'മസ്താനിയും ലക്ഷ്മിയുമല്ല, പുറത്താകുക ഈ രണ്ട് പേർ..ആദിലയും അനുമോളും തമ്മിലെ കോമ്പോ നൂറ സൂക്ഷിച്ചോയെന്ന്'
ബിഗ് ബോസ് മലയാളം സീസൺ 7 ൽ വീണ്ടും ഒരു വീക്കെന്‌റ് എപ്പിസോഡ് വന്നിരിക്കുകയാണ്. കഴിഞ്ഞ വീക്കെന്റിൽ മൂന്ന് പേരായിരുന്നു ഹൗസിനോട് വിടപറഞ്ഞത്. ഇതിൽ അപ്പാനി ശരത്തിന്റെ പുറത്താകൽ ആയിരുന്നു ഏറ്റവും ഞെട്ടിച്ചത്. രേണു സുധി ഷോയിൽ നിന്നും ക്വിറ്റ് ചെയ്തപ്പോൾ പുറത്തായ മറ്റൊരാൾ ശൈത്യ ആയിരുന്നു. ഈ ആഴ്ച ഇനി ആര് പോകും എന്നാണ് പലരും ഉറ്റുനോക്കുന്നത്. ഈ വീക്കിൽ ഹൗസിനുള്ളിൽ ഏറ്റവും വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ച കാര്യങ്ങൾ ചെയ്ത മസ്താനിയും ലക്ഷ്മിയും പുറത്തായേക്കുമെന്നും കടുത്ത നടപടികൾ ഷോയുടെ ഭാഗത്ത് നിന്ന് ഉണ്ടായേക്കുമെന്നൊക്കെയുള്ള വിലയിരുത്തൽ ഉണ്ട്. എന്നാൽ അവർ ഇരുവരും സേഫ് ആയിരിക്കുമെന്നും പോകുന്നത് മറ്റ് രണ്ട് പേരാകുമെന്നുമാണ് ബിഗ് ബോസ് ആരാധകർ ഇപ്പോൾ പ്രവചിക്കുന്നത്. അതിന് കാരണം വിശദീകരിച്ചുകൊണ്ടുള്ള ഒരു കുറിപ്പ് ഇങ്ങനെ
'ഈ ആഴ്ച്ച മസ്താനി പുറത്തേക്ക് പോകും എന്നാണ് നിഷ്കളങ്കരായ നമ്മൾ ചിന്തിക്കുന്നത്.
ബിഗ് ബോസിന്റെ ബേസിക് ലോജിക് പ്രകാരം മസ്താനി ഈ ആഴ്ച പുറത്തു പോകില്ല. മാക്സിമം ടോക്സിക് അവൾ തന്നെയാണ്. ഓണീലിന് എതിരെ ലക്ഷ്മിയെ ട്രിഗർ ചെയ്ത് വിട്ട ശേഷം ലക്ഷ്മി ഫുൾ ഡയലോഗ് അടിക്കുന്നത് വരെ മസ്താനി ഒന്നും മിണ്ടാതെ മാറി നിന്നു. ലക്ഷ്മിയുടെ ഷോ കഴിഞ്ഞപ്പോ മസ്താനി പ്ലേറ്റ് മാറ്റി. ഒരേ കേസിൽ ഒരു വിഭാഗം പ്രേക്ഷകരെ അവൾ ഒണീലിന് എതിരാക്കി, ബാക്കി ഉള്ളവരെ ലക്ഷ്മിക്ക് എതിരാക്കി. ഒടുവിൽ ബിഗ്ബോസിനോട് (പ്രക്ഷേപണം ചെയ്യും എന്ന് ഉറപ്പുള്ള) ഈ സീൻ കാണിക്കരുത് എന്ന് പറഞ്ഞു മസ്താനി സ്വയം ഊരി മാറി. ഇമ്മാതിരി ഒരു പ്ലേയറെ ഒഴിവാക്കുന്നത് ബിഗ്ബോസിന്റെ കച്ചവടത്തിന് നഷ്ടം ആണ്. സോ അവളെ അവിടെ തന്നെ നിർത്തും. സാബുമാൻ ആണ് ഔട്ട് ആവുക, രണ്ട് പേര് ഔട്ട് ആയാൽ രണ്ടാമത്തെയാൾ ബിന്നിയോ ഒനീലോ ആവും', കുറിപ്പിൽ പറഞ്ഞു.

അതിനിടെ മസ്താനി-ഒനീൽ വിഷയത്തിൽ യഥാർത്ഥത്തിൽ തെറ്റുകാരി മസ്താനിയാണെന്നാണ് ബിഗ് ബോസ് ആരാധകരിൽ ചിലർ ചൂണ്ടിക്കാട്ടുന്നത്. ഒരു ആരാധകൻ പങ്കിട്ട അഭിപ്രായം ഇങ്ങനെ- 'മസ്താനി_ഒനീൽ_ലക്ഷ്മി വിഷയത്തിൽ ആരുടെ ഭാഗത്താണ് ന്യായം എന്ന കാര്യത്തിൽ ചർച്ച നടക്കുകയാണല്ലോ.. ലാലേട്ടൻ വന്ന് ലക്ഷ്മിയെ കുടയും എന്നും അതല്ല ഒനീൽ ചെയ്തതാണ് തെറ്റ് എന്നും ചർച്ച നടക്കുന്നു. എന്റെ അഭിപ്രായത്തിൽ ഇതിൽ തെറ്റ് മസ്താനിയുടെ ഭാഗത്താണ്. ഒനിൽ ദുരുദ്ദേശത്തോടെ ചെയ്തതല്ല എന്നും , അപ്പോഴേ സോറി പറഞ്ഞെന്നും അറിയാവുന്ന മസ്താനി ഇത് സ്വകാരത്തിൽ ലക്ഷ്മിയോട് പോയി പറഞ്ഞത് അവൾ ഇതുപോലെ തന്നെ ഇത് മറ്റുള്ള കണ്ടസ്റ്റൻസിനോട് പോയി പറഞ്ഞു മൊത്തത്തിൽ ഇതൊന്നു ചർച്ചയാക്കി ഒനിലിനെ നാറ്റിക്കാൻ വേണ്ടിയാണ്.
എന്നാൽ ലക്ഷ്മി ആകട്ടെ കിട്ടിയ ചാൻസിന് ഇതെടുത്ത് അലക്കിയത് മസ്താനി തീരെ പ്രതീക്ഷിച്ചില്ല. അങ്ങനെയാണ് കാര്യങ്ങൾ കൈവിട്ടു പോയത്. ഇതുകൊണ്ട് സംഭവിച്ചത് മൂന്നു കാര്യങ്ങളാണ്
1) പൊതുവേ കണ്ടന്റും ഇടപെടലുകളും ഒക്കെ കുറഞ്ഞ ഒനീലിനെ കൂടുതൽ സ്ക്രീൻ സ്പേസും അല്പം സഹതാപവും കിട്ടി
2)ഭയങ്കര ബുദ്ധിമതിയും അഡാറ് ഗെയിമറും ആണെന്ന് സ്വയം കരുതിയ മസ്താനിക്ക് നല്ലൊരു അടി കിട്ടി.
3) ആതിലയോട് പറഞ്ഞ വിഷയവും ഈ വിഷയവും കൂട്ടി വായിക്കുമ്പോൾ ലക്ഷ്മിയുടെ ഗെയിം നേരെ ചൊവ്വേ ഉള്ളതല്ല എന്ന കാര്യം എല്ലാവർക്കും മനസ്സിലായി. പിഎസ് -ചെരുപ്പ് കമ്പനി വിഷയത്തിൽ തോറ്റെങ്കിലും നോമിനേഷൻ പവർ പോയി എന്ന കാര്യം നൂറ നല്ല ബോൾഡ് ആയിട്ട് എടുത്തതുപോലെ തോന്നി. ആതിലയും അനുമോളും തമ്മിലുള്ള കോംബോ കാണുമ്പോൾ ചെറിയൊരു രസമുള്ള റൊമാന്റിക് വൈബ് പുറത്തേക്ക് വരുന്നു. നൂറ മോളെ സൂക്ഷിച്ചോ', പോസ്റ്റിൽ പറഞ്ഞു.












Click it and Unblock the Notifications