അനുമോള്‍ക്കും അക്ബറിനും ആ തെറ്റ് പറ്റി: പക്ഷെ അനീഷ് ആ കെണിയില്‍ വീണില്ല: നൂറ അത് മനസ്സിലാക്കി
ബിഗ് ബോസ് മലയാളം സീസണ്‍ 7 ലേക്ക് കോമണർ വിഭാഗത്തില്‍ നിന്നും ശ്രദ്ധേയമായ മത്സരം കാഴ്ചവെക്കുന്ന വ്യക്തിയാണ് അനീഷ്. ആദ്യ ആഴ്ചകളിലെ പ്രകടനത്തിന്റെ അത്ര മികവ് അനീഷ് പുലർത്തുന്നില്ലെന്ന വിമർശനം പ്രേക്ഷകർക്കിടയില്‍ നിന്നും ഉയരുന്നുണ്ടെങ്കിലും ഇപ്പോഴും തനിച്ച് തന്നെ മത്സരം തുടരുന്നതില്‍ അദ്ദേഹം ശ്രദ്ധിക്കുന്നു. മറ്റ് പല മത്സരാർത്ഥികളും നേരിട്ടോ അല്ലാതെയോ ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെ ഭാഗമാണ്. എന്നാല്‍ അനീഷിന്റെ തന്റെ ഗെയിം സ്വന്തംനിലക്കാണ് രൂപപ്പെടുത്തുന്നത്.
അനീഷിന്റെ ഈ മത്സര രീതി ബിഗ് ബോസിന് പുറത്ത് മാത്രമല്ല, അകത്തും ചില മത്സരാർത്ഥികള്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഏറ്റവും മികച്ച രീതിയില്‍ ഇത് മനസ്സിലാക്കിയതും അതുകൊണ്ടുള്ള ഗുണം എന്തെന്നും നൂറ കഴിഞ്ഞ ദിവസം നല്ല രീതിയില്‍ തന്നെ ആദിലയോട് വിശദീകരിക്കുന്നതും കണ്ടു. നൂറയുടെ ഈ അഭിപ്രായ പ്രകടനങ്ങള്‍ അനീഷിന്റെ ആരാധകർ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നുമുണ്ട്. അത്തരമൊരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

അക്ബറിനും, ശരത്തിനും, അനുമോൾക്കും അങ്ങനെ പലർക്കും പറ്റിയ ഒരു മിസ്റ്റേക്ക് കൂടെയാണ് പലരും ആയിട്ട് ബോണ്ട് ക്രീയേറ്റ് ചെയ്തു എന്നുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
അനീഷിന്റെ ഗെയിം സ്ട്രാറ്റെജിയെ സപ്പോർട്ട് ചെയ്യുകയാണ് നൂറ. അനീഷ് ബിഗ്‌ബോസിൽ കളിക്കുന്നത് ഒരു ഗ്രൂപ്പിലും ചേരാതെ ഒറ്റക് നിന്നാണ് കളിക്കുന്നത്. ഇതുകൊണ്ടുള്ളാ ഗുണം എന്താണ് വെച്ചാൽ പുള്ളിക്ക് ഒറ്റക് ഡിസിഷൻ മേക്കിങ് ചെയ്യാൻ പറ്റും. എന്തെങ്കിലും ഒരു കാര്യം പറയണം എന്നുണ്ടെങ്കിൽ അത് സ്വാതന്ത്രം ആയിട്ട് തുറന്ന് പറയാം. മറ്റുള്ളവർ എന്ത് വിചാരിക്കും എന്നൊരു ചിന്ത വേണ്ട . അതുകൊണ്ട് തന്നെ മുഖം നോക്കാതെ തന്റെ നിലപാട് പറയാൻ പറ്റും.
പിന്നെ പുള്ളിയെ എത്ര ട്രിഗർ ചെയ്യാൻ നോക്കിയാലും പുള്ളി ഒരു മോശം വാക്കോ, വീട്ടുകാരെ പറയാനോ പുള്ളി ശ്രമിക്കുന്നില്ല. തനിക്ക് എതിരെ വരുന്ന പ്രശ്നങ്ങളെ ഒന്നെങ്കിൽ പുച്ഛത്തോടെ തള്ളി കളയും. അല്ലെങ്കിൽ പറഞ്ഞ കാര്യം താന്നെ പറഞ്ഞുകൊണ്ട് പറയാൻ വരുന്ന ആളുടെ എല്ലാം എനെർജിയും പുള്ളി വേസ്റ്റ് ആക്കി കളഞ്ഞു ആളെ തളർത്തി കളയും.
ഗ്രൂപ്പ് കളിക്കുന്നവർക് പലപ്പോഴും ഗ്രൂപ്പിൽ ഉള്ളവരുടെ കുറ്റം പറയാൻ ഒരു അലോസരം കാണും. പക്ഷെ അനീഷിനെ പോലെ ഒറ്റക്ക് നിന്ന് കൊണ്ട് മറ്റാരോടും ഓവർ ആയിട്ട് ഇടപെടാതെ, എല്ലാരോടും ഒരു കൈ അകലം പാലിച്ചു നിൽക്കുന്ന വ്യക്തികൾക്ക് ബിഗ്‌ബോസ് പോലെ ഉള്ള ഒരു മൈൻഡ് ഗെയിംൽ നിലപാടുകൾ പറയാൻ വളരെ ഈസി ആയിരിക്കും. അവരുടെ മുഖം കറുക്കുമോ, അവർ എന്ത് വിചാരിക്കും, ആ ഫ്രണ്ട്ഷിപ് നഷ്ടപ്പെടുമോ എന്നൊന്നും ചിന്ദികേണ്ട ആവശ്യം വരില്ല.
അക്ബറിനും, ശരത്തിനും, അനുമോൾക്കും അങ്ങനെ പലർക്കും പറ്റിയ ഒരു മിസ്റ്റേക്ക് കൂടെയാണ് പലരും ആയിട്ട് ബോണ്ട് ക്രീയേറ്റ് ചെയ്തു എന്നുള്ളത്. അതുകൊണ്ട് തന്നെ തങ്ങളുടെ നിലപാട് ചില കാര്യങ്ങളിൽ തുറന്ന് പറയാൻ അവര്ക് പറ്റാത്ത ഒരു സിറ്റുവേഷൻ ആണ്. തെറ്റ് കണ്ടാൽ പോലും ചിലപ്പോൾ അതിനെ എതിരെ ഓപ്പൺ ആയി നിന്ന് സംസാരിക്കാൻ പറ്റാതെ, ചില കാര്യങ്ങളിൽ സപ്പോർട്ട് ചെയ്യേണ്ട ഒരു അവസ്ഥ ആവും. ബിഗ്‌ബോസ് പോലെ ഒരു ഗെയിംൽ അനീഷിനെ പോലെ ഒരു സ്ട്രാറ്റെജി എടുക്കുന്നത് ആവും ബെറ്റർ എന്ന് തോനുന്നു.












Click it and Unblock the Notifications