'അനുമോളുടെ കള്ളങ്ങൾ ഓരോന്നായി പൊളിഞ്ഞു തുടങ്ങി, 67 ദിവസം ഇനി അങ്ങനെ നിൽക്കുമോ?'.
തങ്ങൾക്ക് പുറത്തുള്ള ഇമേജ് എന്താണെന്ന് അറിയാൻ ബിഗ് ബോസ് ഹൗസിലെ മത്സരാർത്ഥികൾക്ക് മുന്നിലുള്ള ഏക വഴി വൈൽഡ് കാർഡുകളാണ്. വൈൽഡ് കാർഡുകൾ തങ്ങളോട് എങ്ങനെ പെരുമാറുന്നു, പ്രതികരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് പുറത്ത് നെഗറ്റീവ് ആണോ പോസിറ്റീവ് ആണോയെന്ന കാര്യം മത്സരാർത്ഥികൾ തിരിച്ചറിയുന്നത്. സാധാരണ ഷോ പകുതിയാകുമ്പോഴാണ് വൈൽഡ് കാർഡുകൾ കയറാറുള്ളത്. എന്നാൽ ബിഗ് ബോസ് 7ൽ മൂന്നാഴ്ച കഴിയും മുൻപ് തന്നെ വൈൽഡ് കാർഡുകൾ എത്തി. അതും ഒന്നും രണ്ടുമല്ല, അഞ്ച് പേർ.
വൈൽഡ് കാർഡുകൾ വന്നപ്പോൾ ബിഗ് ബോസ് ആദ്യം നൽകിയ ടാസ്ക് ഓരോ മത്സരാർത്ഥിയേയും ബുദ്ധിയുടേയും ശക്തിയുടേയും സ്ക്രീൻ പ്രസൻസിന്റേയുമൊക്കെ അടിസ്ഥാനത്തിൽ വിലയിരുത്താനാണ്. ആ വിലയിരുത്തലിൽ മത്സരാർത്ഥികളിൽ ചിലർക്കെങ്കിലും പുറത്തെ പൾസിനെ കുറിച്ച് ചെറിയൊരു ധാരണ ലഭിച്ചിട്ടുണ്ട്. ആ ധാരണയുടെ അടിസ്ഥാനത്തിലാണ് ചിലർ ഗെയിം മുന്നോട്ട് കൊണ്ടുപോകുന്നത്. അത്തരത്തിലൊരാളാണ് നടി അനുമോൾ എന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. മത്സരാർത്ഥികളിൽ നിന്നും തനിക്ക് പോസിറ്റീവ് ആണോ കാര്യങ്ങൾ എന്ന് ചോദിച്ചറിഞ്ഞതോടെ അനുമോൾ ഗെയിം മാറ്റിക്കളിക്കുകയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഫേസ്ബുക്കിൽ ഒരു ആരാധകൻ ഇത് സംബന്ധിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം

' ശൈത്യ അക്ബർ ലേറ്റ് രാത്രി സംസാരം. ശൈത്യ : നെവിന് പുറത്തു നല്ല സപ്പോർട്ട് ഉണ്ടെന്ന് അനുമോൾക്ക് മനസിലായിട്ടുണ്ട് അതുകൊണ്ടാണ് അനു പ്രശ്നങ്ങൾ എല്ലാം തീർത്ത് നല്ല രീതിയിൽ നെവിനോട് നിൽക്കാൻ നോക്കുന്നത് . ഞാൻ ഇത് നെവിനോട് ചോദിച്ചപ്പോൾ അനുമോളെ മനസിലാക്കി തന്നെയാണ് നിൽക്കുന്നത് അനു ഇങ്ങോട്ട് ആണ് മിംഗിൾ ആകാൻ വരുന്നത് എന്ന് നെവിൻ പറഞ്ഞു.
വൈൽഡ് കാർഡസ് വന്നപ്പോൾ സ്ക്രീൻ സ്പേസ് കൂടുതൽ ഉള്ളതിൽ ഫസ്റ്റ് നെവിൻ പിന്നെ ജിസൽ തേർഡ് അനുമോൾ ആണ് കൊടുത്തത്. ഇതിൽ തന്നെ കാര്യങ്ങൾ മനസിലായിട്ടുണ്ട്.
ലക്ഷ്മി സെലക്റ്റീവ് ആയെ ആൾകാരോട് മിംഗിൾ ആകു.പുറത്തു നല്ല സപ്പോർട്ട് ഉള്ള ആൾക്കാരും ആയെ മിണ്ടൂ.
വൈൽഡ് കാർഡ് വന്നപ്പോൾ അനു ആംഗ്യ ഭാഷയിൽ പുറത്തു പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്ന് ചോദിച്ചു മനസിലാക്കി. പോസിറ്റീവ് ആണെന്ന് അറിഞ്ഞപ്പോൾ കരച്ചിൽ നാടകം നിർത്തി. അനുമോൾ ന്റെ കള്ളത്തരങ്ങൾ ഓരോന്ന് ആയി പൊളിഞ്ഞു തുടങ്ങി.
എന്നെ ഒറ്റപെടുത്തുന്നുന്ന് പറഞ്ഞ് കരഞ്ഞു നടന്ന ആൾ ഇനി ഉള്ള 67 days കരയാതെ നിക്കുമോ. 33 ദിവസം ആയതേ ഉളൂ. വിന്നറിലേക്ക് എത്താൻ ഇനിയും ദിവസങ്ങൾ ഏറെ ആണ്. നെവിൻ കണ്ടും അറിഞ്ഞും നിൽക്കുന്ന ആളാണ്. ആരെ വിശ്വസിച്ചാലും ആ ഹൗസിൽ അനുമോളെ നെവിൻ വിശ്വസിക്കില്ല. അതുകൊണ്ട് തന്നെ നെവിനും ആയി ചേർന്ന് പോസിറ്റീവ് ആകാൻ അനുമോൾക് പറ്റില്ല', പോസ്റ്റിൽ പറഞ്ഞു.
അതേസമയം അനുമോൾ എത്ര നെഗറ്റീവ് കോൺടെന്റ് കൊടുത്താലും ആളുകൾ പിന്തുണയ്ക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിക്കുന്നത് അക്ബറും അപ്പാനി ശരത്തുമാണെന്നാണ് ചില ബിഗ് ബോസ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. അക്ബർ പാട്ടും അന്നൗൺസ്‌മെന്റും വഴി ചൊറിയൽ ആണെങ്കിൽ സ്വയം അഖിൽ മാരാർ എന്ന് വിചാരിക്കുന്ന അപ്പാനി വായിൽ തോന്നിയ ചീത്ത വിളിച്ച് സ്വന്തം കുഴി തോണ്ടുന്നു .ഒരു ബോധവുമില്ലാത്ത വൈൽഡ് കാർഡ്സ് വന്നു പൊറത്തെ വിവരങ്ങൾ ചോർത്തിയിട്ടും ഈ മണ്ടന്മാർ പിന്നേം തെങ്ങിൽ തന്നെ', എന്നാണ് ഒരു ആരാധകൻ പരിഹസിച്ചത്.












Click it and Unblock the Notifications