അനുമോൾക്ക് താൻ പറഞ്ഞത് കള്ളമാണെന്ന് സമ്മതിക്കാനാകില്ല, പൊളിച്ചടുക്കാൻ ബിഗ്ബോസിനും സാധിക്കില്ല, കാരണം'
ജിസേലും ആര്യനും തമ്മിൽ ഉമ്മ വെയ്ക്കുന്നത് കണ്ടുവെന്ന അനുമോളുടെ ആരോപണത്തെ കഴിഞ്ഞ ദിവസം മോഹൻലാൽ ചോദ്യം ചെയ്തിരുന്നു. ഇങ്ങനെയൊക്കെ പറയാൻ നിങ്ങൾക്ക് നാണമില്ലേയെന്നും ഞങ്ങളൊന്നും കാണാത്ത കാര്യം അനുമോൾ എങ്ങനെ കണ്ടു എന്നുമായിരുന്നു മോഹൻലാൽ ചോദിച്ചത്. എന്നാൽ താൻ കണ്ടു എന്ന് പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണെന്നായിരുന്നു അനുവിന്റെ മറുപടി. ഇതോടെ അങ്ങനെയൊരു കാര്യം സത്യമാണെന്നതിനാലാണ് അനു തന്റെ വാദത്തിൽ ഉറച്ച് നിന്നത് എന്ന് വാദിക്കുകയാണ് അവരുടെ ഫാൻസ്. എന്നാൽ എന്തുകൊണ്ടാണ് അനുമോൾ തന്റെ വാദം കളളമാണെന്ന് സമ്മതിക്കാതിരുന്നതെന്ന് വിശദീകരിക്കുകയാണ് ഇപ്പോൾ ഒരു ബിഗ് ബോസ് ആരാധകൻ. കുറിപ്പിൽ പറയുന്നത് ഇങ്ങനെ
'ലാലേട്ടൻ എടുത്തിട്ട് കുടഞ്ഞിട്ടും, കണ്ട് എന്ന് പറഞ്ഞതിൽ ഉറച്ച് നിൽക്കുന്ന അനുമോൾ പറയുന്നത് സത്യമാണെന്ന് വാദിക്കുന്ന നാണമില്ലാത്ത അടിമകളോട് പറയാനുള്ളത്, അനുമോൾക്ക് ഇനി അങ്ങനെ പറയാനേ വഴിയുള്ളൂ. കണ്ടില്ലാ എന്ന് സമ്മതിച്ചാൽ നേരത്തേ ജിസേലിന് കൊടുത്ത വാക്ക് അനുസരിച്ച്, അനുമോൾ ഷോയിൽ നിന്നും ക്വിറ്റ് ചെയ്യണം എന്ന് ജിസേൽ പറയും. കൂടാതെ അനുമോളുടെ സകല ക്രെഡിബിലിറ്റിയും പോകും. പുറത്തെല്ലാം വൻ നെഗറ്റീവും ആകും.

അനുമോൾ കണ്ട കാര്യം എന്നാണ്, ഏത് സമയത്ത് ആണെന്ന് അനുമോൾക്ക് പോലും വ്യക്തമായ ഒരു ധാരണ ഇല്ലാത്തത് കൊണ്ട് അനുമോൾ പറയുന്ന കള്ളം പൊളിച്ചടുക്കാൻ ബിഗ്ബോസിന് പോലും സാധിക്കില്ല. കേവലം ഒരു മണിക്കൂർ മാത്രമുള്ള എപ്പിസോഡിൽ മൂന്നാല് ദിവസത്തെ പല മണിക്കൂറുകൾ ദൈർഘ്യമുള്ള വീഡിയോസ് മൊത്തം പ്ലേ ചെയ്ത് തെളിവ് നിരത്താൻ ബിഗ്ബോസിന് പറ്റില്ല. അല്ലെങ്കിൽ അനുമോൾ പറയണം, എന്ന്, ഏത് സമയത്ത് ആണ് കണ്ടത് എന്ന്. അത് പറഞാൽ, ആ സെക്കൻ്റിൽ ബിബി പൊളിക്കും അനുമോളുടെ കള്ളം. അത് പറയാൻ അനുമോൾക്ക് പറ്റില്ല. കാരണം അങ്ങനൊരു സംഭവം നടന്നിട്ടില്ല. നടക്കാത്ത സംഭവത്തിൻ്റെ വീഡിയോ തെളിവ് നിരത്താനും സാധിക്കില്ല.
ഇനി ജിസേലിനേയുെ ആര്യനെയും രക്ഷിക്കാൻ ബിബി കളിക്കുന്ന കളിയാണ് ഇത് എന്ന് വാദിക്കുന്നവരോട്. ബിബിക്ക് ഇവരെ രക്ഷിച്ചിട്ട് ഒന്നും നേടാനില്ല. ഇവർ തമ്മിൽ കിസ് ചെയ്തിട്ട് ഉണ്ടെങ്കിൽ അതും ബിഗ്ബോസിന് കണ്ടൻ്റ് ആണ്. കല്യാണം ഉറപ്പിച്ച ജാസ്മിനും, ഗബ്രിയും ചെയ്തത് കാണിക്കാമെങ്കിൽ ആണോ, സിംഗിൾസ് ആയ ജിസേലിം അര്യനും ചെയ്തത് കാണിക്കാൻ ബിബിക്ക് മടി? ഇതിലും വലുത് വരെ ബിബി ടെലികാസ്റ്റ് ചെയ്തിട്ടുണ്ട്. പക്ഷേ നടക്കാത്ത ഒരു കാര്യം നടന്നു എന്ന് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ച് contestants നെ അപമാനിക്കാൻ BB ഒരിക്കലും കൂട്ട് നിൽക്കില്ല.
തങ്ങൾ കിസ് ചെയ്തിട്ടില്ല എന്ന് പറയുന്ന ജിസേലും ആര്യനും കള്ളം പറഞ്ഞിട്ട് ഒന്നും നേടാനും ഇല്ല. കിസ് ചെയ്തിട്ട് ഉണ്ടെങ്കിൽ അവർക്ക് സമ്മതിക്കാനും ഒരു മടിയും ഇല്ല. അവർ രണ്ടുപേരും അത്രക്ക് ബോൾഡ് ആയ ആളുകൾ ആണ്. ഇത്ര വലിയ ഒരാരോപണം തനിക്ക് നേരെ ഉണ്ടായിട്ടും, അത് കാം ആയി നിന്ന് കേൾക്കുകയും, പിന്നീട് അനുമോളെ സമാധാനപരമായി ഉപദേശിക്കുകയും ചെയ്യുന്ന ജിസേലിനെ നമ്മൾ എല്ലാവരും കണ്ടതാണ്.
ഇനി യഥാർത്ഥ ഇഷ്യൂ ഇതൊന്നുമല്ല. അത് സദാചാരം ആണ്. ആര്യനും ജിസേലും കിസ് ചെയ്തു എന്നാരോപിച്ച് അനുമോൾ, മസ്താനി, ജിഷിൻ എന്നിവർ ചേർന്ന് നടത്തിയ ആൾക്കൂട്ട വിചാരണയും ഡെമോൺസ്ട്രേഷൻ നാടകവും വളരെ ചീപ്പ് ആയ, തരം താണ പ്രവൃത്തി ആണെന്ന് ലാലേട്ടനും, ലോകം മൊത്തം പറഞ്ഞിട്ടും, അതിൽ ജിഷിൻ ഒഴികെ ആരും തെറ്റ് സമ്മതിക്കുകയോ, മാപ്പ് പറയുകയോ ചെയ്തിട്ടില്ല എന്നതാണ്. അവർ കിസ് ചെയ്യുകയോ, ചെയ്യാതിരിക്കുകയോ ആവട്ടെ, ഡെമോൺസ്ട്രേഷൻ എന്ന പേരിൽ നടത്തിയ സദാചാര ആഘോഷം എതിർക്കപ്പെടേണ്ടത് തന്നെയാണ്. അതിന് അനുമോളും ഗ്യാങ്ങും മാപ്പ് പറഞ്ഞേ മതിയാകൂ', പോസ്റ്റിൽ പറഞ്ഞു.












Click it and Unblock the Notifications