Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദില പണപ്പെട്ടി എടുത്ത് പുറത്ത് പോകും: നൂറ ടോപ്പ് 5 ല്‍ കയറും; അവരുടെ ഗെയിം പ്ലാന്‍ ഇതാണ്

ബിഗ് ബോസ് മലയാളം സീസണ്‍ 7 ഗ്രാന്‍ഡ് ഫിനാലയോട് അടുത്ത് കൊണ്ടിരിക്കുകയാണ്. ആരൊക്കെ ടോപ്പ് 5 ല്‍ എത്തും, ആരൊക്കെ അതിന് മുമ്പ് പുറത്താകും എന്നീ രീതിയിലുള്ള ചർച്ചകള്‍ ഇതിനോടകം തന്നെ സജീവമായി കഴിഞ്ഞു. ടിക്കറ്റ് ടു ഫിനാലെ ടാസ്കും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നു. ഇതോടൊപ്പം തന്നെ പണപ്പെട്ടി സംബന്ധിച്ച ചർച്ചകളും ഇപ്പോള്‍ വീടിന് അകത്ത് നടക്കുന്നുണ്ട്.

ആദില, നൂറ എന്നിവരില്‍ ആരെങ്കിലും പണപ്പെട്ടി എടുത്ത് പുറത്ത് പോകുന്നതായിരിക്കുമെന്ന രീതിയുള്ള ചർച്ചകളാണ് കൂടുതല്‍ ശക്തം. പങ്കാളികളായ ഇരുവരേയും സംബന്ധിച്ച് അത് നല്ലൊരു ഗെയിം ആയിരിക്കും. ആദില പണപ്പെട്ടി എടുത്ത് പുറത്ത് പോയാല്‍ പിന്നീട് രണ്ടുപേരുടേയും ആരാധകരുടേയും വോട്ട് നേടികൊണ്ട് നൂറയ്ക്ക് എളുപ്പത്തില്‍ ടോപ്പ് ഫൈവില്‍ എത്താമെന്നും ആളുകള്‍ സൂചിപ്പിക്കുന്നു.

adila-noora-small-1

പണപ്പെട്ടിയെ കുറിച്ച് ആദിലയും നൂറയും കഴിഞ്ഞ ദിവസം ഷോയില്‍ വെച്ച് തുറന്ന് സംസാരിക്കുകയും ചെയ്തിരുന്നു. ഇതോടെ ഷോയ്ക്ക് പുറത്തെ ഇരുവരുടേയും എതിരാളികള്‍ ഈ സംസാരം അവർക്കെതിരെ ആയുധം ആക്കുന്നുണ്ട്. എന്തുവില കൊടുത്തും പണപ്പെട്ടി ടാസ്കിനെ മുന്നെ ഇവരില്‍ ഒരാളെ പുറത്താക്കണം എന്നും അവർ ആവശ്യപ്പെടുന്നു.

അതേസമയം, ഈ സീസണിൽ ബിഗ് ബോസ് എടുത്ത ഏറ്റവും തെറ്റായ തീരുമാനം ലെസ്ബിയൻ കപ്പിൾ എന്ന ലേബലിൽ ഇവർ രണ്ട് പേരെയും കൊണ്ടുവന്നതാണെന്നാണ് ജെയിംസ് എന്ന പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്.
ആദ്യം ഇവരെ ഒരു മത്സരാർത്ഥിയായാണ് കണ്ടത്. അതിൽ ഒരു കുഴപ്പവും ഇല്ലായിരുന്നു. എന്നാൽ, ഇവരെ രണ്ട് കണ്ടെസ്റ്റന്റ്സ് ആയി മാറ്റിയത്, മറ്റ് കണ്ടെസ്റ്റന്റ്സിനോട് കാണിച്ച ഏറ്റവും വലിയ ചതിയാണെന്നും അദ്ദേഹം പറയുന്നു.

ഇവരുടെ നോമിനേഷൻ കണ്ടാൽ അറിയാം. ആദില പോകും, അവൾ ആരെ പറയുന്നോ, അത് തന്നെ നൂറയും പറയും. അവൾക്ക് വേറെ ഒരു മാറ്റവും കാണില്ല. ഇത് ഇന്നലെ സാബുമാൻ ചൂണ്ടിക്കാണിച്ചു. മാത്രം അല്ല, മറ്റ് എല്ലാവരും ഒറ്റക്ക് കളിക്കുമ്പോൾ, ഇവർ ടീമായി കളിക്കുന്നു. ഇത് ഇവർക്ക് ഒരു വലിയ അഡ്വാന്റേജാണ്. വളരെ വലിയ ഒരു അനീതിയാണ് ഇത്.

മറ്റുള്ളവർക്ക് പ്രേക്ഷകരോട് പറയാൻ ഉള്ള കാര്യങ്ങൾ തുറന്നു പറയാൻ സാധിക്കുന്നില്ല. എന്നാൽ, ഇവരുടെ രണ്ട് പേരുടെയും സംഭാഷണം കേട്ടവർക്ക് അറിയാം. ഇവർക്ക് എന്തും ആരെയും കുറിച്ച് അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ച്, മറ്റുള്ളവരെ പ്രേക്ഷകരുടെ മുന്നിൽ കരിവാരി തേക്കാൻ പറ്റുന്നുണ്ട്. അതിൽ ഒന്നാണ് ഷാനവാസിനെ പറയുന്നത്. ഇന്നലെ സീക്രെറ്റ് ടാസ്ക് നടത്തിയപ്പോൾ, എല്ലാവരും കൂടെ ഇവരെ വലിച്ച് കീറി. വല്യേട്ടനായ ഷാനവാസിനെ പുറത്താക്കണം എന്ന് ഇവർ പറഞ്ഞു.

ഷാനവാസ് ആയി ഫോട്ടോ എടുക്കില്ല എന്ന് പറഞ്ഞു.(ടാസ്ക് ആണെന്ന് പറഞ്ഞപ്പോഴുള്ള കെട്ടിപിടിത്തം അഭിനയം കോമഡിയാണ്). അനുമോളുമായി ഇവർ കൂട്ടായത്, അനുമോളുടെ പുറത്തെ സപ്പോർട്ട് അറിഞ്ഞതിനു ശേഷം, അവളുടെ ഫാൻസ് വോട്ട് കിട്ടാൻ വേണ്ടിയാണ് എന്ന് നെവിൻ ഇന്നലെ പറഞ്ഞു. അതുപോലെ, ഇവർ രണ്ട് പേരും (നൂറ, ആദില) ഒരു കണ്ടെസ്റ്റന്റ് പോലെയാണ് ഇപ്പോഴും കളിക്കുന്നത് എന്ന് സാബുമാനും ചൂണ്ടിക്കാണിച്ചു.

ക്യാപ്റ്റൻസി നോമിനേഷനിൽ നൂറയുടെ പേര് പറയാൻ സാബുമാനെ ഇവർ മിട്ടായി കൊടുക്കാം എന്നൊക്കെ പറഞ്ഞ്, വലയിൽ കുരുക്കാൻ നോക്കുന്നുണ്ട്. അതുപോലെ തന്നെ, പണപ്പെട്ടി നൂറ എടുത്ത് പുറത്ത് പോണം എന്നും, അത് വരെ പിടിച്ച് നിൽക്കണം എന്നും ഇവർ ചർച്ച ചെയ്യുന്നുണ്ട്.ഇവരുടെ സംഭാഷണം കണ്ടാൽ അറിയാം. ഇവർ ക്യാമറ ഫോക്കസ് കണ്ടാൽ, അപ്പോൾ ആരെങ്കിലും കുറ്റം പറഞ്ഞ്, ജനങ്ങളുടെ മനസ്സിൽ കരിവാരി തേക്കാൻ നോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+