇതിലും ലക്ഷ്മിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല', പോസ്റ്റിൽ പറഞ്ഞു.

ഈ മൂന്ന് സാഹചര്യങ്ങൾ എടുത്ത് നോക്കിയാൽ ലക്ഷ്മി മൂന്നിലും ഒന്നും പ്രതികരിക്കാതെ ഒരു പ്രതിമ പോലെ ഇരിക്കുകയായിരുന്നു.എന്നാൽ ഇതേ പ്രതിമ ടാസ്ക്ക് സാബുമാൻ കൃത്യമായി ചെയ്യുകയും ചെയ്തു.അങ്ങനെ വരുമ്പോൾ പ്രതിമ ടാസ്കിന്റെ പോയിന്റ് നോക്കിയാൽ,

ലക്ഷ്മി : 0

സാബുമാൻ : 1

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+