Get Updates
Get notified of breaking news, exclusive insights, and must-see stories!

അനുമോള്‍ ചിപ്സും മുറുക്കുമായി മുങ്ങി; സാബുമോന്‍ വെറും പ്രതിമ: എല്ലാം കുടെ ടാസ്ക് കുളമാക്കും

ബിഗ് ബോസ് ഷോയിലെ ക്ലാസിക് ടാസ്കുകളില്‍ ഒന്നാണ് ഹോട്ടല്‍ ടാസ്ക്. മുന്‍ സീസണുകളില്‍ എല്ലാം മത്സരാർത്ഥികളുടേയും ഗസ്റ്റായി വന്നവരുടേയും ഭാഗത്ത് നിന്നും മികച്ച രീതിയിലുള്ള പ്രകടനങ്ങള്‍ കാണാന്‍ സാധിച്ചിരുന്നെങ്കിലും ഇത്തവണ അതിന് നേർ വിപരീതമായ രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. ശോഭ വിശ്വനാഥും ഷിയാസ് കരീമുമാണ് ഇത്തവണ ഹോട്ടല്‍ ടാസ്കില്‍ അഥിതികളായി എത്തിയിരിക്കുന്നത്. എന്നാല്‍ അവരുടേയും പ്രകടനം പ്രതീക്ഷയ്ക്ക് ഒത്ത് ഉയർന്നില്ലെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

മത്സരാർത്ഥികളുടെ അച്ചടക്കമില്ലായ്മ, ടാസ്കിനോടുള്ള ഗൗരവമില്ലായ്മ, ഉത്തരവാദിത്തങ്ങളോടുള്ള അവഗണന എന്നിവ ഹോട്ടൽ ടാസ്കിനെ കുഴപ്പത്തിലാക്കി. ബിഗ് ബോസിന്റെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ പോലും മത്സരാർത്ഥികളെ ശരിയായ വഴിയിലേക്ക് തിരിച്ചെത്തിക്കാൻ പര്യാപ്തമായില്ലെന്നാണ് ഒരു പ്രേക്ഷകന്‍ കുറിക്കുന്നത്. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

bb-hotel-

ബിഗ് ബോസ് വീട്ടിലെ ഹോട്ടൽ ടാസ്ക്, മത്സരാർത്ഥികളുടെ അനുസരണക്കേടും ഉത്തരവാദിത്തമില്ലായ്മയും മൂലം പരാജയത്തിലേക്ക് നീങ്ങുകയാണ് ടാസ്കിന്റെ നിയമങ്ങൾ കൃത്യമായി പാലിക്കാതെ, ഓരോരുത്തർക്കും നൽകിയ ഡ്യൂട്ടികൾ അവഗണിച്ച്, മത്സരാർത്ഥികൾ ഗസ്റ്റുകളുടെ പിന്നാലെ നടക്കുകയോ അനാവശ്യ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയോ ചെയ്തു.

പ്രധാന പ്രശ്നങ്ങൾ

പ്രധാന ഷെഫിന്റെ അലസത: ബിന്നി, അടുക്കളയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട പ്രധാന ഷെഫിന്റെ റോൾ ഉപേക്ഷിച്ച്, ഗസ്റ്റുകളുടെ പിറകെ പോയി.

ആദിലയുടെ ശ്രദ്ധക്കുറവ്: ആദില, തന്റെ റോൾ മറന്ന്, നൂറയുമായി സൗഹൃദം സ്ഥാപിക്കാനും ശോഭയുടെ നിർദേശപ്രകാരം 'പ്രൊപ്പോസൽ' നടത്താനും ശ്രമിച്ചു. റോസ് നൽകി പ്രണയാഭിനയം കാഴ്ചവെച്ചു.

സബുമോന്റെ നിഷ്ക്രിയത: സബുമോൻ, ടാസ്കിന്റെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാതെ, 'പ്രതിമ'യെപ്പോലെ വീടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു.

ഷിയാസിന്റെ നിയമലംഘനം: ഗസ്റ്റായ ഷിയാസ്, ലക്ഷ്മിയോട് പുറത്തെ വിഷയങ്ങൾ (ഫേസ്ബുക്ക് പോസ്റ്റുകൾ) ചോദിച്ചു, ബിഗ് ബോസ് നിയമങ്ങൾ ലംഘിച്ചു.

അനുമോളുടെ ഇടപെടല്‍: ഹോട്ടൽ മാനേജർ അനുമോൾ, ഭക്ഷണം എത്തിയപ്പോൾ ചിപ്സും മുറുക്കും സ്വന്തമാക്കി മുങ്ങിക്കളഞ്ഞു.

കൂട്ടംകൂടൽ: മാനേജർ, അസിസ്റ്റന്റ് മാനേജർ, ഡോക്ടർ, ബാത്ത്റൂം ക്ലീനിംഗ് ടീം, റൂം അറ്റൻഡർമാർ എന്നിവർ ഡ്യൂട്ടികൾ മറന്ന് അടുക്കളയിൽ ഒത്തുകൂടി . ഗസ്റ്റുകളുടെ പിറകെ പോയി.

ബിഗ് ബോസിന്റെ ഇടപെടലുകൾ

മുന്നറിയിപ്പുകൾ: "ഈ ടാസ്ക് ഇങ്ങനെയല്ല ചെയ്യേണ്ടത്. എല്ലാവരും കൂട്ടം കൂടി നിൽക്കരുത്. ഓരോരുത്തർക്കും നൽകിയ ഡ്യൂട്ടി കൃത്യമായി ചെയ്താൽ മാത്രമേ സ്റ്റാർ പോയിന്റ് ലഭിക്കൂ," എന്ന് ബിഗ് ബോസ് ഒന്നിലധികം തവണ അനൌസ് ചെയ്യേണ്ടി വന്നു.

വീണ്ടും നിർദേശം: ഗതികെട്ട്, എല്ലാവരെയും ലിവിംഗ് റൂമിൽ വിളിച്ച് ഇരുത്തി ബിഗ് ബോസ് വ്യക്തമായ നിർദേശങ്ങൾ നൽകി: "ഇത് ഒരു ഹോട്ടൽ ടാസ്കാണ്. ടാസ്ക് ലെറ്ററിൽ നിർദേശങ്ങൾ വ്യക്തമാണ്. ഓരോരുത്തർക്കും നൽകിയ റോൾ കൃത്യമായി ചെയ്യണം. ഹോട്ടലിൽ ഗസ്റ്റുകൾ എങ്ങനെ പെരുമാറുന്നുവോ, അതുപോലെ വേണം. 'പ്രതിമ' എങ്ങനെ ഹോട്ടലിനുള്ളിൽ എത്തി?"

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+