Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസിൽ അനുമോൾക്ക് അക്കാര്യത്തിൽ തെറ്റി..എന്തിനാണ് വൈര്യം? ജിസേൽ മറികടന്നത് ഇങ്ങനെ'

ബിഗ് ബോസ് മലയാളം സീസൺ 7 ൽ അനുമോൾ-ജിസേൽ പോര് മുറുകുകയാണ്. തുടക്കം മുതൽ അനുവും ജിസേലും തമ്മിൽ ലിപ്സ്റ്റിക്കിനെ ചൊല്ലിയായിരുന്നു തർക്കം. മേക്കപ്പ് സാധനങ്ങൾ ഉപയോഗിക്കരുതെന്ന് ബിഗ് ബോസ് നിർദേശിച്ചിട്ടും ജിസേൽ ഉപയോഗിച്ചുവെന്നാണ് അനുമോൾ ആരോപിച്ചത്. ബിഗ് ബോസ് അറിയാതെ ജിസേൽ ഇത് ചെയ്യുന്നുണ്ടെന്ന് തെളിയിക്കാൻ അനുമോൾ ഇറങ്ങിയതോടെ അതൊരു പോരിൽ കലാശിച്ചു.

പിന്നീട് ചെറുതും വലുതുമായ പല തർക്കങ്ങളും ഇരുവരും തമ്മിൽ ഉണ്ടായിരുന്നു. ഏറ്റവും ഒടുവിലായി ആര്യനും ജിസേലും തമ്മിൽ പുതപ്പിനുള്ളിൽ വെച്ച് ഉമ്മ കൊടുത്തു എന്ന അനുമോളുടെ ആരോപണമാണ് അടിയിൽ അവസാനിച്ചത്. അതേസമയം ഇപ്പോഴിതാ അനുമോൾ ജിസേലിനെ ടാർഗറ്റ് ചെയ്യുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഒരു വിഭാഗം ആരാധകർ. ഇത് സംബന്ധിച്ച് ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ പങ്കുവെച്ച ഒരു കുറിപ്പ് ഇങ്ങനെ

'എന്തിനാണ് അനുമോൾക്ക് ജിസേലിനോട് ഇത്ര വൈര്യം ബിഗ്ബോസിൽ വന്ന അന്നു മുതൽ അനുമോൾ ജിസേലിന് പുറകേ നടന്ന് ബുള്ളി ചെയ്യുന്നു. ആദ്യം ലാലേട്ടൻ ഇതൊരു തമാശ പോലെ എടുത്തിട്ട് അനുമോളെ സിഐഡി എന്നൊക്കെ വിളിച്ച് കോമഡി ആക്കി വിട്ടു. എന്നാൽ പിന്നീട് അനുമോൾ ജിസേലിനോട് ഒബ്സെസ്ഡ് ആയി ജിസേൽ എന്ത് ചെയ്താലും തെറ്റ് എന്ന രീതിയിൽ മെന്റൽ ടോർച്ചറിങ്ങ് തുടങ്ങി. അതൊരു ശല്യം ആയപ്പോഴും ജിസേൽ തിരിച്ച് ഒന്നും ചെയ്യാനോ, പറയാനോ, പോയില്ല.

anumolgisele2

ഇടയ്ക്ക് അഭി, ഒനീൽ, ഷാനവാസ് എന്നിവർ ഇവർ തമ്മിലുള്ള പ്രശ്നം തീർക്കാൻ ശ്രമം നടത്തിയിരുന്നു. അന്ന് എന്ത് ഇഷ്യൂ ഉണ്ടെങ്കിലും സംസാരിച്ച് തീർക്കാം എന്ന് ജിസേൽഒകെ ആയിരുന്നു. എന്നാൽ അനു അതിന് സമ്മതിച്ചില്ല. ജിസേലിന് പുറത്തിറങ്ങിട്ട് പണി കൊടുക്കും, കൊല്ലും, എന്നൊക്കെയാണ് അനുവിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായ വാക്കുകൾ.

കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിൽ ലാലേട്ടൻ വന്നപ്പോൾ ഇവരുടെ പ്രശ്നം തീർക്കാൻ രണ്ടുപേരെയും ഒരുമിച്ച് ജയിലിലേക്ക് നോമിനേറ്റ് ചെയ്തു. ജയിലിൽ വെച്ച് പ്രശ്നങ്ങൾ പറഞ്ഞ് തീർക്കണം എന്ന് ടാസ്കും കൊടുത്തു.ജയിലിൽ ജിസേൽ പോയത് അനുമോൾക്ക് കൊടുക്കാൻ സമ്മാനമായി ഒരു ലിപ്സ്റ്റിക്കും ആയി ആണ്. ഒരു ലിപ്സ്റ്റിക്കിലൂടെ തുടങ്ങിയ പ്രശ്നം ലിപ്സ്റ്റിക്കിലൂടെ തീർക്കാൻ.

ജയിലിൽ വെച്ച് ജിസേലും അനുമോളും എല്ലാം പറഞ്ഞ് തീർത്ത് കെട്ടിപ്പിടിച്ച് സന്തോഷമായി പിരിഞ്ഞത് ആണ്. അതിന് ശേഷമാണ് ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും മോശം എപ്പിസോഡ് നടക്കുന്നത്. അനുമോളും, മസ്താനിയും, ജിഷിനും ചേർന്ന് ജിസേലിനും ആര്യനും എതിരെ നടത്തിയ ആരോപണങ്ങൾ തെളിയിക്കാൻ എന്ന വ്യാജേന എല്ലാവരെയും വിളിച്ചുകൂട്ടി നടത്തിയ ആൾക്കൂട്ട വിചാരണ ബിബി ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സംഭവം ആണ്.

ഈ ലോകം മൊത്തം കാണുന്ന ഒരു ഷോയിൽ ജിസേൽ എന്ന സ്ത്രീയെ ക്യാരക്ടർ അസാസിനേഷൻ ചെയ്ത് ഇമോഷണലി തകർക്കാം എന്ന് കരുതിയ അനുമോൾക്ക് പക്ഷേ തെറ്റി. ജിസേൽ വളരെ സ്ട്രോങ് ആയി നിന്നു. താൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് വാദിച്ചു. എന്നിട്ടും കലി തീരാതെ, ഡെമോ എന്ന പേരിൽ കാണിച്ച തെണ്ടിത്തരം വേറെതെങ്കിലും പെണ്ണിനെതിരെ ആണ് നടന്നിരുന്നത് എങ്കിലും പുറത്ത് വരെ ലെവലിൽ ഇഷ്യൂ ആയേനെ. എന്നാൽ അത് ജിസേലിനെതിരെ ആയത് കൊണ്ടും, അനുമോളുടെ പിആർ ഇടപെടലുകൾ കൊണ്ടും, പലരും മൗനം പാലിക്കുകയും, അനുമോൾക്ക് സപ്പോർട്ട് കൊടുക്കുകയും ചെയ്യുന്നു. പക്ഷേ അപ്പോഴും, ലോക വിവരമുള്ള, ചിന്തിക്കുന്ന, സാധാരണക്കാരായ ഓഡിയൻസ് ജിസേലിനെ സപ്പോർട്ട് ചെയ്യുക തന്നെ ചെയ്യും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+