Get Updates
Get notified of breaking news, exclusive insights, and must-see stories!

'അനുമോൾ പ്രോ ബാലമാണി, ബിഗ് ബോസിലെ അട്ടർ ഫേക്ക് ഈ മത്സരാർത്ഥി, കിളി പോയ താരം ഇതാ'

ബിഗ് ബോസ് മലയാളം സീസൺ 7 മൂന്നാം ആഴ്ചയിലേക്ക് എത്തിക്കുമ്പോൾ 15 പേരാണ് ഹൗസിൽ ഉള്ളത്. മുൻ സീസണുകളിൽ നിന്നും വ്യത്യസ്തമായി ആര് ഇത്തവണ കപ്പടിക്കുമെന്ന് നേരത്തേ തന്നെ പ്രവചിക്കാൻ പറ്റാത്ത വിധം സാഹചര്യങ്ങളും മത്സരാർത്ഥികളുമാണ് ഹൗസിലുള്ളതെന്നാണ് ആരാധകരിൽ പലരും അഭിപ്രായപ്പെടുന്നത്. ചിലർ ആവശ്യത്തിനും അനാവശ്യത്തിനും ഇടപെട്ട് ബഹളങ്ങൾ തീർക്കുമ്പോൾ മറ്റ് ചിലർ ഹൗസിൽ ഉണ്ടോയെന്ന സംശയം പോലും സൃഷ്ടിക്കുന്നുവെന്ന അഭിപ്രായങ്ങളും ഉണ്ട്. ഇതുവരെയുള്ള മത്സരാർത്ഥികളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മത്സരാർത്ഥികളെ വിലയിരുത്തിക്കൊണ്ടുള്ള ഒരു ബിഗ് ബോസ് ആരാധകന്റെ കുറിപ്പ് ഇങ്ങനെ

'ഇത്രയും ദിവസത്തിൽ നിന്നും മത്സരാർത്ഥികളെ വിലയിരുത്തിയത്

1.അനു മോൾ - കരച്ചിലും ഒറ്റപ്പെടലും സ്ട്രാറ്റജി, അല്ലെങ്കിൽ അനുമോൾ ഒരു മണ്ടി ആണ് ബാലാമണി പ്രൊ. ഈസിയായി ട്രിഗ്ഗർ ആവും. ടാസ്ക് ചെയ്യാനോ മറ്റ് എടുത്തു പറയത്തക്ക ടാലെന്റോ ഒന്നുമില്ലാത്ത അനുവിന് ചുറ്റും മറ്റുള്ളവർ കറങ്ങുന്നുണ്ടെങ്കിൽ അത് അനുവിന്റെ കഴിവാണ്, മറ്റുള്ളവരുടെ കഴിവ് കേടും.

biggbossnews-

2.ജിസേൽ- പക്കാ പ്രൊഫഷണൽ. അവർ അവിടെ നന്നായി അഭിനയിച്ച് നിൽക്കുന്നു. മേക്കപ്പ് അവരുടെ വീക്നെസ് ആണ്. അതല്ലാതെ അവരെ ട്രിഗ്ഗർ ആക്കാൻ പറ്റില്ല. പ്യുവർ സോളോ ഹ്യുമാനിറ്റിയോ ഒന്നുമല്ല ജിസൽ. ഈ ഷോ എങ്ങനെ ഔട്ട് പോകുന്നു എന്ന് ഏറ്റവും കൺസേൺ ജിസലിന് ആയിരിക്കും.

3.അക്ബർ- ഈസി ആയി ഈ സീസൺ വിന്നർ ആവാൻ ഉള്ള ടാലെന്റ്റ് ഉള്ള ആൾ. വായിലെ നാക്ക്, ലാംഗ്വേജ്, ഗ്രൂപ്പ്‌ കളി എല്ലാം കൊണ്ട് പറ്റെ പോയ്‌.

4.അപ്പാനി- തുടക്കം മുതൽ ഒരേ വെറുപ്പിക്കൽ ചെയ്യുന്നു. ലാസ്റ്റ് സീസൺ ഗബ്രിയെ പോലെ ഒരു തരത്തിലും ഓഡിയൻസുമായി കണക്ഷൻ ഇല്ല.

5.ഷാനവാസ്‌- പുറത്തു വൻ ഫാൻബേസ് ഉണ്ട്. അതിനുള്ളതൊന്നും പുള്ളി കാണിക്കുന്നില്ല. അക്ബർ ആണ് മെയിൻ ശത്രു. ശത്രുവിന്റെ ശത്രു മിത്രം എന്ന ലൈനിൽ അക്ബർ ഗാങ്ങിന് എതിരെ നിൽക്കുന്ന ആരുമായും കൂട്ട് കൂടും. ഫുൾ പ്ലാനിങ്

6.ആര്യൻ- ധൈര്യം / ത്യാഗം ടാസ്ക് മുതൽ കിളിയും കിളിക്കൂടും പോയ്‌. ഇപ്പോൾ എന്താണ് കാണിക്കുന്നത് എന്ന് ഒരു പിടിയുമില്ല. വൻ പതനം

7.റെന- വെറുപ്പിക്കൽ അതിന്റെ ഏറ്റവും പീക്ക്. ഗ്രൂപ്പിൽ അല്ലായിരുന്നെങ്കിൽ ഈസി ആയി എല്ലാവരും ടാർഗറ്റ് ചെയ്തു പുറത്താക്കിയേനെ.

8.അനീഷ്- ഗെയിം പഠിച്ചു വന്നിരിക്കുന്നു. മണ്ടൻമാർ ഉള്ള ഈ സീസണിൽ വന്നത് രക്ഷയായി. ഈ ഷോയിൽ ഉള്ള ടാലെന്റ്റ് വെച്ച് എങ്ങനെ നിൽക്കണം എന്നറിയാം.

9.ബിന്നി- അട്ടർ ഫേക്ക്. ഇത് വരെ എക്സ്പോസ് ആയിട്ടില്ല. ഗ്രൂപ്പിനുള്ളിൽ ഒളിച്ചിരിക്കുന്നു

10.ശൈത്യ - എത്ര സ്റ്റാൻഡ് ഉണ്ടെന്ന് ഒരു പിടീമില്ല. അനാവശ്യ വള്ളി പിടിക്കാറില്ല. പുറത്തെ ഇമേജ്നെ പറ്റി കോൺഷ്യസ് ആണ്.

11.നെവിൻ- അനു-ജിസൽ ഇഷ്യൂവിൽ പുറത്ത് പോയത് ക്ഷീണമായി.അതിന് ശേഷം ഒരു പേടി ഉണ്ട്

12.നൂറ- ആദില- ഇന്റലിജെന്റ് ആണ്, കൂടാതെ സ്മാർട്ട് പ്ലെയേഴ്സ്. കുറിക്ക് കൊള്ളുന്ന കൗണ്ടറുകളും പ്രോവൊക് ഗെയിമുമായി കളം നിറഞ്ഞു കളിക്കുന്നു. ഇവരിപ്പോ ഗെയിം ഓൺ ആക്കി. കുറേക്കൂടി മുന്നേ ഗെയിം തിരിക്കാമായിരുന്നു. ലാസ്റ്റ് വീക്കോടെ ഇവർ ടോപ് 5 ലേക്ക് ഷുവർ ബെറ്റായി.

13.അഭിലാഷ്- ഒന്നുകിൽ എക്സ്ട്രീം ദേഷ്യം അല്ലെങ്കിൽ എക്സ്ട്രീം മിണ്ടാതിരിക്കൽ. മീഡിയം സ്റ്റേജ് ഇല്ല

14. ഒനിയൽ- എവിടേലും ഇരുന്നു പരദൂഷണം പറഞ്ഞോളും. നല്ലോണം പേർസണൽ ഗ്രഡ്ജ് ഉണ്ട്. പ്രത്യേകിച്ച് ലേഡീസിനെതിരെ. ഉദാഹരണത്തിന് റെന, ബിന്നി

15.രേണു- ഒന്നിലും ഇടപെടാതെ ചുമ്മാ നിന്ന് പോകുന്നു. ഈ ബഹളം കണ്ട് രേണു ഭേദം എന്ന് തോന്നിയാൽ കുറ്റം പറയാൻ പറ്റില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+