Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസിൽ അനുമോളുടെ തന്ത്രത്തിൽ വീണ് മത്സരാർത്ഥികൾ;പേളി മാണി + രജിത് കുമാർ ആണ്, അനുവിന് വേണ്ടതും അതാണ്'

ബിഗ് ബോസ് പോലൊരു ഷോയിൽ മൈന്റ് ഗെയിമിലൂടെ മാത്രമേ നിലനിൽക്കാനാകൂ. അതുകൊണ്ട് തന്നെ എങ്ങനെ നിന്നാലായിരിക്കും തനിക്ക് സ്ക്രീൻ സ്പേസ് കിട്ടുക എന്നത് സംബന്ധിച്ച് കൃത്യമായ കണക്ക് കൂട്ടലുകളുമായാണ് പലരും ബിഗ് ബോസിലേക്ക് പോകുന്നത്. എന്നാൽ ഹൗസിൽ എത്തിയാൽ ഈ കണക്കുകൂട്ടലുകളൊക്കെ പാളിപ്പോകുമെന്നാണ് മുൻ മത്സരാർത്ഥികളെല്ലാം വെളിപ്പെടുത്തിയിട്ടുള്ളത്. 'പ്രഷർ കുക്കർ' പോലൊരു സാഹചര്യത്തിൽ പിടിച്ചു നിൽക്കുകയെന്നത് തന്നെ കഠിനമാണെന്നും അതിനിടയിൽ 'തന്ത്രം' കൂടി പയറ്റാൻ സാധിക്കില്ലെന്നും പലരും പറഞ്ഞിട്ടുണ്ട്.

എന്നാൽ ഇതിനൊക്കെയിടലും തങ്ങളുടെ ഗെയിം തന്ത്രങ്ങൾ പരീക്ഷിച്ച് വിജയിച്ച ചില മത്സരാർത്ഥികൾ ഉണ്ട്. രജിത്ത് കുമാറും റോബിൻ രാധാകൃഷ്ണനുമെല്ലാം അക്കൂട്ടത്തിൽ പെടുമെന്നാണ് ബിഗ് ബോസ് ആരാധകർ തന്നെ അഭിപ്രായപ്പെട്ടത്. ഒറ്റപ്പെടൽ സ്ട്രാറ്റജികളിലൂടെയാണ് അവർ ഗെയിമിൽ നിലനിൽക്കാൻ ശ്രമിച്ചത്. അതൊരു പരിധി വരെ അവരുടെ ഗെയിമിനെ തുണക്കുകയും ചെയ്തിരുന്നു. ബിഗ് ബോസ് സീസൺ 7 ലേക്ക് വന്നാൽ അത്തരത്തിൽ തന്റെ ഗെയിം സ്ട്രാറ്റജികൾ കൃത്യമായി നടപ്പാക്കാൻ സാധിച്ചത് നടി അനുമോൾക്ക് ആണെന്നാണ് പ്രേക്ഷകരിൽ ചിലർ അഭിപ്രായപ്പെടുന്നത്. അനുവിന്റെ പ്രകടനം മുൻ മത്സരാർത്ഥികളുമായി താരതമ്യം ചെയ്തുകൊണ്ടുള്ള ചില കുറിപ്പുകൾ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്. അത്തരത്തിലൊരു കുറിപ്പ് വായിക്കാം

anumol2-

'പേളി മാണി + രജിത് കുമാർ ആണ് ഈ സീസണിലെ അനുമോൾ.. ആ വീട്ടിൽ എല്ലാവർക്കും അറിയാം അനു കരച്ചിൽ കാർഡ് ഇറക്കുകയാണ് ഒറ്റപ്പെടൽ ആണ് അവളുടെ സ്ട്രാറ്റർജി.എന്നിട്ടും എല്ലാവരും അവളുടെ ഗെയിമിൽ പോയി വീഴുന്നു എങ്കിൽ അനുമോളെ സമ്മതിച്ചേ പറ്റു.. ഈ വീക്കെൻ്റിലും ലാലേട്ടൻ പൊരിക്കാൻ പോവുന്നത് അനുമോളെ ആയിരിക്കും.അതിൻ്റെ പ്രൊമോകൾ ഓരോ മണിക്കൂറിലും ഏഷ്യാനെറ്റ് ഇട്ട് റേറ്റിങ് കൂട്ടും. അനുമോൾ വീടിനകത്തും പുറത്തും ചർച്ചാ വിഷയം ആവും. അത്രയേ അനുമോൾക്കും വേണ്ടു.

അവിടെ അനുമോളെ വിട്ട് ഒരു ഗെയിം ജ്സേലിന് പോലുമില്ല.കാരണം ആ വീട്ടിൽ എല്ലാവരുമായും അനുമോൾക്ക് പ്രശ്നങ്ങൾ ഉണ്ട്. നൂറു ദിവസം അവിടെ നിൽക്കാനുള്ള പ്രശ്നങ്ങൾ അവൾ ഉണ്ടാക്കിയിട്ടുമുണ്ട്. ഇന്ന് അന്നുമോളും നെവിനും മിണ്ടരുത് എന്ന ടാസ്ക് ബിഗ് ബോസ് കൊടുത്തു.അവളെ മൈൻഡ് ചെയ്യാതെ വിട്ടാൽ അവൾക്ക് ആ ടാസ്ക്കിൽ ഒന്നും ചെയ്യാനുണ്ടാവില്ല. സ്ക്രീൻ സ്പേസും കിട്ടില്ല. പക്ഷെ വീട്ടിൽ എല്ലാവരും പോയി അവളെ ചൊറിയുന്നു..എന്തിന്..??അനുമോളെ ചൊറിയുന്നതാണ് അവരുടെ കണ്ടൻ്റ് എന്നതു കൊണ്ടാണ്. അപ്പോൾ അനുവിനെ കുറ്റം പറയേണ്ട കാര്യമില്ല. അവൾ ഗെയിം കളിക്കുന്നു.. ബാക്കിയുള്ളവർ അവളുടെ ഗെയിമിലേക്ക് അറിഞ്ഞോ അറിയാതെയോ പോയി വീണ് കരുവായി മാറുന്നു.

അവിടെ ഉള്ളവർ ഇനിയെങ്കിലും ഗെയിം മനസിലാക്കി സ്വന്തമായി കണ്ടൻ്റ് ഉണ്ടാക്കി സ്പേസ് ഉണ്ടാക്കി എടുത്തില്ലെങ്കിൽ അവർക്ക് തന്നെയായിരിക്കും നഷ്ടം. നെഗറ്റീവോ പോസ്റ്റീവോ ഈ ഗെയിം ഇങ്ങിനെയാണ്.. കണ്ടൻ്റ് മുഖ്യം അത് ഉണ്ടാക്കുന്നവരെയേ ഈ ഷോയ്ക്ക് ആവശ്യവുമുള്ളു. അനുമോൾ അങ്ങിനെയാണ് അവൾ നിഷ്ക്കുവാണ് ഈ ഗെയിമിനെ പറ്റി ഒന്നും അവൾക്കറിയില്ല എന്നൊക്കെ പറയുന്ന അനുമോൾ ഫാൻസിനോട്, നിങ്ങളെയും അവൾ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു', പോസ്റ്റിൽ പറഞ്ഞു. പോസ്റ്റിന് താഴെ നിരവധി പേർ കമന്റുമായി എത്തുന്നുണ്ട്.

'ബിഗ്‌ ബോസിന് വേണ്ടത് കണ്ടന്റ് ആണ്. അതാര് കൊടുത്താലും അവർക്ക് സ്ക്രീൻസ്പേസ് കിട്ടും. അനുവിന്റെ സ്ക്രീൻസ്പേസ് കുറക്കാൻ അക്ബറും ടീമും പ്ലാൻ ഇടുന്നത് കണ്ടു. ആ നേരം കൊണ്ട് അവർക്ക് ഈ ഗ്രൂപ്പ്‌ കളി നിർത്തി പരസ്പരം എതിരെ കളിച്ചുകൂടെ? അത് ചെയ്യില്ല. പകരം അനുവിനെ ടാർഗറ്റ് ചെയ്യുന്നു. അവിടെയാണ് അനുവിന്റെ സ്ട്രാറ്റജി വിജയിക്കുന്നത്', എന്നാണ് ഒരാൾ കുറിച്ചത്.

'അനു പലവഴി ക്യാമറ സ്പേസ് കിട്ടാൻ ഓരോന്ന് ചെയുന്നു.. അതിന് അവരെ കുറ്റം പറയാൻ ഒക്കത്തില്ല.. അതാണ് bb ഇൽ വേണ്ടത്.. മറ്റുള്ളവർ അത് വിട്ടുകളഞ്ഞാൽ തീരാവുന്ന കേസ് ഉള്ളു.. ഉദാഹരണത്തിന് രേണുവിന്റെ പുറത്തെ നെഗറ്റീവ് ആൻഡ് അവർക്ക് എതിരെ ഉള്ള വെറുപ്പ് സ്ട്രാറ്റജി ആക്കി ആദ്യം മിക്കവരും പുള്ളിക്കാരിയെ ടാർഗറ്റ് ചെയ്തു.. ഇപ്പോ ആരും മൈൻഡ് ആക്കാനില്ല, സോ അങ്ങനെ ഒരാൾ അവിടെ ഉണ്ടെന്ന് അറിയാൻ ഇല്ല.പിന്നെ ഈ സീസണിൽ ഈ പരസ്പരം തെറി വിളിക്കുന്നതും പാരവയ്പ്പും വീട്ടുകാരെ പറയലും അല്ലാണ്ട് എന്ത് ഉണ്ട്', എന്നാണ് മറ്റൊരു കമന്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+