Get Updates
Get notified of breaking news, exclusive insights, and must-see stories!

'അനീഷിനെ മെരുക്കി, അക്ബറിനെ പൊളിച്ചു, ലക്ഷ്മിക്ക് എതിരെയും നിന്നു; എന്തുകൊണ്ട് ഷാനവാസ്

ബിഗ് ബോസ് മലയാളം സീസൺ 7 ലെ ശക്തമായ മത്സരാർത്ഥികളിൽ ഒരാളാണ് ഷാനവാസ്. ഷാനവാസ് ടോപ് 5 ൽ ഉണ്ടാകുമെന്നുള്ള പ്രവചനങ്ങൾ ഉണ്ട്. ഇപ്പോഴിതാ എന്തുകൊണ്ട് ഷാനവാസ് യോഗ്യനായ മത്സരാർത്ഥിയാകുന്നുവെന്ന് വാദിക്കുന്ന ഒരു ബിഗ് ബോസ് ആരാധകന്റെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

'ഫാമിലികൾ വന്നതിന് ശേഷം ഇവിടെ കുറെ 10 രൂപ ജിപേ പി.ആർ ടീംസ് കുത്തിയിരുന്ന് ഷാനവാസ് വിരുദ്ധ പോസ്റ്റുകൾ ഇടുന്നത് കണ്ടു. ഇത്രയും കാലം ഇല്ലാതെയിരുന്നൊരു ഹേറ്റ് മനപ്പൂർവ്വം ഉണ്ടാക്കാനുള്ള ഒരു ശ്രമം. വന്ന ഫാമിലികളിൽ പലരും ഷാനവാസിന്റെയും അനീഷിന്റെയും പുറത്തുള്ള സപ്പോർട്ട് തെളിഞ്ഞും മറിഞ്ഞും പറഞ്ഞത് കാഷ് വാങ്ങി പിആർ എടുത്ത പലരുടെയും ഉറക്കം കളഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു.

shanavaskk-1

ഈ സീസണിൽ ഇതുവരെ ആരെയും സപ്പോർട്ട് ചെയ്ത് ഒരു പോസ്റ്റ് ഇട്ടിട്ടില്ല. അതിന് കാരണം ഒരു വിജയിയായി തീരാൻ വേണ്ട ഗുണം തോന്നിക്കുന്ന ഒരു മത്സരാർത്ഥി അവിടെ ഇല്ല എന്നതാണ്. കഴിഞ്ഞ സീസണിലും ഈ സീസണിലും കുറെ ശരാശരി/ശരാശരിക്കു താഴെയുള്ള കണ്ടസ്റ്റന്റുകളുടെ ഇടയിൽ നിന്നും ഒരാളെ കണ്ടെത്തേണ്ട ഗതികേട് ആണ് പ്രേക്ഷകർക്ക് ഉള്ളത്.

ഇനി ഷാനവാസിലേക്ക് വരാം. "ഹിക്ക മീശ പിരിച്ചേ, ഹിക്ക മുണ്ട് മടക്കി കുത്തിയെ" എന്നൊക്കെ കരയുന്ന പി.ആർ കുഞ്ഞുങ്ങളോട് പറഞ്ഞേക്കാം-കഴിഞ്ഞ 50 ദിവസങ്ങളിൽ വന്നവരിൽ ഏറ്റവും നന്നായി കളിച്ച് മുന്നോട്ട് പോയത് ഷാനവാസ് തന്നെയാണ്. ആരോടും കൂട്ടുകൂടില്ലെന്ന് വാശിപിടിച്ചു നടന്ന ഒറ്റകൊമ്പൻ അനീഷിനെ തളച്ചു പോക്കറ്റിൽ ആക്കിയതും, വീട്ടിൽ ഒരു കണ്ടന്റ് ആക്കാൻ താൽപര്യം ഇല്ലാതെ ഇരുന്ന നെവിൻ കേസ് ആദിലിന് വേണ്ടി കൂടെ നിന്ന് പറഞ്ഞതും പ്രശ്നത്തിൽ ചാടിയതും എല്ലാം അയാളുടെ ജെന്യുവിൻ ക്യാരക്ടറിന്റെ ഉദാഹരണങ്ങളാണ്. എത്ര വലിയ സൗഹൃദങ്ങൾ ആയാലും അനീഷിന്റെ ഭാഗത്തുനിന്നോ ആദിൽ-നൂറ-അനുമോൾ ഭാഗത്തുനിന്നോ ഒരു തെറ്റുണ്ടായാൽ അത് ഗ്രൂപ്പ് കളിക്കാതെ അവരെ എതിർക്കാനും ഷാനവാസ് മുന്നിലുണ്ടാകും. ഇപ്പോൾ എല്ലാവർക്കും മനസ്സിലായ അക്ബറിന്റെ കഴുകൻ സ്വഭാവം ആദ്യം മുതലേ ഷാനവാസ് ചൂണ്ടിക്കാണിച്ചിരുന്നതാണ്. ലക്ഷ്മിക്കെതിരെ സംസാരിക്കാൻ ആരും തയാറാകാത്തപ്പോഴും ഷാനവാസ് ഉണ്ടായിരുന്നു.

ഏറ്റവും കിടിലൻ "ഓൾ ടൈം ബിബി" മെറ്റീരിയൽ ആയ റിയാസ് മോനെ കണ്ടം വഴി ഓടിച്ചതും അയാളാണ്. എല്ലാ ഗെയിമുകളിലും തന്ന പങ്ക് വിട്ടുകൊടുക്കാതെ മാക്സിമം നന്നായി കളിച്ചും പറയേണ്ടത് പറഞ്ഞും ഷാനവാസ് ഇതുവരെ മുന്നിൽ തന്നെയുണ്ട്, ഇനിയും ഉണ്ടാകും. അതിനാൽ ആരെങ്കിലും തരുന്ന നക്കാപ്പിച്ച കാശിന് വേണ്ടി ഓരോന്നും എഴുതി വിടുന്നവരുടെ അറിവിലേക്ക്-ജനങ്ങൾ ഒരാളെ ഏറ്റെടുക്കുന്നത് മീശ പിരിച്ചതും മുണ്ട് മടക്കുന്നതും കണ്ടിട്ടല്ല. നിങ്ങളുടേതുപോലുള്ള നിലവാരം ഇല്ലാത്ത പോസ്റ്റുകളുടെ അടിസ്ഥാനത്തിലുമല്ല. ലൈവിൽ ഷാനവാസ് അത് പറഞ്ഞു, ഇത് പറഞ്ഞു, "മട്ടൻ കട്ട്", "അമ്മാവൻ കളിച്ചു" എന്നൊക്കെ പറഞ്ഞു കരയാതെ ഇരിക്കൂ.

അന്നും ഇന്നും എന്നും ഈ ഷോയിൽ ജെന്യുവിൻ ആയി നിൽക്കുന്നവരുടെ കൂടെ ജനങ്ങൾ നിന്നിട്ടുണ്ട്. അത് നമ്മൾ ഇടുന്ന പോസ്റ്റുകളുടെ ബലത്തിൽ ഉണ്ടാകുന്ന സപ്പോർട്ട് അല്ല. ഓർക്കുക-മനപ്പൂർവ്വം ഒരാളെ ഒറ്റപ്പെടുത്താൻ നോക്കുമ്പോഴും, ഒരാളുടെ എതിരായി മാത്രം ബാക്കിയുള്ളവർ തിരിയുമ്പോഴും, ജനങ്ങളുടെ മനസിൽ മറ്റൊരു പട്ടാഭിഷേകം നടക്കും. കഴിഞ്ഞ 50 ദിവസങ്ങളിൽ ഹിക്ക ഇവിടെ ഉണ്ടായിരുന്നു. അടുത്ത 50 ദിവസവും ഹിക്ക ഇവിടെ തന്നെയുണ്ടാകും', പോസ്റ്റിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+