'ബിഗ് ബോസ് അനുമോൾക്ക് കൊടുത്ത പണി; ഇനിയെങ്കിലും അപ്പാനി ശരത്തൊക്കെ ഇതൊക്കെ മനസിലാക്കണം'
ബിഗ് ബോസ് മലയാളത്തിൽ വിജയിക്കാൻ മത്സരാർത്ഥികളിൽ പലരും ഇറക്കുന്ന തന്ത്രങ്ങളിലൊന്നാണ് ഒറ്റപ്പെടൽ. ഇതിലൂടെ പ്രേക്ഷക പിന്തുണ നേടുകയെന്നതാണ് ലക്ഷ്യം. രജിത് കുമാറിന്റെ സീസൺ മുതലാണ് ഈ തന്ത്രം പരീക്ഷിച്ച് തുടങ്ങിയത്. രജിത്തിന്റെ ആ തന്ത്രം അന്ന് ആരാധകരെ കാര്യമായി സ്വാധീനിച്ചിരുന്നു. പിന്നീട് ഒറ്റപ്പെടൽ തന്ത്രം ഇറക്കിയ ആൾ റോബിൻ രാധാകൃഷ്നായിരുന്നു. ഇക്കുറി അത്തരത്തിലൊരു സ്ട്രാറ്റജിയും അനുവദിക്കില്ലെന്ന് ബിഗ് ബോസ് വ്യക്തമാക്കിയെങ്കിൽ അനീഷ് എന്ന കോമണർ മത്സരാർത്ഥി തുടക്കം മുതൽ പയറ്റുന്നത് ഇതേ ഗെയിം ആണ്. ഇപ്പോഴിതാ അനുമോളും സമാനരീതിയിലുള്ള ഒറ്റപ്പെടൽ സ്ട്രാറ്റജിയാണ് പയറ്റുന്നതെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. ഇത് മനസിലാക്കാതെയാണ് പല മത്സരാർത്ഥികളും ഇപ്പോൾ അനുവിനോട് ഇടപെടുന്നതെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. ഇത് സംബന്ധിച്ച് ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ പങ്കുവെച്ച ഒരു കുറിപ്പ് ഇങ്ങനെ
'ഇന്ന് ബിഗ്‌ബോസ് അനുമോളെ പുകഴ്ത്തിയതല്ല ഇത് അനുമോൾക്ക് ഉള്ള പണി ആണ്. പായസം വെക്കാൻ ഒക്കെ പറഞ്ഞു ജനങ്ങൾ തിരഞ്ഞെടുത്തത് അനുവിനെ എന്ന് അന്നൗൻസ് ചെയ്തു... അനുവിന്റെ സപ്പോർട്ട് എല്ലാവരേം അറിയിക്കാൻ ഉള്ള ഒരു നീക്കം ആണിത്. ശ്രമിച്ചാൽ ഈ കൂട്ടമായി ഉള്ള ആക്രമണവും അനാവശ്യ ചൊറിയും പാവയെ വരെ അറ്റാക്ക് ചെയ്ത് കണ്ടന്റ് കൊടുക്കൽ ഒക്കെ മാറ്റി ബുദ്ധിപരമായി അനീഷിനെ നേരിട്ട പോലെ അനുവിനെ കൈകാര്യം ചെയ്താൽ വരും ദിവസങ്ങളിൽ ഒരു ചീപ്പ് ഗെയിം കളിച്ചു എങ്ങനേലും സ്‌ക്രീനിൽ വരണമെന്ന് കരുതി നടക്കുന്ന ഒരു ആളേ നൈസ് ആയി ഒതുക്കി വിടാൻ പറ്റും. ഇനിയെങ്കിലും പൊട്ടൻ അപ്പാനി ഒക്കെ ഒന്ന് ചിന്തിച്ചാൽ മതി ആയിരുന്നു.

അനു കാണിച്ച ഓരോ കാര്യങ്ങൾക്കും പ്രേക്ഷക സപ്പോർട്ട് ഉണ്ട് പക്ഷെ അത് ഹാന്റിൽ ചെയ്യേണ്ട രീതിയിൽ ഹാന്റിൽ ചെയ്യാതെ കൊറെ തെറി വിളിച്ച് അലച്ച് കൂവിയാൽ ആൾകാർ ഒറ്റ തിരിക്കുന്നുവെന്ന് കരുതും. ഏറ്റവും വല്യ സ്ട്രാറ്റജിയാണ് ഒറ്റപ്പെടൽ. അതിന് വളം വെച്ച് കൊടുക്കുന്ന മത്സരാർത്ഥി ഉണ്ടാകുമ്പോ അവർക്ക് ഭീകര സപ്പോർട്ട് ഉയർന്നു വരും. പുറത്ത് വൻ ജനക്കൂട്ടം സ്വീകരിച്ച ആൾക്കാരെ ശ്രദ്ധിക്കൂ, റോബിൻ, രജിത് ഇവർ രണ്ട് പേരും ഒറ്റപ്പെട്ട് ഗെയിം കളിച്ചവർ ആണ്. ഇവർക്ക് കിട്ടിയ അത്ര ഭീകര സപ്പോർട്ട് മറ്റൊരു വിന്നർ ആയവർക്ക് പോലും കിട്ടിയിട്ടില്ല. ബികോസ് അവരുടെ സ്ട്രാറ്റജി വേറെ ആയിരുന്നു ഫെയിം ആണ് അവരുടെ ലക്ഷ്യം.
അനുവും അങ്ങെനെ തന്നെയാ നിക്കുന്നെ പാതിക്ക് വെച്ച് ക്വിറ്റ് ചെയ്യണ്ടി വന്നാലും ഉള്ള സമയം കൊണ്ട് ഒരു റാണി ആകണമെന്ന് അല്ലാതെ അവൾക്ക് കാശിനു വേണ്ടി മാത്രം അവിടെ നിക്കണ്ട കാര്യം ഇല്ല. അനീഷ് ആദ്യം പയറ്റി നോക്കി അത് അകത്ത് ഉള്ളവർ മനസിലാക്കി വെടക്ക് ആക്കി തനിക്ക് ആക്കുകയെന്നൊരു കളി അനുവും തുടങ്ങി, പക്ഷെ ആ കുഴിയിൽ ഇവന്മാർ വീണു. വൈൽഡ് കാർഡിനെ ഇറക്കി സൂചന വരെ കൊടുത്തു എല്ലാത്തിനും. എന്നിട്ടും വിശ്വാസം ആയില്ല. ബിഗ് ബോസ് വരെ ഇപ്പോൾ സൂചന കൊടുത്തേക്കുവാണ്. ജംഗ്ഷൻ അമ്മാവമ്മാരെ പോലെ കൂടിയിരുന്നു ഗ്രൂപ്പ് കളിക്കാതെ ഇനി എങ്കിലും ഇന്റിവിജ്വൽ ആയി നിക്കാൻ', പോസ്റ്റിൽ പറഞ്ഞു.












Click it and Unblock the Notifications