'ബിഗ് ബോസിൽ അനുമോൾ കളിപ്പാവ, ആദില-നൂറ-ഷാനവാസ് ഗെയിം പ്ലാൻ ഇതാണ്'
മുൻ സീസണുകളിൽ നിന്നും വ്യത്യസ്തമായി ബിഗ് ബോസ് മലയാളം സീസൺ 7 ൽ വലിയ രീതിയിലുള്ള ഗ്രൂപ്പ് കളികൾ ഉണ്ടെന്നാണ് ആരാധകരുടെ ആക്ഷേപം. പലരും ഗ്രൂപ്പ് കളിച്ച് ബിഗ് ബോസ് ഷോയുടെ രസം കൊല്ലുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എന്തായാലും ഹൗസിൽ വിവിധ ഗ്രൂപ്പുകളുടെ ശത്രുസ്ഥാനത്ത് ഇപ്പോൾ നടി അനുമോളാണ്. അനുവിനെ അനുകൂലിക്കുന്ന മറ്റൊരു വിഭാഗം മറുവശത്തും കൂടി രൂപപ്പെട്ടതോടെ ഹൗസിലെ പോരിന് ഒരു കുറവുമില്ല.
നിലവിൽ ആദിലയും നൂറയും ശൈത്യയുമാണ് അനുവിനെ കൂടുതലായി പിന്തുണയ്ക്കുന്നത്. എന്നാൽ ഈ പിന്തുണയെ അധികം വിശ്വസിക്കേണ്ടെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. ഹൗസിൽ ഭൂരിഭാഗത്തെ എതിർത്ത് അനു കൂട്ട് കൂടിയിരിക്കുന്ന ഈ ന്യൂനപക്ഷം അനുവിന് തന്നെ വിനയാകുമെന്നാണ് ഒരു ആരാധകൻ പറയുന്നത്. ഇത് സംബന്ധിച്ച് ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ പങ്കിട്ടൊരു കുറിപ്പ് ഇങ്ങനെ

'ആദ്യ ആയി അനുമോളിനോട് അനുകമ്പ. ഭൂരിഭാഗത്തെ എതിർത് ഒറ്റപെടാൻ അനുമോൾ പിടിച്ച മൈനോറിറ്റി ആയിരുന്നു യഥാർത്ഥ സർപ്പങ്ങൾ. ഷാനവാസ് , ആദില നൂറ അനുവിനെ അവരുടെ ടൂൾ ആക്കി, കളി പാവ ആക്കി അവർ കളി തുടങ്ങി. ഇന്ന് ലാലേട്ടൻ അവസാനിപ്പിച്ച ഗ്രൂപ്പിസം ഈ മൂന്ന് സർപ്പങ്ങൾ(ആദില നൂറ ഷാനവാസ്) അനുവിനെ വെച്ച് തുടങ്ങി വെച്ചു.
ഹൗസിൽ ഗ്രൂപ്പിസം വേണ്ടത് ഈ മൂന്നു പേരുടെ ആവശ്യം ആണ്.എങ്കിലേ കുളം കലക്കി മീൻ പിടിക്കാൻ ഇവർക് പറ്റൂ. കിട്ടിയ ഗ്യാപ്പിൽ അനുമോളിന്റെ മുഖത്ത് നോക്കി കഴുതേ മര കഴുതേ ഇവിടെ ക്യൂട്ട്നെസ് വാരി വിതറൽ അല്ല എന്ന് ഷാനവാസും നിനക്ക് ബുദ്ധി ഇല്ലേ, നീ എല്ലാരുടെയും ചവിട്ട് കൊള്ളാൻ ആണോ വന്നതെന്ന് ആദില യും ചോദിച്ചപ്പോ അനു നു മറുപടി പോലും പറയാൻ പറ്റുന്നില്ല. അത്രേം അവർക്ക് വിധേയ ആയി അവൾ. ബിഗ് ബോസ് 7 ൽ ഞാൻ കുണു മോൾ എന്ന് വിളിച്ചു കളിയാക്കുന്ന അനുമോൾ ഇതല്ല,അവൾ ഒരു കാന്താരി ആയിരുന്നു', കുറിപ്പിൽ പറയുന്നു.
അതേസമയം അനുമോളെ അനുകൂലിച്ചുള്ള കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. അനുവും അനീഷും ചേർന്നാണ് ഇപ്പോൾ ബിഗ് ബോസ് ഹൗസ് കൊണ്ടുപോകുന്നത് എന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. 'അനുമോൾ പ്രതികരിക്കുന്നു, അതും ഒറ്റയ്ക്കു നിന്ന് കൊണ്ട്, അതിന്റെ പ്രത്യഘാതങ്ങൾ അഭിമുഖീകരിക്കാൻ റെഡി ആയി കൊണ്ട് തന്നെ . ആദ്യ ആഴ്ചയിൽ അത് അനീഷ് മാത്രം ആയിരുന്നു എങ്കിൽ, ഇപ്പോൾ അനുവും ഉണ്ട്.
ബാക്കി എല്ലാവരും ഗ്രൂപ്പും ഇമേജും ഗെയിം പ്ലാനും വെച്ച് മാത്രം കളിക്കുമ്പോൾ ഇവർ രണ്ടു പേരും മുന്നിൽ വരുന്ന പ്രശ്നങ്ങളിൽ , ന്യായം നോക്കി, അവക്ക് ബോധ്യപ്പെടുന്ന ന്യായം നോക്കി ഇടപെടുന്നു . അതിൽ അനു വൈരാഗ്യം വെച്ചാണ് കളിക്കുന്നത് എന്ന് പറയുന്നതിൽ വലിയ കഴമ്പില്ല. അങ്ങനെയാണെങ്കിൽ ശരത്തിനെതിരെ അവൾ തിരിയുമായിരുന്നില്ല. തന്നെ ആദ്യ ആഴ്ചയിൽ ഏറ്റവും ആക്രമിച്ച അനീഷിനെ ഒരിക്കലും സപ്പോർട്ട് ചെയ്യുമായിരുന്നില്ല .ജെസ്സിലിനെ ഒറ്റയ്ക്ക് എതിർക്കുന്നത് ബാക്കി ആ വീട്ടിലെ ആരും അവളെ പരസ്യമായി എതിർക്കാത്തതു കൊണ്ട് ആണ് . ലൈക് ഇറ്റ് ഓർ നോട്ട്, ഇപ്പോൾ ഈ ഷോ കൊണ്ട് പോകുന്നത് അനുവാണ്, കൂടെ അനീഷും', മറ്റൊരാൾ കുറിച്ചു.












Click it and Unblock the Notifications