അഖില്‍ മാരാർ പറഞ്ഞ ആ തന്ത്രമാണ് അനുമോള്‍ ഇപ്പോള്‍ പുറത്തെടുക്കുന്നത്: മോഹന്‍ലാല്‍ പറഞ്ഞാലും മാറ്റില്ല
ബിഗ് ബോസ് ഷോയില്‍ എല്ലാ താരങ്ങളും തങ്ങളുടേതായ ഒരു ഗെയിം പ്ലാന്‍ രൂപപ്പെടുത്തി എടുക്കാറുണ്ട്. ഇതിന്റെ ഭാഗമായി ശരിയും തെറ്റുമൊക്കെ സംഭവിക്കാം. മോഹന്‍ലാല്‍ വന്ന് കാര്യങ്ങള്‍ വിശദീകരിക്കുമ്പോഴാണ് പലർക്കും തങ്ങള്‍ ചെയ്ത് തെറ്റുകള്‍ മനസ്സിലാകുക പോലും ചെയ്യുക. ഇതോടെ മിക്കവരും തെറ്റുകള്‍ ഏറ്റുപറഞ്ഞ് ക്ഷമ ചോദിക്കാറുമുണ്ട്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു സമീപനമാണ് സീസണ്‍ 7 ലെ അനുമോള്‍ സ്വീകരിക്കുന്നത്.
ജിസേലും ആര്യനും പുതപ്പിന് അടിയില്‍ വെച്ച് ചുംമ്പിക്കുന്നത് താന്‍ കണ്ടെന്ന അനുമോളുടെ ആരോപണം ബിഗ് ബോസ് വീടിന് അകത്തും പുറത്തും ഒരുപോലെ ചൂട് പിടിപ്പിച്ചിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ വന്നപ്പോള്‍ അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ലെന്നാണ് ബിഗ് ബോസ് വ്യക്തമാക്കിയത്. മോഹന്‍ലാല്‍ അത് തറപ്പിച്ച് പറയുകയും ചെയ്തു. പക്ഷെ തന്റെ നിലപാടില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ് അനുമോള്‍. ഇക്കാര്യത്തില്‍ താരത്തെ പിന്തുണച്ചുകൊണ്ട് വിമർശിച്ചുകൊണ്ട് നിരവധി പ്രേക്ഷകരാണ് രംഗത്ത് വരുന്നത്.

'അനുമോൾ പറയുന്ന കാര്യത്തിൽ ഉറച്ച നിലപാടാണ്. ലാലേട്ടൻ എത്ര പറഞ്ഞിട്ടും , അവൾ കണ്ടതാണെന്ന വിശ്വാസം കൊണ്ടായിരിക്കാം ആ നിലപാട്. മറ്റുള്ളവരുടെ സപ്പോർട്ട് ഇല്ലാതെയും, വൈൽഡ് കാർഡ് പ്ലേറ്റ് മാറ്റിയിട്ടു പോലും അവൾക്കു മാറ്റം വന്നില്ല - പറഞ്ഞതിൽ ഉറച്ചു നില്കുന്നു. ബിഗ്‌ബോസും ലാലേട്ടനും അങ്ങനെ ഒന്നുമില്ലാ എന്ന് പറഞ്ഞത് ശരിയാണെങ്കിൽ, ഈ അത്ര വലിയ ഷോ മോശം ആകാൻ പറ്റുന്ന ആരോപണത്തിന് എന്തെ പണിഷ്മെന്റ് ഒന്നും കൊടുത്തില്ല' ഒരു പ്രേക്ഷകന്‍ കുറിക്കുന്നു.
ഇതിലും നിസാര കാര്യങ്ങൾക്കും അക്ബറിനും മസ്താനിക്കും ഒക്കെ പണിഷ്മെന്റ് കൊടുത്തല്ലോ. അതുപോലെ, എന്ത് കൊണ്ട് 'അങ്ങനെയൊന്നും നടന്നില്ല' എന്ന് തെളിയിക്കാന ചില സാധാ സ്റ്റേമെന്റ്സിന് അപ്പുറം ബിഗ്‌ബോസ്ന് പറ്റിയില്ല.അങ്ങനെ ഒന്നും നടന്നില്ല എങ്കിൽ കുറഞ്ഞത് അനുവിനെ കൊണ്ട് "സോറി"പോലും പറയിപ്പിച്ചില്ല. അനു ഒരു സോറി പറഞ്ഞതും ഇല്ല. അഖിൽ മരാർ പറഞ്ഞതുപോലെ, ബിഗ്‌ബോസിൽ നമ്മൾ പറയുന്നത് ശരിയെന്ന് വിശ്വാസമുണ്ടെങ്കിൽ അത് ഇനി ലാലേട്ടൻ അല്ല ആരു വന്ന ചോദിച്ചാലും അതിൽ ഉറച്ച് നിൽക്കണം. - എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
അതേസമയം ബിഗ് ബോസ് മലയാളം കഴിഞ്ഞു എല്ലാരും പുറത്ത് പോകുബോൾ ഉള്ള കരിയർ തന്നെ ഇല്ലാതെ ആകാൻ പോകുന്നത് അനുമോൾക്ക് ആണെന്നാണ് മറ്റൊരു പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്. ആ രീതിയിൽ ആണ് അനുബോൾ ഇത് വരെ ബിഗ് ബോസ് മലയാളം ഷോയില നടക്കാത്ത ഒരു സംഭവം കണ്ടു എന്നും അത് പോരാതെ അവിടെ അത് എങ്ങനെ നടന്നു എന്ന് സാമ്പിൾ കാണിച്ചു കൊടുത്തതും ലാലേട്ടൻ വന്നിട്ടു പോലും ഞാൻ കണ്ടു ലാലേട്ടാ.. എന്ന് പാറ പോലെ ഉറച്ചു നിന്നതും.
അത്രയും ക്യാമറ ഉണ്ടായിട്ടും ബിഗ് ബോസ് ക്രൂ തന്നെ ഉണ്ടായിട്ടും അനു മാത്രം അങ്ങനെ ഒരു സംഭവം കണ്ടു. ഈ വിഷയം അനുവിന്റെ പുറത്തെ തന്നെ ജീവിതം മാറ്റിമറിക്കും. അതു മാത്രം അല്ലാലോ.. വേറെ ഒരു കാര്യം കൂടെ ഉണ്ട്. അകത്ത് ഞാൻ എന്ത് തറ പണി കാണിച്ചാലും പുറത്ത് നിങ്ങൾ എനിക്ക് വേണ്ടി തറ പണി ചെയ്യണം എന്നത് പോലെയാണ് പിആർ സെറ്റ് ചെയ്തിരിക്കുന്നത്. ശക്തമായ പിആർ ടീം തന്നെയാണ് അനു സെറ്റ് ചെയ്തിരിക്കുന്നത്. എവിടെ ഒക്കെ ഈ വിഷയത്തില്‍ അനുവിന് എതിരായ കുറിപ്പുകള്‍ വരുന്നോ അവിടെയൊക്കെ ഈ പിആർ കയറി നിരങ്ങുകയാണെന്നും അദ്ദേഹം വിമർശിക്കുന്നു.












Click it and Unblock the Notifications