Get Updates
Get notified of breaking news, exclusive insights, and must-see stories!

'സിറ്റുവേഷൻഷിപ്പായിരുന്നു അത്, ചതിക്കാൻ നിർബന്ധിതനായി, രണ്ട് ബ്രേക്കപ്പുകൾ ഉണ്ടായി;ബിഗ് ബോസ് താരം ആര്യൻ

ബിഗ് ബോസ് മലയാളം സീസൺ 7 ൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കണ്ടിരുന്ന താരമാണ് ആര്യൻ കദോരിയ. നടൻ , മോഡൽ എന്നീ നിലകളിലെല്ലാം പ്രശസ്തനായ ആര്യൻ ഹൗസിൽ തീപ്പൊരിയാകും എന്നായിരുന്നു തുടക്കത്തിൽ വിലയിരുത്തപ്പെട്ടത്. എന്നാൽ സീസൺ 3 ആഴ്ച പിന്നിടുമ്പോൾ ആര്യനെതിരെ വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്. ആര്യന്റെ പെരുമാറ്റവും ഹൗസിലെ രീതികളുമെല്ലാമാണ് വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്.

ജിസേലും ആര്യനും തമ്മിലുള്ള അടുപ്പത്തെ ചൊല്ലിയുള്ള പൊട്ടിത്തെറികളാണ് ഇപ്പോൾ ഹൗസിൽ നടക്കുന്നത്. ഇരുവരുടേയും ബന്ധത്തെ കുറിച്ച് അനുമോൾ ചോദ്യം ഉയർത്തിയതോടെ അനുമോളോട് ആര്യൻ പൊട്ടിത്തെറിക്കുന്ന രംഗങ്ങളും പുറത്തുവരുന്നുണ്ട്. ഇതോടെ ബിഗ് ബോസ് ആരാധകര ഗ്രൂപ്പുകളിലെല്ലാം ആര്യനെ ചുറ്റിപ്പറ്റിയാണ് ചർച്ചകൾ. അതിനിടയിൽ ഇപ്പോഴിതാ ആര്യന്റെ ഒരു അഭിമുഖവും ശ്രദ്ധനേടുകയാണ്. തന്റെ ജീവിതത്തിലെ പ്രണയങ്ങളെ കുറിച്ചും ബ്രേക്കപ്പുകളെ കുറിച്ചുമെല്ലാം ആര്യൻ അഭിമുഖത്തിൽ പങ്കുവെയ്ക്കുന്നുണ്ട്. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ആര്യൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ

'

aryan3-1756650188 jpg -Properties

ജീവിതത്തിൽ രണ്ട് ബ്രേക്കപ്പുകൾ ഉണ്ടായിട്ടുണ്ട്.പക്ഷെ ഡിപ്രഷനിലേക്കൊന്നും പോയിട്ടില്ല. റിലേഷൻഷിപ്പൊരു ഗ്രാഫാണ്, നമ്മുക്ക് അറിയാം, ആ ഗ്രാഫ് മുകളിലേക്ക് പോകുമ്പോൾ ഹാപ്പിനസ് ആയിരിക്കും, താഴേക്ക് വരുമ്പോൾ സാഡായിരിക്കും. അപ്പോൾ നമ്മുക്ക് അറിയാം, ഇതിന്റെ സമയം ആയെന്ന്. ബ്രേക്കപ്പ് ആയപ്പോൾ വളരെ അധികം വേദനിച്ചു. നാളെ ആരോട് ഗുഡ് മോണിംഗ് പറയും എന്നൊക്കെയൊരു ചിന്ത. അതൊരു ഹാബിറ്റായിരുന്നു. എവിടെയാണ് , ഭക്ഷണം കഴിച്ചോയെന്നൊക്കെയുള്ള ചോദ്യങ്ങൾ ക്രിഞ്ചാണെങ്കിലും അതൊരു ഹാബിറ്റായിരുന്നു. ആ മിസ്സിംഗ് ആണ് നമ്മളെ വിഷമിപ്പിക്കുന്നത്.

സ്ത്രീകളെ ഞാൻ അധികം വിശ്വസിക്കുന്നില്ല. എനിക്ക് ധാരാളം പെൺസുഹൃത്തുക്കളുണ്ട്. എന്നാൽ അവരോട് എന്റെ സ്വകാര്യങ്ങൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരുപക്ഷെ ഞാൻ വളർന്നത് ആ രീതിക്ക് ആകാത്തത് കൊണ്ടായിരിക്കാം. ഒരു ആണും പെണ്ണും സുഹൃത്തായി എനിക്കുണ്ടെങ്കിൽ ഞാൻ ആദ്യം പോകുക ആണിനടുത്തായിരിക്കും, എനിക്ക് പെട്ടെന്ന് കണക്ടാകും, അതെന്റെ ജെൻഡർ തന്നെയുള്ള ആളാണല്ലോ. അതാണ് എന്റെ കംഫേർട്ട് സോൺ. എനിക്ക് വളരെ ക്ലോസായ ആൺസുഹൃത്തുക്കളുടെ ഒരു ക്ലോസ് സർക്കിൾ ഉണ്ട്. അവരോട് ഞാൻ എന്തും പറയും. അല്ലാതെ പെൺസുഹൃത്തുക്കളോട് സ്വകാര്യം പറയണമെന്ന് എനിക്ക് തോന്നിയിട്ടില്ല.

ചതിക്കാൻ ഞാൻ നിർബന്ധിതനായിട്ടുണ്ട്. എനിക്കൊരു റിലേഷൻഷിപ്പുണ്ടായിരുന്നു. ആ റിലേഷന്റെ ഗ്രാഫ് ഏറ്റവും താഴെ നിൽക്കുമ്പോൾ മറ്റൊരു പെൺകുട്ടിയോട് എനിക്ക് വളരെ അധികം ആകർഷണം തോന്നി. ഞാൻ ചതിച്ചിട്ടില്ല, പക്ഷെ അവളോട് സംസാരിച്ചിട്ടുണ്ട്. അതൊന്നും ചീറ്റിങ്ങല്ല, ആ ഡേറ്റിങ് സീരിയസ് ആയിരുന്നില്ല, നീ എവിടെയാ , എന്താ ചെയ്യുന്നേ എന്നൊക്കെയായിരുന്നു മെസേജ് അയച്ചിരുന്നത്. ഒരാൾ നിങ്ങളോട് അടുപ്പം കാണിക്കുന്നില്ല, മറ്റൊരാൾ അങ്ങനെ കാണിക്കുന്നു അപ്പോൾ അവിടേക്ക് പോകില്ലേ, അങ്ങനെ ഞാൻ പോയിട്ടുണ്ട്, ആ തെറ്റ് ഞാൻ അംഗീകരിക്കുന്നു.

എല്ലാവർക്കും സംഭവിക്കില്ലേ, മറ്റൊരാളിൽ ഒരു സ്പാർക്ക് കിട്ടുമ്പോൾ പോകില്ലേ? അങ്ങനെയൊരു അട്രാക്ഷൻ എല്ലാവർക്കും തോന്നും, ആ അട്രാക്ഷൻ ഒരു സ്റ്റെപ്പ് മുകളിലേക്ക് ഞാൻ കൊണ്ടുപോയിട്ടുണ്ട്.

ചതിക്കുക എന്ന് പറയുന്നത് മറ്റേയാളെ നമ്മൾ വളരെ അധികം വേദനിപ്പിക്കുന്നൊരു സന്ദർഭത്തിലാണ്. നീ ഇങ്ങനെ ചെയ്യുന്നത് ഞാൻ മറ്റൊരാളിൽ നിന്ന് അറിഞ്ഞു, അത് അവർ കൈയ്യോടെ പിടിച്ചു, എന്നൊന്നും അല്ല സംഭവിച്ചത്. നമ്മൾ രണ്ട് പേരും രണ്ട് വഴിയിലേക്ക് എന്നൊരു അവസ്ഥയിൽ എത്തിയപ്പോഴാണ് ഇത് സംഭവിച്ചത്, ഇത് രണ്ടുപേർക്കും അറിയാമായിരുന്നു. ഇത് ജീവിതത്തിലെ ഒരു അനുഭവമാണ്.

ലിവിംഗ് ടുഗേദർ എന്നത് വളരെ നല്ലൊരു ഓപ്ഷനാണ്. വിവാഹത്തിന് മുൻപ് ഒരു ഒന്നൊന്നര വർഷം അങ്ങനെ ഒരുമിച്ച് താമസിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. സിറ്റുവേഷൻഷിപ്പ് ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ഒരു പെൺകുട്ടിയെ എനിക്ക് ഇഷ്ടപ്പെട്ടു, അവൾക്കും എന്നെ ഇഷ്ടമായി. ഞങ്ങൾ ഡേറ്റ് ചെയ്തു. പക്ഷെ ഫിസിക്കൽ റിലേഷനൊന്നും ഉണ്ടായിട്ടില്ല, ഞങ്ങൾക്ക് പരസ്പരം ഞങ്ങളുടെ കമ്പനി വളരെ അധികം ഇഷ്ടമായിരുന്നു. ഞാൻ ഒട്ടും ടോക്സിക് അല്ല, അങ്ങനെ ടോക്സിക് സിറ്റുവേഷൻ ജീവിതത്തിൽ ഉണ്ടായിട്ടുമില്ല. എന്തായാലും ഇപ്പോഴൊന്നും വിവാഹം കഴിക്കാൻ എനിക്ക് പ്ലാനില്ല. 10 വർഷമെങ്കിലും വേണം', ആര്യൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+