'ആര്യന്റെ ബെഡിൽ റെന കിടന്നിട്ടല്ലേയെന്ന്, അന്ന് അത് മുക്കി ബിഗ് ബോസ് അവരെ കുറ്റക്കാരിയാക്കി'
ആര്യനും റെനയും തമ്മിലുള്ള പ്രശ്നം ബിഗ് ബോസ് ഹൗസിനകത്തും പുറത്തും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. തന്റെ മുകളിൽ കയറി ആര്യൻ കിടന്നത് തന്നെ അസ്വസ്ഥയാക്കി എന്നാണ് റെന ആരോപിച്ചത്. എന്നാൽ ആര്യനെ പിന്തുണയ്ക്കുന്നവരുടെ വാദം റെന ആര്യന്റെ കട്ടിലിൽ കയറി കിടന്നത് കൊണ്ടാണെന്നാണ്. ഇത്തരം വാദങ്ങളെ രൂക്ഷമായി വിമർശിക്കുകയാണ് ഒരു വിഭാഗം ബിഗ് ബോസ് ആരാധകർ. ഇത് സംബന്ധിച്ച് ഒരു ആരാധകൻ കുറിച്ചത് ഇങ്ങനെ
'ഒരു പെണ്ണിൻ്റെ മേലെ കിടക്കാൻ പോയിട്ട് അവൾ അൺകംഫർട്ടബിൾ ആയേന്ന് പറഞ്ഞപ്പോൾ സോറി പറയുന്നതിന് പകരം അവളോട് ഞാൻ ക്ഷമിച്ചു എന്ന് പറഞ്ഞു പട്ടി ഷോ കാണിക്കുന്ന, സ്ത്രീകളെ റെസ്‌പെക്റ്റ് ചെയാത്ത ഒരുത്തനെ ന്യരീകരിക്കാൻ പാവാട ഫാൻസ് പറയുന്ന ന്യായീകരണം കേട്ടോ ?അവള് ആര്യൻ്റെ ബെഡിൽ കിടനിട്ടല്ലേയെന്ന്. ഇത് ഒരു സ്ത്രീ ആക്രമിക്കപ്പെട്ടു എന്ന് പറയുമ്പോൾ അവളുടെ ഡ്രസ്സ് കാരണം ആണ് അവളുടെ സ്വഭാവം കാരണം ആണ് എന്ന് പറയുന്നതും എന്ത് വ്യത്യാസം ആണ് ഉള്ളത് ?

ഇത്രയും വൃത്തികെട്ട മനോഭാവം ഉള്ളവർക്ക് അല്ലാതെ ആർക്കാണ് ആര്യനെ സപ്പോർട്ട് ചെയാൻ സാധിക്കുക ? ആര്യാനും ജിസേലും ഒരുമിച്ച് ബെഡിൽ കിടന്നു കാണിച്ചത് നാട്ടുകാർ മുഴുവൻ കണ്ടതാണ്, അത് മുക്കി ആര്യനേയും ജിസേലിനേയും സംരക്ഷിച്ച് അനു മോളെ കുറ്റക്കാരി ആക്കുകയാണ് ബിഗ് ബോസ് ചെയ്തത്.
തുടർച്ചയായി ആര്യൻറെ ആറ്റിറ്റ്യൂഡിൽ നിന്ന് തന്നെ വളരെ ക്ലിയർ ആണ്, ഒരു വൃത്തികെട്ട മൈൻഡ് വെച്ചാണ് ആര്യൻ അവിടെ പലരെയും കാണുന്നത് എന്ന്. പലപ്പോഴും ഡബിൾ മീനിംഗിൽ സംസാരിക്കുന്ന ആളാണ് ആര്യൻ എന്ന് അവിടെ ഉള്ള സ്ത്രീ മത്സരാർത്ഥികൾ ഇന്നത്തെ ലൈവിൽ പറഞ്ഞിട്ടുള്ളതാണ്.
ബിന്നിയും അനുമോളും എല്ലാം ഇത് വ്യക്തമായി തന്നെ ഇന്നത്തെ എപ്പിസോഡിൽ ചർച്ചചെയ്യുന്നുണ്ട്. കൊച്ചിയിലെ വളരെ അടുത്ത ബന്ധമുള്ള ആര്യൻ ആണ് ഇപ്പോൾ കാണിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഒരുപക്ഷേ എന്ത് കാണിച്ചാലും തൻറെ പുറത്തുള്ള സെലിബ്രേറ്റ് കോൺടാക്ട് തന്നെ രക്ഷിച്ചോളുമെന്ന് വിചാരിക്കുന്നുണ്ടാകും', പോസ്റ്റിൽ പറഞ്ഞു.
മറ്റൊരു പ്രതികരണം ഇങ്ങനെ-'മസ്താനി-ഓനീൽ പ്രശ്നത്തിൽ ഇടപെട്ട് അത് കൂടുതൽ വഷളാക്കിയ ലക്ഷ്മി തന്റെ തെറ്റ് മനസ്സിലാക്കി പൊതുമാപ്പ് പറയാൻ ഒരവസരം ചോദിച്ചപ്പോൾ അത് അനുവദിക്കാതിരുന്ന ക്യാപ്റ്റനും മറ്റ് ഹൗസ്മേറ്റ്സും കൂടി ആര്യൻ-റെന ഇഷ്യൂയിൽ രണ്ടുപേർക്കും എല്ലാരോടും ക്ലാരിഫിക്കേഷൻ നടത്താൻ ആവശ്യത്തിന് സ്പേസ് കൊടുക്കുന്നു. ആര്യനെക്കൊണ്ട് മാപ്പ് പറയിപ്പിക്കാൻ ശ്രമിക്കുന്നു, കുറേപേര് ആര്യനെ സപ്പോർട്ട് ചെയ്ത് വാദിക്കുന്നു, പ്രശ്നം സോൾവ് ചെയ്യിക്കാൻ മുൻകൈ എടുക്കുന്നു. അതേസമയം ആര്യനെ എതിർത്തു സംസാരിക്കുന്ന ബിന്നിയോടും അനീഷിനോടും കയർക്കുന്നു. ഇതിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത് സ്വന്തം ഗ്രൂപ്പിലോ ഫേവറൈറ്റ്സുകളുടെ ഇടയിലോ ഒരു പ്രശ്നം ഉണ്ടായാൽ അത് വേഗം പരിഹരിക്കും, എതിർ ചേരിയിൽ ഉള്ളവരുടെ പ്രശ്നങ്ങൾ ആണെങ്കിൽ അവർക്ക് പറയാനുള്ളത് കേൾക്കാൻ പോലും സാവകാശം കൊടുക്കാതെ ഊതി കത്തിക്കും...വീട്ടിൽ ഉണ്ടാകുന്ന ഓരോ വിഷയങ്ങളും എടുത്തുനോക്കിയാൽ അറിയാം ഓരോ ഗ്രൂപ്പ്കളുടെടേം ഡബിൽ സ്റ്റാൻഡ് ഫേവററ്റിസം ഗ്രൂപ്പിസം സെലക്റ്റീവ് പ്രതികരണം ഒക്കെ . (ഈ വിഷയത്തിൽ വ്യക്തിപരമായി ഒരഭിപ്രായം പറയുകയാണെങ്കിൽ ആര്യന്റെ ബിഹേവിയർ അല്പം ഓവർ ആയിപോയി എങ്കിലും അവന്റെ ഇന്റെൻഷൻ റോങ്ങ് അല്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത് പക്ഷെ ഇങ്ങനൊരു ഇഷ്യൂ ഉണ്ടായതിന്റെ മെയിൻ കാരണം റെനയുടെ തമാശകളി അൽപം കൂടിപോയത്കൊണ്ട് തന്നെയാണ്.)', പോസ്റ്റിൽ പറഞ്ഞു.












Click it and Unblock the Notifications