Get Updates
Get notified of breaking news, exclusive insights, and must-see stories!

അനുമോള്‍ നടത്തുന്നത് ചീപ്പ് ഗെയിം: ഒരാളുടെ മരണവും വേദനയും മുതലെടുത്ത് കളിക്കരുത്

ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ ബിഗ് ബോസ് മലയാളം സീസണ്‍ 7 ലെ ബന്ധവൈരികളായി മാറിയിരിക്കുകയാണ് ജിസേലും അനുമോളം. ഇരു മത്സരാർത്ഥികളും തമ്മില്‍ വാക്കുതർക്കവും കടന്ന ശാരീരികമായി ഏറ്റുമുട്ടുന്ന തരത്തിലേക്ക് വരെ കാര്യങ്ങള്‍ കടന്നുപോയി. ജിസേലിന് ഒപ്പം നില്‍ക്കുന്നതിന്റെ പേരില്‍ ആര്യനും അക്ബറും ശരത്തും റെനയും അടക്കമുള്ളവർക്കെതിരയും അനുവിന്റെ ഭാഗത്ത് നിന്നും വലിയ വിമർശനങ്ങള്‍ നേരിടേണ്ടി വരാറുണ്ട്.

ബിഗ് ബോസ് വീടിന് അകത്ത് ജിസേലും അനുവും പോരാടുമ്പോള്‍ പുറത്ത് ഇരുവരേയും ഇഷ്ടപ്പെടുന്ന ആരാധകർക്കിടയിലും പോര് രൂക്ഷമാണ്. ഊ പോരില്‍ അനുവിന്റെ പക്ഷത്ത് നില്‍ക്കുന്നവർ ചീപ്പ് ഗെയിം സ്ട്രാറ്റജികള്‍ പുറത്ത് എടുക്കുന്നുവെന്നാണ് ജിസേല്‍ ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. ഇതിന് ഏറ്റവും വലിയ ഉദാഹരണമായി ജിസേലിന്റെ വീട്ടില്‍ നടന്ന മരണത്തിന് ശേഷമുള്ള ചില കാര്യങ്ങളില്‍ അനു എടുത്ത നിലപാടും അത് പുറത്ത് അവരുടെ ആരാധകർ പ്രചരിപ്പിച്ച ശരിയല്ലെന്നുമാണ് ഒരു ജിസേല്‍ ആരാധിക ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെടുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

anu-mol-bigg-boss-

ബിഗ്ബോസിനകത്തും, പുറത്തും അനുമോളുടെ വക ചീപ്പ് ഗെയിം

ബിഗ് ബോസ് വീടിനകത്ത് അനുമോൾ നേരിട്ട് കളിക്കുന്നുവെങ്കിൽ, പുറത്ത് അവരുടെ പിആർ ടീം ഉപയോഗിച്ചാണ് കളി. ഇന്നലെ ജിസേലിന്റെ വല്യമ്മ മരിച്ച വാർത്ത എല്ലാവരും അറിഞ്ഞിട്ടുണ്ടാകും. ഈ ദുഃഖവാർത്ത കേട്ടിട്ടും ജിസേൽ ഒരു ദിവസം മുഴുവൻ കരഞ്ഞില്ലെന്നാണ് അനുമോളുടെ പിആർ ടീം കണ്ടെത്തിയ 'കുറ്റം'. വിഷമിക്കേണ്ട സമയത്ത് പോയി ചായ കുടിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തുവെന്നാണ് ആരോപണം.

ഇന്നലെ കൺഫഷൻ റൂമിൽ ജിസേൽ കരഞ്ഞത് നമ്മൾ എല്ലാവരും കണ്ടതാണ്. അപ്പോൾ ജിസേൽ പറഞ്ഞ ഒരു കാര്യം ശ്രദ്ധേയമാണ്: "എനിക്ക് പുറത്തിറങ്ങി എല്ലാവരുടെയും മുന്നിൽ കരഞ്ഞ് കാണിക്കേണ്ട." ഏകദേശം രണ്ട് മണിക്കൂർ ജിസേൽ കൺഫഷൻ റൂമിൽ ഇരുന്ന് കരഞ്ഞു. പിന്നീട് ആര്യൻ കൊണ്ടുവന്ന വെള്ളം ഉപയോഗിച്ച് മുഖം കഴുകിയാണ് അവർ പുറത്തേക്ക് വന്നത്. അതായത്, ജിസേൽ പറഞ്ഞതുപോലെ, എല്ലാവരുടെയും മുന്നിൽ വിഷമം പ്രകടിപ്പിച്ച് അനുതാപം നേടാൻ അവർക്ക് താല്പര്യമില്ല.

എന്നിട്ടും, ചിലർ ഈ സംഭവത്തെ വളച്ചൊടിച്ച്, ജിസേലിന് യാതൊരു വിഷമവും ഇല്ലെന്നും, കരഞ്ഞത് വെറും നാടകമാണെന്നും പറഞ്ഞു നടക്കുന്നു. എനിക്ക് ഇവരോട് ഒന്നേ പറയാനുള്ളൂ: "നിന്റെ കളി നേരുള്ള രീതിയിൽ കളിക്ക്. ഒരാളുടെ മരണവും, അതുമൂലമുള്ള വേദനയും ആയുധമാക്കി വിലകുറഞ്ഞ കളി കളിക്കാതെ."

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+