Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധിച്ചേട്ടന്‍ സ്റ്റോർ റൂമില്‍ വന്ന് നില്‍ക്കുന്നു: ആദില വന്ന് പറഞ്ഞത്; പുറത്താകുമെന്ന് തലേന്നെ മനസ്സിലായി..

ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് വന്നത് തികച്ച സന്തോഷത്തോടെയാണെന്ന് രേണു സുധി. കഴിഞ്ഞ വർഷം ഒരു മത്സരാർത്ഥി എനിക്ക് പറ്റുന്നില്ലെന്ന് പറഞ്ഞ് കരഞ്ഞുകൊണ്ടാണ് പുറത്തേക്ക് പോയത്. എന്നാല്‍ രേണു സുധിയെ ലാലേട്ടന്‍ കൈപിടിച്ച് ഇറക്കുന്നു. സന്തോഷത്തോടെ തന്നെയാണ് അപ്പോഴെല്ലാം ഞാന്‍ നില്‍ക്കുന്നതെന്നും രേണു പറയുന്നു. മെയിന്‍സ്ട്രീം വണ്‍ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുറത്താകുന്നതിന്റെ തലേദിവസം തന്നെ എനിക്ക് ചില സൂചനകള്‍ ലഭിച്ചിരുന്നു. ബിഗ് ബോസ് തന്നത് അല്ല, എനിക്ക് തന്നെ ഉണ്ടായ തോന്നലുകളാണ്. വെള്ളിയാഴ്ച പ്രത്യേക പണികളൊന്നും ഉണ്ടാകില്ല. പകല്‍ ഇഷ്ടം പോലെ കിടന്ന് ഉറങ്ങാം. അങ്ങനെ കിടന്ന് ഉറങ്ങുമ്പോഴാണ് എനിക്ക് തോന്നിയ ഒരു കാര്യമാണ് പറയുന്നത്. 'സുധിച്ചേട്ടന്‍ സ്റ്റോർ റൂമില്‍ നില്‍ക്കുന്നു, സുധിച്ചേട്ടന്‍ രേണു ചേച്ചിയെ തിരിച്ച് വിളിക്കുന്നു' എന്ന് ആദില വന്ന് പറയുകയാണ്. കണ്ണ് തുറന്ന് നോക്കിയപ്പോള്‍ ആരും ഇല്ല.

renu-sudhi-lucky-

വീണ്ടും ഉറങ്ങിയപ്പോള്‍ അമ്മ അടുത്ത് വന്ന് ഇരിക്കുകയാണ്. പിന്നീട് നോക്കുമ്പോള്‍ അമ്മ അല്ല. ഞാന്‍ പ്രാർത്ഥിക്കുന്ന എന്റെ മാതാവിന്റെ രൂപമായിട്ടാണ് തോന്നുന്നത്. സ്വപ്നമാണ്.. മാതാവ് കുറേ സംസാരിച്ചു. അവസാനം പറയുകയാണ് .. റിതപ്പന് വലിയ മനോവിഷമം ആണെന്ന്. ചിരിച്ച് കളിച്ച് നടക്കുന്നുണ്ടെങ്കിലും ഉള്ളില്‍ എന്നെ കാണണമെന്ന അതിയായ ആഗ്രഹം ഉണ്ടെന്നും മാതാവ് പറഞ്ഞു. ഉടനെ ഞാന്‍ കണ്ണ് തുറന്ന് നോക്കിയപ്പോള്‍ അവിടേയും ആരെയും കാണാനില്ല.

ഈ രണ്ട് സംഭവങ്ങള്‍ കൂടി ആയതോടെ ഞാന്‍ പുറത്തേക്ക് പോകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. പ്രേക്ഷകർ എന്നെ സ്നേഹിച്ച് തോല്‍പ്പിച്ച് കളഞ്ഞു. അതിന് ഒരുപാട് നന്ദിയുണ്ട്. ബിഗ് ബോസ് എന്ന് പറയുന്നത് പുറത്ത് നിന്ന് കാണുന്നത് പോലെയല്ല. ഉള്ളില്‍ എത്തിയാലെ ശരിക്കും ബിഗ് ബോസ് എന്താണെന്ന് മനസ്സിലാകൂ എന്നും രേണു സുധി വ്യക്തമാക്കുന്നു.

ബിഗ് ബോസിനുള്ളില്‍ എത്തിയപ്പോള്‍ എങ്ങനെയെങ്കിലും പുറത്ത് വന്ന് മക്കളെ കാണണമെന്ന ആഗ്രഹം മാത്രമായിരുന്നു മനസ്സില്‍. വോട്ട് കുറഞ്ഞത് കൊണ്ടല്ല ഞാന്‍ പുറത്തേക്ക് വന്നത് എന്ന് അറിയുന്നതില്‍ സന്തോഷമുണ്ട്. ഞാന്‍ ഒരു ക്രൂരയല്ലെന്ന് ഒരു ശതമാനം ആളുകളെങ്കിലും എന്നെ മനസ്സിലാക്കിയോ. കൂറെ ആളുകളുടെയൊക്കെ വിചാരം സുധിച്ചേട്ടന്റെ വീട്ടുകാരുമൊക്കെയായി ഞങ്ങള്‍ക്ക് എന്തോ പ്രശ്നം ഉണ്ടെന്നായിരുന്നു. എന്നാല്‍ ഓണത്തിനും എല്ലാവരും ഒരുമിച്ചിരുന്ന് ആഘോഷിച്ച്. എനിക്ക് അത് നഷ്ടമായി. ഇതൊക്കെ കാണാന്‍ സുധിച്ചേട്ടന് സാധിച്ചിരുന്നെങ്കില്‍ വലിയ സന്തോഷമാകുമായിരുന്നുവെന്നും അവർ കൂട്ടിച്ചേർക്കുന്നു.

അതേസമയം, ബിഗ് ബോസില്‍ പോയപ്പോൾ എനിക്കുണ്ടായിരുന്ന അഹങ്കാരി ടാഗ് ഒക്കെ മാറി കിട്ടി എന്നതിലും വലിയ സന്തോഷമുണ്ടെന്നും രേണു പറയുന്നു. അനുമോളെ സുധിച്ചേട്ടന്റെ കൂടെ വർക്ക് ചെയ്യുന്ന കാലം തൊട്ടേ അറിയാം. ഭയങ്കര ജോളി അടിച്ച് നടക്കുന്ന കുട്ടിയായിരുന്നു. എന്നാൽ ഹൗസിൽ വന്നപ്പോൾ എന്ത് പറയുമ്പോഴും വിഷമിക്കുന്നു , കരയുന്നു എന്നതൊക്കെ അത്ഭുതപ്പെടുത്തി. അവളോട് ഇക്കാര്യം സംസാരിച്ചു. ചേച്ചി പുറത്തങ്ങനെ ഞാൻ മിണ്ടുമായിരുന്നു, പക്ഷെ ഇവിടെ വന്നപ്പോൾ അങ്ങനെ അല്ലെന്ന് പറഞ്ഞുവെന്നും രേണു കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+